അസാധാരണ സാമ്യം; ഡയാന രാജകുമാരിയുടെയും സൈറസ് മിസ്ത്രിയുടെയും അപകടത്തിനു പിന്നിൽ...?
എല്ലാ സുരക്ഷാ സൗകര്യങ്ങളുമുള്ള ആഡംബര കാർ. എന്നിട്ടും എങ്ങനെ ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി അപകടത്തിൽ കൊല്ലപ്പെട്ടു ? സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്തു നിന്നു പല ചോദ്യങ്ങളും യാത്ര തുടങ്ങുകയാണ്. വാസ്തവത്തിൽ എന്താണ് വാഹനങ്ങളുടെ സുരക്ഷ. എയർ ബാഗും എ ബി എസുമുണ്ടെങ്കിൽ
എല്ലാ സുരക്ഷാ സൗകര്യങ്ങളുമുള്ള ആഡംബര കാർ. എന്നിട്ടും എങ്ങനെ ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി അപകടത്തിൽ കൊല്ലപ്പെട്ടു ? സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്തു നിന്നു പല ചോദ്യങ്ങളും യാത്ര തുടങ്ങുകയാണ്. വാസ്തവത്തിൽ എന്താണ് വാഹനങ്ങളുടെ സുരക്ഷ. എയർ ബാഗും എ ബി എസുമുണ്ടെങ്കിൽ
എല്ലാ സുരക്ഷാ സൗകര്യങ്ങളുമുള്ള ആഡംബര കാർ. എന്നിട്ടും എങ്ങനെ ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി അപകടത്തിൽ കൊല്ലപ്പെട്ടു ? സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്തു നിന്നു പല ചോദ്യങ്ങളും യാത്ര തുടങ്ങുകയാണ്. വാസ്തവത്തിൽ എന്താണ് വാഹനങ്ങളുടെ സുരക്ഷ. എയർ ബാഗും എ ബി എസുമുണ്ടെങ്കിൽ
എല്ലാ സുരക്ഷാ സൗകര്യങ്ങളുമുള്ള ആഡംബര കാർ. എന്നിട്ടും എങ്ങനെ ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി അപകടത്തിൽ കൊല്ലപ്പെട്ടു ? സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്തു നിന്നു പല ചോദ്യങ്ങളും യാത്ര തുടങ്ങുകയാണ്. വാസ്തവത്തിൽ എന്താണ് വാഹനങ്ങളുടെ സുരക്ഷ. എയർ ബാഗും എ ബി എസുമുണ്ടെങ്കിൽ എല്ലാം തികഞ്ഞു എന്ന ചിന്ത സത്യമാണോ ? ടാങ്കിനേക്കാൾ സുരക്ഷിതമാണ് പല ആഡംബര കാറുകളും എന്നത് കള്ളമാണോ. വാഹനങ്ങളുടെ സുരക്ഷ ഡ്രൈവർമാരുടെ കൈയിലാണോ. ഏതു സുരക്ഷാ സൗകര്യങ്ങളേക്കാൾ പ്രധാനം വേഗതയാണോ ? വാഹനം എത്ര സുരക്ഷിതമാണെങ്കിലും നിർമാതാക്കള്‍ പറയുന്ന ചില കാര്യങ്ങളുണ്ട്. അവ പാലിച്ചില്ലെങ്കിൽ യാത്രയുടെ അന്ത്യം അപകടത്തിലാകുമോ. എല്ലാവരും കാത്തിരിക്കുന്നത് ഒന്നാണ്. മിസ്ത്രിയുടെ അപകടത്തിലെ ‘മിസ്റ്ററി’ (രഹസ്യം) എന്താണ്. അതൊടൊപ്പം മിസ്ത്രിയുടെ മരണം വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച പല ‘മിത്തുകളും’ (കെട്ടുകഥ) മാറ്റിപ്പറയുന്നു. മിസ്ത്രിയുടെ മരണത്തിലേക്കു നയിച്ച കാരണങ്ങൾ എന്തൊക്കെയാവണം? ആ അപകടത്തിൽ നിന്ന് നാം പഠിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.
