ഞാൻ പോളോ, വിടവാങ്ങാൻ നേരമായ്...
പോളോ ഈ വീടിന്റെ നാഥൻ എന്ന മട്ടിലാണ് ഇന്ത്യയിൽ ഫോക്സ്‌വാഗൻ എന്നും പ്രവർത്തിച്ചിട്ടുള്ളത്. ഇന്ത്യയിലെ എല്ലാ ഫോക്സ്‌വാഗൻ പ്രവർത്തനങ്ങളും പോളോയിൽ അധിഷ്ഠിതമായിരുന്നു. സൂപ്പർ ആഡംബര ഫയ്റ്റനും പസാറ്റും ജെറ്റയും വെന്റോയുമൊക്കെ കളത്തിലുണ്ടായിരുന്നപ്പോഴും സ്റ്റാർ പ്ലേയർ പോളോ തന്നെ. ആഗോള വിൽപനയുമായി താരതമ്യം
പോളോ ഈ വീടിന്റെ നാഥൻ എന്ന മട്ടിലാണ് ഇന്ത്യയിൽ ഫോക്സ്‌വാഗൻ എന്നും പ്രവർത്തിച്ചിട്ടുള്ളത്. ഇന്ത്യയിലെ എല്ലാ ഫോക്സ്‌വാഗൻ പ്രവർത്തനങ്ങളും പോളോയിൽ അധിഷ്ഠിതമായിരുന്നു. സൂപ്പർ ആഡംബര ഫയ്റ്റനും പസാറ്റും ജെറ്റയും വെന്റോയുമൊക്കെ കളത്തിലുണ്ടായിരുന്നപ്പോഴും സ്റ്റാർ പ്ലേയർ പോളോ തന്നെ. ആഗോള വിൽപനയുമായി താരതമ്യം
പോളോ ഈ വീടിന്റെ നാഥൻ എന്ന മട്ടിലാണ് ഇന്ത്യയിൽ ഫോക്സ്‌വാഗൻ എന്നും പ്രവർത്തിച്ചിട്ടുള്ളത്. ഇന്ത്യയിലെ എല്ലാ ഫോക്സ്‌വാഗൻ പ്രവർത്തനങ്ങളും പോളോയിൽ അധിഷ്ഠിതമായിരുന്നു. സൂപ്പർ ആഡംബര ഫയ്റ്റനും പസാറ്റും ജെറ്റയും വെന്റോയുമൊക്കെ കളത്തിലുണ്ടായിരുന്നപ്പോഴും സ്റ്റാർ പ്ലേയർ പോളോ തന്നെ. ആഗോള വിൽപനയുമായി താരതമ്യം
പോളോ ഈ വീടിന്റെ നാഥൻ എന്ന മട്ടിലാണ് ഇന്ത്യയിൽ ഫോക്സ്‌വാഗൻ എന്നും പ്രവർത്തിച്ചിട്ടുള്ളത്. ഇന്ത്യയിലെ എല്ലാ ഫോക്സ്‌വാഗൻ പ്രവർത്തനങ്ങളും പോളോയിൽ അധിഷ്ഠിതമായിരുന്നു. സൂപ്പർ ആഡംബര ഫയ്റ്റനും പസാറ്റും ജെറ്റയും വെന്റോയുമൊക്കെ കളത്തിലുണ്ടായിരുന്നപ്പോഴും സ്റ്റാർ പ്ലേയർ പോളോ തന്നെ. ആഗോള വിൽപനയുമായി താരതമ്യം ചെയ്താൽ ഇന്ത്യയിൽ പോളോ വിറ്റിട്ടില്ലെന്നു പറയേണ്ടിവരും. 12 കൊല്ലം കൊണ്ട് 2.5 ലക്ഷം. ലോകത്ത് 1.2 കോടിയിലധികം വിൽക്കുകയും ഇപ്പോഴും വിറ്റു കൊണ്ടിരിക്കയും ചെയ്യുന്ന കാറിനെ സംബന്ധിച്ച് ഇതൊരു എണ്ണമേയല്ലായിരിക്കാം. എന്നാൽ ഇന്ത്യയിലെ എണ്ണം പറഞ്ഞ ഫോക്സ്‌വാഗൻ ആരാധകർക്ക് ഇതൊരു വലിയ സംഖ്യ തന്നെ. മാത്രമല്ല, മോഡലുകൾ പലതും വന്നു പോയെങ്കിലും തുടക്കം മുതൽ ഇന്നു വരെ ഫോക്സ്‌വാഗൻ നിരയിലെ സജീവ സാന്നിധ്യമാണ് പോളോ.
ഇനി വരുമോ? അറിയില്ല...
