ഫോക്സ് വാഗാ... ഈ ‘ബസ്’ ഞങ്ങളങ്ങെടുക്കുവാ...
ലോകം ഇപ്പോൾ ഉറ്റു നോക്കുന്ന ഇലക്ട്രിക് വാഹനമേതെന്നറിയുമോ? അമേരിക്കയിലെ ടെസ്‌ലയല്ല, ചൈനയിലെ ബിവൈഡിയോ സായ്‌ക് മോട്ടോഴ്സോ ഗ്രേറ്റ് വാൾ മോട്ടോഴ്സോ അല്ല. ജപ്പാനിലെ നിസ്സാനും ടൊയോട്ടയും അല്ലേയല്ല... ജർമനിയിൽ നിന്നുള്ള ഒരു ബസാണ്; ഫോക്സ്‌വാഗൻ ഐഡി ബസ്. പേരു ബസെന്നാണെങ്കിലും കാറിനൊപ്പമോ എംപി വിക്കൊപ്പമോ
ലോകം ഇപ്പോൾ ഉറ്റു നോക്കുന്ന ഇലക്ട്രിക് വാഹനമേതെന്നറിയുമോ? അമേരിക്കയിലെ ടെസ്‌ലയല്ല, ചൈനയിലെ ബിവൈഡിയോ സായ്‌ക് മോട്ടോഴ്സോ ഗ്രേറ്റ് വാൾ മോട്ടോഴ്സോ അല്ല. ജപ്പാനിലെ നിസ്സാനും ടൊയോട്ടയും അല്ലേയല്ല... ജർമനിയിൽ നിന്നുള്ള ഒരു ബസാണ്; ഫോക്സ്‌വാഗൻ ഐഡി ബസ്. പേരു ബസെന്നാണെങ്കിലും കാറിനൊപ്പമോ എംപി വിക്കൊപ്പമോ
ലോകം ഇപ്പോൾ ഉറ്റു നോക്കുന്ന ഇലക്ട്രിക് വാഹനമേതെന്നറിയുമോ? അമേരിക്കയിലെ ടെസ്‌ലയല്ല, ചൈനയിലെ ബിവൈഡിയോ സായ്‌ക് മോട്ടോഴ്സോ ഗ്രേറ്റ് വാൾ മോട്ടോഴ്സോ അല്ല. ജപ്പാനിലെ നിസ്സാനും ടൊയോട്ടയും അല്ലേയല്ല... ജർമനിയിൽ നിന്നുള്ള ഒരു ബസാണ്; ഫോക്സ്‌വാഗൻ ഐഡി ബസ്. പേരു ബസെന്നാണെങ്കിലും കാറിനൊപ്പമോ എംപി വിക്കൊപ്പമോ
ലോകം ഇപ്പോൾ ഉറ്റു നോക്കുന്ന ഇലക്ട്രിക് വാഹനമേതെന്നറിയുമോ? അമേരിക്കയിലെ ടെസ്‌ലയല്ല, ചൈനയിലെ ബിവൈഡിയോ സായ്‌ക് മോട്ടോഴ്സോ ഗ്രേറ്റ് വാൾ മോട്ടോഴ്സോ അല്ല. ജപ്പാനിലെ നിസ്സാനും ടൊയോട്ടയും അല്ലേയല്ല... ജർമനിയിൽ നിന്നുള്ള ഒരു ബസാണ്; ഫോക്സ്‌വാഗൻ ഐഡി ബസ്. പേരു ബസെന്നാണെങ്കിലും കാറിനൊപ്പമോ എംപി വിക്കൊപ്പമോ വലുപ്പമുള്ള ചെറിയൊരു ഫാമിലി വാഹനമാണ് ബസ്. കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്ത, പ്രായോഗികതയുടെ നിറകുടമായ സുന്ദരൻ... അടുത്തകൊല്ലം വരവ്...