7 എയർ ബാഗുകൾ, പക്ഷേ മിസ്ത്രി സീറ്റ് ബെൽറ്റിട്ടില്ല
മെഴ്സെഡിസ് ബെൻസിന്റെ അതീവ സുരക്ഷിതമായ എസ്‌യുവിയായ ജിഎൽസിയാണ് അപകടത്തിൽ പെട്ട കാർ. മുൻ എയർബാഗുകൾ, കർട്ടൻ എയർബാഗുകൾ, ഡ്രൈവറുടെ കാൽമുട്ടിന് സുരക്ഷയേകുന്ന നീ എയർബാഗുകൾ എന്നിവ അടക്കം 7 എയർബാഗുകൾ. എബിഎസ്, ഇബിഡി തുടങ്ങിയ പുതുതലമുറ സുരക്ഷാ സംവിധാനങ്ങൾ കാറിലുണ്ട്. എന്നിട്ടും അപകടത്തിൽ പെട്ടപ്പോൾ ജീവൻ നഷ്ടമായത് പിൻസീറ്റ് യാത്രികരായ രണ്ടുപേർക്ക്. മിസ്ത്രി സംഭവസ്ഥലത്തു തന്നെ മരിച്ചു. എല്ലാ സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും ദുരന്തം സംഭവിച്ചു.
വാഹനങ്ങളുടെ സുരക്ഷ മുഖമുദ്രയാക്കുന്ന ടാറ്റ മോട്ടോഴ്സിന്റെ മുൻ തലവനായിരുന്ന സൈറസ് മിസ്ത്രി സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നത് എന്തുകൊണ്ടാണ്? അമിതവേഗവും ഇടതുവശത്തുകൂടിയുള്ള മറികടക്കൽ ശ്രമവും റോഡിന്റെ മോശം അവസ്ഥയും കൂടിയായപ്പോൾ അപകടത്തിന്റെ തീവ്രത വർധിച്ചു. വാഹനത്തിനുള്ളിലെ എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണം എന്ന നിയമം ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കർശനമായി പാലിക്കപ്പെടുന്നില്ല. പിൻ സീറ്റിലെ ആളുകളും തീർച്ചയായും സീറ്റ് ബെൽറ്റ് ധരിക്കണം എന്നത് കൂടുതൽ ശക്തമായി ധരിപ്പിക്കുകയാണ് ഈ അപകടം.
മിസ്ത്രിയുടെ മരണം, ഡയാനയുടെ വഴിയിൽ
ഡയാന രാജകുമാരിയുടെ അപകട മരണവും മിസ്ത്രിയുടെ മരണവും തമ്മിലും സാമ്യം. ഇരുവരുടെയും ബെൻസായിരുന്നു വാഹനം. 1997ൽ ഡയാന രാജകുമാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഡയാനയും കാമുകനും പിൻ സീറ്റ് യാത്രികരായിരുന്നു. രണ്ടു പേരും മരിച്ചു. മുൻ സീറ്റിലുള്ളയാൾ മരിച്ചില്ല എന്നതും മറ്റൊരു സമാനത. ലോകത്തെ പിടിച്ചു കുലുക്കിയ അപകടമായിരുന്നു ഡയാന രാജകുമാരിയുടെ മരണം. 1997 ഓഗസ്റ്റിൽ നടന്ന അപകടത്തിൽ കാറിന്റെ ഡ്രൈവർ ഹെൻറി പോളും ഡയനാ രാജകുമാരിയും ഡോഡി ഫയദും മരിച്ചു. മെഴ്സിഡീസ് ബെൻസിന്റെ എസ് 280 സെഡാനായിരുന്നു അപകടത്തിൽ പെട്ടത്. അപകട സമയത്ത് വാഹനം 105 കിലോമീറ്റർ വേഗത്തിലായിരുന്നു. അമിതവേഗവും സീറ്റ് ബെൽറ്റും ധരിക്കാത്തതുമാണ് ആ മരണത്തിന് പിന്നിലും. ഡ്രൈവറും ബോഡിഗാർഡ് ട്രെവർ രീസ് ജോൺസുമായിരുന്നു മുന്നിൽ ഇരുന്നത്. സീറ്റ് ബെൽറ്റ് ധരിച്ചതും മുൻ എയർബാഗ് പ്രവർത്തിച്ചതുമാണ് ട്രെവറിന് രക്ഷയായത് എന്നാണ് കണ്ടെത്തിയത്.