12 കൊല്ലമായി പ്രീമിയം ഹാച്ച് ബാക്ക് വിപണിയിലുണ്ട്. പ്രായം തെല്ലും ഏശിയിട്ടില്ല. ചെറിയൊരു രൂപമാറ്റം കൊണ്ട് ഇനിയുമൊരു 12 കൊല്ലം കൂടി പുതുമയോടെ തന്നെ ഓടും. കാലാതീതയായ അപൂർവ ഹാച്ച് ബാക്ക്, പോളോ. ഇനി പിൻവാങ്ങൽ. പകരക്കാനില്ലാത്ത വിടവാങ്ങലാണിത്. രണ്ടു കൊല്ലം മുമ്പ് രാജ്യാന്തര വിപണികളിലിറങ്ങിയ പുതിയ പോളോ ഇതു വരെ ഇന്ത്യയിലെത്തിയില്ല. എത്തുമോ എന്ന് ഉറപ്പുമില്ല.
പഴകിത്തുടങ്ങിയ പി ക്യു പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന പോളോയും വെന്റോയും മാസം ആയിരത്തിൽത്താഴെമാത്രമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത്ര കുറഞ്ഞ എണ്ണവുമായി ഒരു പ്രൊഡക്ഷൻ ലൈൻ നിലനിർത്താനാവാത്തതും ടയ്ഗുൻ പോലെയുള്ള മോഡലുകളുടെ ഉത്പാദനം ഉയർത്തേണ്ടതും പൊളോയുടെ വിടവാങ്ങലിനു വേഗം കൂട്ടി. ഉടൻ ഇറങ്ങുന്ന ഗ്ലോബൽ സെഡാൻ വിർച്യുസ് ഇതേ ലൈനിൽ ഉത്പാദിപ്പിക്കും. പോളോയുടെ പുതിയ മോഡൽ ഇറക്കണോ എന്ന കാര്യത്തിൽ ഇക്കൊല്ലം അവസാനിക്കും മുമ്പ് തീരുമാനവുമാകും.
ഇതൊരു സ്കോഡയല്ലെ?
2010. ഛക്കനിലെ ഫോക്സ്‌വാഗൻ നിർമാണശാലയുടെ ഉദ്ഘാടനം. ഇറക്കുമതി മോഡലുകൾക്കു വിരാമമിട്ട് ഇന്ത്യയിൽ പൂർണമായി ഫോക്സ്‌വാഗൻ കാറുകൾ ഉത്പാദിപ്പിച്ച് ഇറക്കുന്ന ചടങ്ങ്. അവസാന മിനുക്കുപണിയും കഴിഞ്ഞ് അസംബ്ലി ലൈനിനു പുറത്തേക്ക് പോളോ വരുന്നതും കാത്തിരിക്കുന്ന പത്രക്കാർക്കു മുന്നിലേക്ക് ഓടിയിറങ്ങിയത് ഒരു സ്കോഡ ഫാബിയ. ഔഡിയും സ്കോഡയും ഫോക്സ്‌വാഗൻ തന്നെയെന്ന് ഉറപ്പിച്ചുകൊണ്ട് തൊട്ടു പിന്നാലെ പോളോയെത്തിയത് ഇന്നും ഒരു ഓർമക്കാഴ്ച.
ആദ്യ പോളോ ഔഡിയായിരുന്നു
1975 ലാണ് പോളോ ജനിക്കുന്നത്. ഔഡി 50 യെ അധിഷ്ഠിതമാക്കി നിർമിച്ച പോളോയ്ക്ക് ഫോക്സ്‌വാഗൻ ഡെർബി എന്നും വിളിപ്പേരുണ്ട്. ഔഡി 50 യുമായി കാര്യമായ വ്യത്യാസങ്ങളില്ലായിരുന്ന പോളോയ്ക്ക് വിലക്കുറവുണ്ടായിരുന്നു. ഔഡിയുടെ താഴ്ന്ന മോഡൽ എന്ന തരത്തിലാണ് റീ ബാഡ്ജ് ചെയ്ത പോളോ വിൽക്കപ്പെട്ടത്. മൂന്നു കൊല്ലം പിന്നിട്ടപ്പോൾ ജനം ഔഡിയെ കയ്യൊഴിഞ്ഞു. ഉത്പാദനം പോളോയിൽ ഒതുങ്ങി. നാലു കൊല്ലം പിന്നിട്ടപ്പോൾ ലോകത്തിറങ്ങിയത് 5 ലക്ഷം പോളോകൾ. 1977 ൽ സെഡാൻ രൂപമായ ഡെർബി സലൂൺ വന്നു. 1979ൽ ബമ്പറിനും ഹെഡ്‌ലാംപിനും ഡാഷ് ബോർഡിനുമൊക്കെ ചെറിയമാറ്റവുമായി പോളോ രൂപമാറ്റം വരുത്തി.