നമുക്കും തരുമോ ബസ്?
ഫോക്സ്‌വാഗനോട് തുടക്കത്തിലേ ചോദിക്കാം. ഈ ബസ് ഞങ്ങൾക്കും തരുമോ? പൂർണമായി ഇറക്കുമതി ചെയ്ത യുണിറ്റായെങ്കിലും ഇന്ത്യയിൽ അവതരിപ്പിക്കുമോ? കൊക്കിൽക്കൊള്ളുന്ന വിലയല്ലെന്നറിയാം. എങ്കിലും പണവും പ്രതാപവും പരിസ്ഥിതി സ്നേഹവുമുള്ള സെലിബ്രിറ്റികളെങ്കിലും ബസിലേറിപ്പോകുന്നതു കണ്ട് സായൂജ്യമടയാമല്ലോ. സ്വന്തമായില്ലെങ്കിലും നമ്മുടെ റോഡിലും ബസ് ഓടുന്നത് കാണുന്നതിലുമില്ലേ സന്തോഷം.
ഇവിടെയിറങ്ങിയാൽ വില എന്തായാലും ഒരു കോടിയാകും. മെയ്ക് ഇൻ ഇന്ത്യ സാഹസത്തിന് ഫോക്സ്‌വാഗൻ തയാറെടുത്താൽ 50 ലക്ഷമെങ്കിലും കുറയും. എന്തായാലും ഇത്തരം എക്സൈറ്റിങ് വാഹനങ്ങൾ കുറെ ഇറങ്ങിയില്ലെങ്കിൽ നമ്മുടെ വാഹന പ്രേമത്തിന്റെ കൂമ്പടയും. ഒരേ പോലെ കുറെ കാറും എസ്‌യുവി വേഷം കെട്ടിയാടുന്ന ഹാച്ച് ബാക്കുകളും മാത്രം മതിയോ നമ്മുടെ റോഡുകളെയും വാഹന പ്രേമികളുടെഹൃദയങ്ങളെയും ധന്യമാക്കാൻ?
പഴയ ബസ്, പുതിയ ബസ്
രണ്ടാം ലോക യുദ്ധം കഴിഞ്ഞ് ജർമനി പച്ച പിടിച്ചു തുടങ്ങുന്ന കാലത്താണ് ബസ്, കോംബി, വാൻ, ബുള്ളി, ട്രാൻസ്പോർട്ടർ എന്നൊക്കെ അറിയപ്പെട്ടിരുന്ന ടി വൺ ബസുകളുടെ ജനനം. ചരിത്ര പ്രസിദ്ധമായ ബീറ്റിൽ കാറുകളുടെ ടി പ്ലാറ്റ്ഫോമിൽ, ബീറ്റിലുകളെപ്പോലെ പിൻ എൻജിനുകളുമായി 1949 ൽ ജനിച്ച ടി 1 പൊതുവെ ടൈപ് 2 എന്നറിയപ്പെട്ടു (ടൈപ് 1 ബീറ്റിൽ തന്നെ). 1967 വരെ ഇറങ്ങി. പിന്നെയത്തിയ ടി 2 മോഡൽ 1979 ൽ നിന്നു. ഇതോടെ യഥാർത്ഥ ഫോക്സ്‌വാഗൻ വാൻ മരിച്ചു എന്നു കരുതണം. കാരണം ബീറ്റിൽ പ്ലാറ്റ്ഫോമിൽ പിന്നീടിറങ്ങിയ ടി 3 മോഡലിന് ബീറ്റിലുമായി കാഴ്ചയിൽ സാദൃശ്യങ്ങളില്ലായിരുന്നു. എയർ കൂൾഡ് പിൻ എൻജിൻ ലേ ഔട്ട് മാത്രം നില നിന്നു, 1992 വരെ. അതിനു ശേഷം ബീറ്റിൽ പ്ലാറ്റ്ഫോം ഉപേക്ഷിക്കപ്പെട്ടു. വാൻ വെറുമൊരു വാനായി തുടരുന്നു...