ജിഎൽസി പാഞ്ഞു, 9 മിനിറ്റിൽ 20 കിലോമീറ്റർ പിന്നിട്ടു
മിസ്ത്രി സഞ്ചരിച്ചിരുന്ന അപകടത്തിൽ പെട്ട എസ് യു വിയുടെ ചിത്രം ശ്രദ്ധിച്ചാൽ അത്ര വലിയ അപകടമാണ് എന്ന് തോന്നില്ല. അമിതവേഗത്തിലായിരുന്നു കാർ എന്നാണ് പ്രാഥമിക നിഗമനം. 20 കിലോമീറ്റർ വെറും 9 മിനിറ്റു കൊണ്ട് താണ്ടി എന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നു പൊലീസ് വെളിപ്പെടുത്തി. അതായത് 100 കിലോമീറ്ററിൽ അധികമായിരുന്നു വാഹനത്തിന് വേഗം. 2018 മോഡൽ ജിഎൽസി 220 ഡി 4 മാറ്റിക്കായിരുന്നു അപകടത്തിൽ പെട്ട കാർ. കർട്ടൻ എയർബാഗ് അടക്കം 7 എയർബാഗുകളും ഇഎസ്പി, പ്രീസെയ്ഫ് തുടങ്ങി നിരവധി അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുണ്ട് കാറിൽ. ക്രാഷ് ടെസ്റ്റിൽ പലവട്ടം കഴിവ് തെളിയിച്ച എസ്‍യുവിയാണ് ഇത്. അപകടത്തിൽ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ഫ്രണ്ട്-ഇംപാക്ട് എയർബാഗ്, സൈഡ് ഇംപാക്ട് എയർബാഗ്, ഓവർഹെഡ് എയർബാഗുകൾ, മുട്ടിന് സുരക്ഷയേകുന്ന എയർബാഗുകൾ എന്നിവയും വാഹനത്തിലുണ്ടായിരുന്നെന്നു.
സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ എയർബാഗ് പ്രവർത്തിക്കില്ലേ ?
ഇല്ലെന്നു പറയാം. മുൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിൽ എയര്‍ബാഗ് പ്രവർത്തിക്കില്ല. അതാണ് എയർബാഗും സീറ്റ് ബെൽറ്റും തമ്മിലുള്ള ബന്ധം. വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുന്നവർ പരുക്കുകളോടെ രക്ഷപ്പെട്ടപ്പോൾ പിന്നിൽ ഇരുന്ന ആളുകളുടെ മരണ കാര്യം സീറ്റ് ബെൽറ്റ് ധരിക്കാത്തതുകൊണ്ടു മാത്രം. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിലും ചിലപ്പോൾ മരണം അകറ്റി നിർത്താമായിരുന്നു. എയർബാഗുകൾക്കു പുറമെ സീറ്റ് ബെൽറ്റ്, ആന്റി–ലോക്ക് ബ്രേക്ക്, ഇബിഎസ് തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങളാണു പുതുതലമുറ വാഹനങ്ങളിലുള്ളത്. എന്നാൽ ഈ സുരക്ഷ സംവിധാനങ്ങളെല്ലാമുണ്ടെങ്കിലും വാഹനം അപകടത്തിൽപെടുമ്പോൾ അതിൽ ഇരിക്കുന്ന ഏതൊരാൾക്കും സുരക്ഷയുടെ ‘പ്രാഥമിക തട’യാണ് (Primary Restraint) സീറ്റ് ബെൽറ്റ്. അതുണ്ടെങ്കിൽ മരണസാധ്യതയും പരുക്കുകളുടെ ആഘാതവും പത്തിലൊന്നായി കുറയുമെന്നു പഠനങ്ങൾ പറയുന്നു.