മാർക്ക് രണ്ടു മുതൽ നാലു വരെ
പഴയ അംബാസഡർ കാറുകളുടെ തലമുറകൾ മാർക്ക് 1, 2, 3 എന്നൊക്കെ അറിയപ്പെട്ടിരുന്നതു പോലെയായിരുന്നു പോളോയും. 1981 ൽ മാർക്ക് 2 എന്ന പേരിൽ രണ്ടാം തലമുറ പോളോ ജനിച്ചു. വലുപ്പം കൂടി. ജർമനിക്കു പുറമെ യൂറോപ്പിൽ കുറെ രാജ്യങ്ങളിലേക്കു കൂടി ഉത്പാദനം വികസിച്ചു. 2 കൊല്ലം കൊണ്ട് 10 ലക്ഷം കാറുകളുമായി ജനപ്രീതിയിൽ പോളോ കുതിച്ചു കയറി. അടുത്ത ഒരു കൊല്ലം കൊണ്ട് ഉത്പാദനം 20 ലക്ഷം. ഡെർബി എന്ന പേരിൽ സെഡാനും ഇറങ്ങിയെങ്കിലും പ്രീതി പോളോയ്ക്കു തന്നെ. 1990 ൽ ചെറിയ രൂപ മാറ്റങ്ങൾ. വിലക്കുറവിന്റെ കാറായെത്തിയെങ്കിലും പെർഫോമൻസ് മോഡലുകളും പോളോയ്ക്കുണ്ടായി.
കൂടുതൽ കാലികമായ മൂന്നാം തലമുറ 1994 ലും നാലാം തലമുറ 2002 ലും ഇറങ്ങിയതോടെ പോളോ ആധുനികവും കൂടുതൽ കരുത്തനായി. ഒപ്പം തെക്കേ അമേരിക്കയും ആഫ്രിക്കയും ചൈനയും ഓസ്ട്രേലിയയും ഉത്പാദന കേന്ദ്രങ്ങളായി. ചൈന വലിയൊരു ആഗോള നിർമാണ കേന്ദ്രമായി വളരുകയും ചെയ്തു.
ഇന്ത്യ വാണത് അഞ്ചാം തലമുറ
2009 ജനീവ ഓട്ടോഷോയിൽ ആദ്യമായി പ്രദർശിപ്പിച്ച് 2010 ൽ ഉത്പാദനം തുടങ്ങിയ ടൈപ്പ് 6 ആർ ആണ് ഇന്ത്യൻ പോളോ. ഔഡി എ 1, സിയറ്റ് ഇബിസ എന്നീ പേരുകളില്‍ ചില വിപണികളിൽ ഇറങ്ങി. വെൻറോയും അമിയോയും സെഡാൻ മോഡലുകൾ. ഇതിൽ അമിയോ ഇന്ത്യയ്ക്കു വേണ്ടി ജനിച്ചതാണ്. മാർച്ച് 2010 ൽ 1.2 ലീറ്റർ പെട്രോൾ, 1.2 ടർബോ ഡീസൽ എൻജിനുകളുമായി പോളോ ഇന്ത്യയിലെത്തി. അതേ കൊല്ലം തന്നെ 1.6 എൻജിനും വന്നു.
വെന്റോ എന്ന സഹനടൻ
ഇടക്കാലത്ത് വെന്റോ സെഡാൻ പോളോയ്ക്ക് കൂട്ടായെത്തിയെങ്കിലും താരം പോളോ തന്നെയായിരുന്നു. വെന്റോ സഹായ റോളിൽ ഒതുങ്ങിപ്പോയി. പോളോയുടെ ആഢ്യവും സുന്ദരവുമായ പുറം മേനിയിൽ വലിയ മാറ്റങ്ങൾ കാലാകാലങ്ങളിൽ വന്നില്ലെങ്കിലും എൻജിനും ട്രാൻസ് മിഷനും മാറി മാറി വന്നു. 2013 ഏപ്രിലിൽ 1.6 പെട്രോളിനു പകരം അത്യാധുനിക 1.2 ലീറ്റർ ടർബോ പെട്രോൾ എൻജിനും ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്കും വന്നു. ജി ടി ടി എസ് ഐ എന്ന ഈ മോഡലായിരിക്കും പോളോയുടെ ഇന്ത്യാ ജീവിതത്തിലെ ഏറ്റവും കൊതിയൂറിപ്പിച്ച മോഡൽ. ചുവപ്പു നിറത്തിൽ ടിഎസ്ഐ വന്നാൽ സ്റ്റീയറിങ്ങിനു പിന്നില്‍ വിവിഐപി തന്നെയെന്നു ജനം നിനച്ചിരുന്ന ഒരു കാലം. സെപ്റ്റംബറിൽ വെന്റോയിൽ നിന്നെത്തിയ 1.6 ഡീസൽ എൻജിനുമായി ജി ടി ടി ഡി ഐ ഇറങ്ങിയെങ്കിലും പെട്രോളിനൊപ്പം പേരെടുത്തില്ല.
