ജർമൻ ഓട്ടമൊബീൽ കമ്പനിയായ ഫോക്സ്‌വാഗന്റെ വാഹനമായ പോളോ ഇന്ത്യൻ വിപണിയിൽ നിന്നു പിന്മാറുന്നു. ഫോക്സ്‌വാഗൻ ഇന്ത്യയിലാധ്യമായി നിർമിച്ച വാഹനമാണ് പോളോ. 2009 ൽ പുണെയിലെ നിർമാണശാലയിൽ നിർമിച്ച പോളോ 2010ൽ വിപണിയിലെത്തി. 12 വർഷം കൊണ്ട് 3 ലക്ഷത്തോളം യൂണിറ്റുകൾ വിറ്റു. ഇപ്പോഴും പ്രതിമാസം 3000 ബുക്കിങ് വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജർമൻ ഓട്ടമൊബീൽ കമ്പനിയായ ഫോക്സ്‌വാഗന്റെ വാഹനമായ പോളോ ഇന്ത്യൻ വിപണിയിൽ നിന്നു പിന്മാറുന്നു. ഫോക്സ്‌വാഗൻ ഇന്ത്യയിലാദ്യമായി നിർമിച്ച വാഹനമാണ് പോളോ. 2009 ൽ പുണെയിലെ നിർമാണശാലയിൽ നിർമിച്ച പോളോ 2010ൽ വിപണിയിലെത്തി. 12 വർഷം കൊണ്ട് 3 ലക്ഷത്തോളം യൂണിറ്റുകൾ വിറ്റു. ഇപ്പോഴും പ്രതിമാസം 3000 ബുക്കിങ് വരെ ലഭിക്കുന്നുണ്ടെന്നു കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യൻ വിപണിക്കും ആരാധകർക്കും നന്ദി പറഞ്ഞുകൊണ്ടുള്ള പോളോയുടെ കത്ത് ഫോക്സ്‌വാഗൻ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. പോളോ ഞങ്ങൾക്കൊരു കത്തെഴുതി. നിങ്ങളുമായി പങ്കുവയ്ക്കാതിരിക്കാൻ ഞങ്ങൾക്കു സാധിക്കില്ലെന്ന കുറിപ്പോടെയാണ് ഫോക്സ്‌വാഗൻ പോളോയുടെ കത്ത് പ്രസിദ്ധീകരിച്ചത്. കത്തിന്റെ പൂർണരൂപം :

ADVERTISEMENT

‘ഹലോ...

ഏതൊരു പാതയ്ക്കുമൊരു അവസാനമുണ്ട്. അവ എത്ര മനോഹരമാണെങ്കിലും. 12 വർഷത്തെ നിർത്താതെയുള്ള എന്റെ ഓട്ടത്തിനു ‘ബ്രേക്ക്’ ചവിട്ടുകയാണ്. പുണെയിലുള്ള ചകൻ നിർമാണ ശാലയിൽ 2009ൽ ആദ്യമായി എന്റെ ഹെഡ്‌ലൈറ്റ് തെളിയുന്നത് ഞാൻ ഓർക്കുന്നു. എന്നാല്‍ നിങ്ങളെന്നെ ആദ്യമായി കാണുന്നത് 2010 ഓട്ടോഎക്സ്പോയിലാണ്.

ഇന്ത്യയിലെ എന്റെ സമയം അവിസ്മരണീയമായിരുന്നു. ഞാൻ ഒട്ടേറെ സ്ഥലങ്ങൾ സന്ദർശിച്ചു. ഒരുപാട് ജനങ്ങളുടെ സ്നേഹമറിഞ്ഞു. ഒരിക്കൽപ്പോലും സ്വപ്നം കാണാത്ത യാത്രകളിലേക്ക് ക്ഷണിക്കപ്പെട്ടു.

ഫോക്സവാഗൻ കുടുംബത്തിലെയാണ് ‍ഞാന്‍. അതിനാൽ എന്റെ ഉത്തരവാദിത്തങ്ങളും വലുതായിരുന്നു. ജർമൻ എൻജിനീയറിങ് ടെക്നോളജി എന്തെന്നു തെളിയിക്കുന്നതിനൊപ്പം സന്തോഷകരവും രസകരവുമായ യാത്ര ജനങ്ങൾക്ക് ഒരുക്കുക എന്നത് എന്റെ പ്രധാന ഉത്തരവാദിത്തങ്ങളിലൊന്നായിരുന്നു.

ADVERTISEMENT

പക്ഷേ, ചിലർ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാവില്ലായിരുന്നു

∙ ആദ്യമായി എന്നെ നിർമിച്ച എൻജിനീയർമാർ

∙ ലോകം മുഴുവൻ എന്നെ പ്രദർശിപ്പിച്ച ഡീലർമാർ

∙ എനിക്ക് ചെറുതായി വേദനിക്കുമ്പോൾപ്പോലും എന്നെ പരിപാലിച്ച സർവീസ് ടീം

ADVERTISEMENT

∙ പിന്നെ നിങ്ങൾ. ഡ്രൈവർ ഇല്ലെങ്കിൽ പിന്നെ കാറുമില്ല !

വെറുമൊരു ഹാച്ബാക്ക് കാർ ആയിരുന്നു ഞാൻ. പക്ഷേ ഏറ്റവും സ്നേഹിക്കപ്പെടുന്ന ഹാച്ച്ബാക്കെന്ന തോന്നൽ നിങ്ങൾ എനിക്ക് നൽകി.

ഇനിയുള്ള കുറച്ചു നാൾ നിങ്ങൾക്കൊപ്പം ഞാനുണ്ടായിരിക്കും. എന്റെ പാരമ്പര്യം തുടരാൻ മറ്റു വാഹനങ്ങൾക്കു സാധിക്കും. ഡ്രൈവിങ് ആസ്വദിക്കൂ. നിങ്ങളുടെ ഹൃദയത്തിൽ തന്നെ എന്നെ സൂക്ഷിക്കൂ. ഇനി കാണുന്നതു വരെ.

നിങ്ങളുടെ,

പോളോ.’

700 ‘ലെജൻഡ് ലിമിറ്റഡ് എഡിഷൻ’ കാറുകൾ :

വിൽപന നിർത്തുന്നതിന്റെ ഭാഗമായി 700 ലിമിറ്റഡ് എഡിഷൻ കാറുകളുടെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ‘ലെജൻഡ് ലിമിറ്റഡ് എഡിഷൻ’ എന്നാണ് നൽകിയിരിക്കുന്ന പേര്. ഗ്രാഫിക്സുകളാണ് ഈ ലിമിറ്റഡ് എഡിഷനെ വ്യത്യസ്തമാക്കുന്നത്. ആറു സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക് ഗിയർബോക്സാണ് ഇതിലുണ്ടാവുക. ഫോക്സ്‌വാഗൻ പോളോയുടെ അവസാന പതിപ്പാണ് ലെജൻഡ്.  ലാഭകരമല്ലാത്തതിനാലാണ് പോളോ ഇന്ത്യൻ വിപണി വിടുന്നതെന്നാണു സൂചന.

English Summary: Volkswagen Polo Signs Off From India With Emotional Goodbye Letter