ഹിപ്പികളുടെ ബസ്
ജനിച്ചത് ജർമനിയിലെങ്കിലും ബസ് തരംഗമായത് അമേരിക്കയിലാണ്. ഹിപ്പി ബസ് എന്നാണ് അറിയപ്പെടുന്നത്. അമേരിക്കയുടെ ഹിപ്പി സംസ്കാരത്തിന്റെ ഭാഗമായി മാറിയ വാൻ. അറുപതുകളിൽ അമേരിക്കയിലെത്തി സ്വദേശികളായഫോഡിനെയും ഷെവർലെയും ഡോഡ്ജിനെയുമൊക്കെ പിന്തള്ളി, ഇവർക്കാർക്കുമില്ലാത്ത ‘കൾട്’ പ്രതിഛായ നേടി. കാരണം ഹിപ്പികൾ തന്നെ.
കാറ്റിനെതിരേ, ഒഴുക്കിനെതിരേ...
അറുപതുകളിലെ വ്യവസ്ഥിതികൾക്കെതിരേയുള്ള ‘കൗണ്ടർ കൾച്ചർ’ മൂവ്മെൻറ് അമേരിക്കയെ പിടിച്ചുലച്ച കാലം. അമേരിക്കൻ സ്വപ്നം എന്ന സങ്കൽപത്തിന് പുതിയ മാനങ്ങൾ കണ്ടെത്തപ്പെട്ടു. മനുഷ്യാവകാശം, റേസിസം, വനിതാശാക്തീകരണം, അധികാരം എന്നിവയൊക്കെ ചോദ്യം ചെയ്യപ്പെട്ടു, പുനർനിർണയിക്കപ്പെട്ടു. വിയറ്റ്നാമിലെ അമേരിക്കൻ അധിനിവേശം ചോദ്യം ചെയ്യപ്പെട്ടു, ഒരു കാലത്ത് രാജ്യദ്രോഹമായി കണ്ടേക്കാവുന്ന കുറ്റം ജനപ്രീതി നേടി. ഈ ക്ഷുഭിതയൗവ്വന ചിന്തകൾ പുത്തൻ ചിന്താധാരകൾക്കും ജീവിതശൈലികൾക്കും തുടക്കമിട്ടു. ഹിപ്പികൾ ജനിച്ചതങ്ങനെയാണ്.
നിഷേധത്തിന്റെ ഹിപ്പിസം
സാൻഫ്രാൻസിസ്കോയിൽ 1967 ൽ തുടക്കമിട്ട ഹിപ്പി സംസ്കാരം ഒരു ജീവിത ശൈലിയായിരുന്നു. വ്യതിരക്ത ജീവിതവും ലൈംഗികതയും വേഷവും സംഗീതവും കലയും മയക്കുമരുന്നുമെല്ലാം കൂടിച്ചേർന്ന സംസ്കാരം. ആ സംസ്കാരത്തിന്റെ അനേകം പ്രതീകങ്ങളിലൊന്നായി ടൈപ് 2 വാനുകൾ എന്ന ബസുകൾ. നാടു വിട്ടു നാടു കയറുന്ന ഹിപ്പി ജീവിതരീതിയും സംഗീതോപകരണങ്ങളടക്കമുള്ള സാധനസാമഗ്രികൾ സൂക്ഷിക്കാനുള്ള സൗകര്യവും കാറുകളെക്കാളധികം സീറ്റുകളും വേണമെങ്കിൽ ഒരു രാത്രി ചെലവിടാനുള്ളത്ര വലിയ സീറ്റുകളും ബസുകളെയും ഹിപ്പികളെയുംകൂടുതൽ അടുപ്പിച്ചു. ഹിപ്പികളും ആ സംസ്കാര ബാക്കിയായ ബെൽബോട്ടം പാൻറ്സും നിറപ്പകിട്ടാർന്ന ഷർട്ടുകളും അന്യം നിന്നിട്ടും വാനുകൾ കുറെ നാൾ കൂടി തുടർന്നു.