മൂന്നു ഡോർ ജി ടി ഐ, വില 30 ലക്ഷം
2014 ജൂലൈയിൽ 1.2, 1.6 ടി ഡി ഐ ഡീസൽ എൻജിനുകൾക്കു പകരം 1.5 ടി ഡി എത്തി. 90, 105 ബിഎച്ച്പി കളിൽ രണ്ടു മോഡലുകൾ. പൂർണമായും ഇറക്കുമതി ചെയ്ത ജി ടി ഐ ത്രീ ഡോർ മോഡലുകൾക്ക് 26 ലക്ഷമായിരുന്നു എക്സ്ഷോറൂം വില. ഇന്ത്യയിൽ മറ്റാരും പരീക്ഷിക്കാത്ത ഒരു തന്ത്രം. അധികം വിറ്റില്ലെങ്കിലും ഈ മോഡൽ പോളോയുടെ ഗമ കൂട്ടുന്നതിൽ ഗണ്യമായ പങ്കു വഹിച്ചു.
ബി എസ് 6ൽ തട്ടി വീണു
കടുത്ത ബി എസ് 6 നിയന്ത്രണങ്ങളിൽ മറ്റു നിർമാതാക്കൾക്ക് സംഭവിച്ചതു തന്നെ ഫോക്സ്‌വാഗനും പറ്റി. ഡീസൽ എൻജിനുകൾ വിട പറഞ്ഞു. പകരം മൂന്നു സിലണ്ടർ 1 ലീറ്റർ പെട്രോൾ. ഒന്നാന്തരം എൻജിനാണെങ്കിലും പ്രശസ്തമായ ആ ഡീസൽ ടി ഡി ഐ മുരൾച്ചയും കുതിപ്പും ഇന്ത്യ വിട്ടത് വാഹന പ്രേമികളെ നിരാശരാക്കിയിട്ടുണ്ട്. ഇനി ഡീസൽ എത്താനുള്ള സാധ്യതയില്ലെന്ന് ഗ്രൂപ്പ് അറിയിച്ചിട്ടുമുണ്ട്.
ശ്രദ്ധ ടയ്ഗുണിലും വിർച്യുസിലും
സെഡാനുകൾക്കു പ്രിയം കുറയുന്നതും ഹാച്ച് ബാക്ക് വിപണിയിൽ മറ്റുള്ളവർ പ്രബലരാകുന്നതും കണക്കിലെടുത്ത് മിനി എസ്‌യുവി ടയ്‌ഗുണിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ ശ്രമം. മിനി എസ് യു വി വിപണിയിലാണ് ഇപ്പോൾ ഏറ്റവുമധികം വിൽപനയും വളർച്ചയും എന്ന് മറ്റു നിർമാതാക്കളെപ്പോലെ ഫോക്സ്‌വാഗനും മനസ്സിലാക്കുന്നു. വിർച്യുസ് സെഡാനും ഇറങ്ങിയ ശേഷമേ പോളോ ഇനി ഇറക്കണോ എന്നു ഫോക്സ്‌വാഗൻ തീരുമാനിക്കൂ.
പോളോ കപ്പ്, പോളോ തന്നെ കപ്പ്
മോട്ടോർ സ്പോർട്ടിലൂടെയായിരുന്നു പോളോയുടെ വളർച്ച. പോളോ കപ്പ് എന്ന പേരിൽ രാജ്യാന്തര തലത്തിൽ 2010 മുതൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും ആഗോള ഡ്രൈവർമാരെ പങ്കെടുപ്പിക്കുകയും ചെയ്തത് ഇന്ത്യയിൽ പോളോയ്ക്ക് കരുത്തൻ പ്രതിഛായയുണ്ടാക്കി. ബുദ്ധ് ഇന്റർനാഷനൽ സർക്യൂട്ടിലടക്കം പലതവണ പോളോ കപ്പ് മത്സരങ്ങളിലെ ക്ഷണിതാവെന്ന നിലയിൽ പോളോയുടെ ശേഷി നേരിട്ടനുവഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഉറപ്പിക്കാം, പോളോ ഐക്കോണിക് കാറായി തുടരും. ഉത്പാദനം അവസാനിപ്പിച്ചാലും പോളോയുടെ പ്രസക്തി അവസാനിക്കില്ല. കാലാകാലങ്ങളിൽ അനേകം മോഡലുകളും എൻജിൻ ഓപ്ഷനുകളും ഉണ്ടായിരുന്ന കാറിന്റെ പല മോഡലുകളും കലക്ടബിൾ എന്ന നിലയിൽ തുടരും. പഴകും തോറും മൂല്യം കൂടുകയും ചെയ്യും.
English Summary: Volkswagen Polo India Production to end soon