ആ ഇടുങ്ങിയ പടികൾ ഇറങ്ങിച്ചെല്ലുന്നത് വളരെ വെളിച്ചമുള്ള ഒരു ഹാളിലേക്കാണ്. അതിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വന്നവയാണ്. അവയിൽ ചിലത് 100 വർഷം മുൻപു നിർമിച്ചവയാണ്. ഒരു കാർ മ്യൂസിയത്തിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പലതരം മ്യൂസിയങ്ങളിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആ ഇടുങ്ങിയ പടികൾ ഇറങ്ങിച്ചെല്ലുന്നത് വളരെ വെളിച്ചമുള്ള ഒരു ഹാളിലേക്കാണ്. അതിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വന്നവയാണ്. അവയിൽ ചിലത് 100 വർഷം മുൻപു നിർമിച്ചവയാണ്. ഒരു കാർ മ്യൂസിയത്തിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

ADVERTISEMENT

പലതരം മ്യൂസിയങ്ങളിലേക്കു സഞ്ചരിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു ഒരു കാർ മ്യൂസിയത്തിലേക്ക് എന്റെ യാത്ര. ഇന്ത്യയിൽ പലയിടത്തും പഴയ കാറുകളുടെ വ്യത്യസ്തവും ആകർഷകവുമായ ശേഖരങ്ങൾ ഉണ്ടെന്നു കേട്ടിട്ടുണ്ടെങ്കിലും കോയമ്പത്തൂർ നഗരത്തിലെ അവിനാശി റോഡിലുള്ള ജിഡി കാർ മ്യൂസിയത്തിൽ അപൂർവ ക്ലാസിക് കാറുകളുടെ ഒരു ശേഖരം തന്നെയാണ് കാഴ്ചക്കാരനു മുന്നിലെത്തുന്നത്. 

20000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു ബേസ്മെന്റ് പാർക്കിങ് സ്ഥലമാണ് മ്യൂസിയമായി പ്രവർത്തിക്കുന്നത്. ബ്രിട്ടിഷ്, ജർമൻ, ജാപ്പനീസ്, ഫ്രഞ്ച്, സ്പാനിഷ്, അമേരിക്കൻ നിർമിതങ്ങളായ, 35 ബ്രാൻഡുകളിൽ നിന്നുള്ള 60 ലധികം കാറുകൾ – അതും 1886 ലെ, ലോകത്തിലെ ആദ്യത്തെ മോട്ടർ വാഗണിന്റെ പകർപ്പു മുതൽ ആധുനിക റേസിങ്  കാറുകൾ വരെ– മ്യൂസിയത്തിലെ ശേഖരത്തിലുണ്ട്. 

ADVERTISEMENT

ഇന്ത്യയുടെ എഡിസൻ എന്നറിയപ്പെടുന്ന, എൻജിനീയർ, ശാസ്ത്രജ്ഞൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഗോപാല സ്വാമി ദൊരൈ സ്വാമി നായിഡു എന്ന ജി.ഡി. നായിഡുവിന്റെ (1893-1974) ഓർമയ്ക്കായും അദ്ദേഹത്തിന്റെ ആഗ്രഹപൂർത്തീകരണത്തിനായും മകൻ ജി.ഡി. ഗോപാൽ ആണ് ജിഡി കാർ മ്യൂസിയം സ്ഥാപിച്ച് . 2015 ഏപ്രിലിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. 

കാറുകളിലെ സാങ്കേതിക വിദ്യയിലും രൂപത്തിലുമുണ്ടായ പുരോഗതിയെപ്പറ്റിയും കഴിഞ്ഞ തലമുറയിലെ ഓട്ടമൊബീലുകളുടെ പരിണാമത്തെപ്പറ്റിയും പൊതു ജനങ്ങൾക്കും വിദ്യാർഥികൾക്കും അറിയാനും പഠിക്കാനുമാണ് മ്യൂസിയം പ്രവർത്തനമാരംഭിച്ചത്.  തീം അധിഷ്ഠിത ഷോകൾക്കായി ഒരു ഓഡിയോ വിഷ്വൽ (AV) മുറിയും ഓട്ടമൊബീലുകളുടെ പരിണാമം ചിത്രീകരിക്കുന്ന പോസ്റ്ററുകളും കാറുകൾ, ആക്സസറികൾ എന്നിവയുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷനുകളുമെല്ലാം ഈ മ്യൂസിയത്തിലുണ്ട്. കാഴ്ചകൾ ആസ്വദിക്കാൻ മനോഹരമായ വെളിച്ചവിന്യാസവും ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

നിങ്ങൾ കാറുകളുമായി പ്രണയത്തിലാണോ, എങ്കിൽ ഈ മനോഹരമായ സ്ഥലത്തേക്ക് പോകാൻ അമാന്തിക്കരുത്. ഇതു നിങ്ങളെ ഓട്ടമൊബീൽ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും.

English Summary: GEDEE Car Museum