ഹിപ്പികളില്ലാത്ത പുത്തൻ ബസ്
പുതിയ ബസ് ഹിപ്പി സംസ്കാരത്തിന്റെ ബാക്കിയല്ല. പരിസ്ഥിതി സ്നേഹത്തിന്റെ, ചിട്ടയാർന്ന പുത്തൻ ജീവിത ശൈലികളുടെ പ്രതീകമാണ്. കഴിഞ്ഞ ദിവസം പുതിയ ബസ് ഐ ഡി ബസ് എന്ന പേരിൽ പ്രദർശിപ്പിക്കപ്പെട്ടു. ഇക്കൊല്ലം അവസാനത്തോടെ ഐഡി. ബസ് യൂറോപ്പിൽ വിൽപനയ്ക്കെത്തും. യാത്രക്കാർക്കും ചരക്കുനീക്കത്തിനുമുള്ള പ്രത്യേക മോഡലുകൾ വന്നേക്കും. ഐഡി ബസ് യാത്രക്കാർക്ക്, ചരക്കു നീക്കത്തിനായി ഐഡി ബസ് കാർഗോ.
പുതിയ പ്ലാറ്റ്ഫോം, ആവശ്യത്തിനു വലുപ്പം
ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ മൊഡ്യുലർ ഇലക്ട്രിക് ഡ്രൈവ് (എം ഇ ബി) പ്ലാറ്റ്ഫോമിൽ നിർമാണം. 4712 എം എം നീളം, 1980 എം എം വീതി,1938 എം എം ഉയരം, വീൽബേസ് 2988 എം എം. മുന്നിൽ പരമ്പരാഗത ശൈലിയിലുള്ള വാതിൽ, പിന്നിൽ സ്ലൈഡിങ് ഡോർ. ആധുനിക വാഹനത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും. 20 ഇഞ്ച് അലോയ്സ്. അഞ്ചു പേർക്കു സുഖയാത്ര. വീൽ ബേസ് കൂടിയ ഏഴു സീറ്റർ അടുത്ത കൊല്ലം.
തകർത്തു, എന്താ ഉൾവശം
ഇത്ര മനോഹരമായ ഒരു ഉൾവശം മറ്റധികം വാഹനങ്ങൾക്കില്ല. നിറച്ചാർത്ത്. ഏതാണ്ടെല്ലാ നിറങ്ങളും ഉൾവശത്തുണ്ട്. ക്വിൽറ്റഡ് സീറ്റ്. ഹെഡ് റെസ്റ്റ്. മനോഹരമായ ഡാഷ് ബോർഡ്. ഫ്ളാറ്റ് ബോട്ടം സ്റ്റീയറിങ് വീൽ, 5.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ഡിസ്പ്ലേ, 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. റീസൈക്കിൾ ചെയ്ത സിന്തറ്റിക് വസ്തുക്കളാണു ഘടകങ്ങളെല്ലാം എന്നൊരു സാമൂഹിക പ്രതിബദ്ധതയുമുണ്ട്.
ഒരു മോട്ടർ, രണ്ടു മോട്ടോർ
ആദ്യഘട്ടത്തിൽ ഒറ്റ മോട്ടോറും റിയർ വീൽ ഡ്രൈവ് ലേ ഔട്ടുമായിരിക്കും. കരുത്തുറ്റ ഇരട്ട മോട്ടോറും ഫോർ വീൽ ഡ്രൈവും പിന്നീടെത്തും. ഇന്ത്യയിലെത്തുമ്പോൾ ഈ രണ്ടു മോഡലും വന്നെങ്കിൽ...
English Summary: Know More About Volkswagen ID. Buzz