കാർ പായുന്നു, ഒപ്പം യാത്രക്കാരനും
അമിത വേഗത്തിൽ പായുന്ന കാറിലിരിക്കുന്ന യാത്രക്കാരനും ആ വേഗതയുണ്ട്. യാത്രക്കാരൻ അറിയുന്നില്ലെന്നു മാത്രം. ഓടുന്ന ബസിൽ നിന്ന് ചാടിയിറങ്ങിയാൽ യാത്രക്കാരൻ കുറച്ചു സമയം മുന്നോട്ട് ഓടിയ ശേഷമല്ലേ നിൽക്കുന്നത്. അതു തന്നെ കാര്യം. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ പോകുന്ന കാറിൽ നമ്മൾ സഞ്ചരിക്കുന്നു. അപ്പോൾ, നമ്മളും നമ്മുടെ ശരീരവും അതേവേഗത്തിലായിരിക്കും മുന്നോട്ടുപോകുന്നത്. ഈ വാഹനം പെട്ടെന്നു നിൽക്കുകയാണെങ്കിൽ (ഉദാഹരണത്തിന്, എവിടെയെങ്കിലും ഇടിച്ചോ മറ്റോ) വാഹനത്തിന്റെ സ്പീഡ് നൂറിൽനിന്നു പൂജ്യത്തിലേക്കു പൊടുന്നനെ കുറയും. എന്നാൽ, വാഹനത്തിലുള്ള നമ്മുടെ വേഗം പൂജ്യത്തിലെത്തില്ല. അപ്പോൾ നമ്മൾ ഇരിപ്പിടത്തിൽനിന്നു മുന്നിലേക്ക് എടുത്തെറിയപ്പെടും; നൂറുകിലോമീറ്റർ വേഗത്തിൽത്തന്നെ. ഈ വേഗത്തിൽ എവിടെയെങ്കിലും ചെന്നിടിച്ചാൽ ശരീരത്തിലെ പല അവയവങ്ങൾക്കും അതു താങ്ങാനാകില്ല. ഇതിനു പുറമേയാണ്, ആന്തരികാവയവങ്ങൾ പരസ്പരം കൂട്ടിയിടിച്ചുണ്ടാകുന്ന ഗുരുതര പരുക്കുകൾ. ശ്വാസകോശം വാരിയെല്ലിൽ ഇടിക്കുന്നതും ഹൃദയം വാരിയെല്ലിൽ ഇടിക്കുന്നതുമൊക്കെ സാധാരണമാണ്. ഇവിടെയാണു സീറ്റ് ബെൽറ്റ് അനുഗ്രഹമാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ സീറ്റ്ബെൽറ്റ് മുറുകുന്നതുമൂലം നമ്മൾ സീറ്റിൽത്തന്നെ ഉറച്ചിരിക്കും, എടുത്തെറിയപ്പെടില്ല. കൂടാതെ എയർബാഗിന്റെ സുരക്ഷ ശരിയായ രീതിയിൽ ലഭിക്കണമെങ്കിൽ സീറ്റ്ബെൽറ്റ് ഇട്ടിരിക്കണം.
എങ്ങനെയാണ് സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് ?
ശരീരത്തിനു കുറുകെ വരുന്ന ഭാഗം തോളിൽനിന്നു മറുവശത്തെ ഇടുപ്പിലേക്കു തന്നെയാകണം. അപകടസമയത്തു ശരീരത്തിലുണ്ടാക്കുന്ന മർദം താങ്ങാൻ ഈ ഭാഗങ്ങൾക്കു കൂടുതൽ കഴിവുണ്ട്. ഒരുകാരണവശാലും സീറ്റ്ബെൽറ്റ് കഴുത്തിനു കുറുകെ ആകാതിരിക്കാൻ ശ്രദ്ധിക്കണം. അപകടമുണ്ടാകുമ്പോൾ ബെൽറ്റ് കഴുത്തിൽ മുറുകാനിടയുണ്ട്. കാറിന്റെ പിൻസീറ്റിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ഇടണമെന്നു നിലവിൽ നമ്മുടെ നാട്ടിൽ നിയമമില്ല. പിന്നെന്തിനാണ് ഈ പുലിവാലെന്നു കരുതരുത്. പുറകിൽ സീറ്റ് ബെൽറ്റ് ഇടാതെ ഇരിക്കുന്നയാൾക്ക് അപകടമുണ്ടായാൽ കിട്ടാവുന്ന ഇടികൾക്കും പരുക്കുകൾക്കും കണക്കില്ല. കൈക്കുഞ്ഞുങ്ങളെയും കൊച്ചുകുട്ടികളെയും മിക്കപ്പോഴും മടിയിലിരുത്തിയാകും നമ്മൾ കാറിലോ ജീപ്പിലോ പോവുക. പെട്ടെന്നൊരു നിമിഷം അപകടമുണ്ടായാൽ, കുഞ്ഞ് നമ്മുടെ കയ്യിൽനിന്നു തെറിച്ചുപോകുമെന്നുറപ്പാണ്; എത്ര മുറുകെപ്പിടിച്ചാലും. കാരണം, അപകടത്തിന്റെ ആഘാതം അത്ര വലുതായിരിക്കും.
തീരെ ചെറിയ കുട്ടികൾക്കും സീറ്റ് ബെൽറ്റുള്ള ചൈൽഡ് സീറ്റ്, ബേബി സീറ്റ് എന്നിവയുണ്ട്. വണ്ടിയുടെ സീറ്റിലേക്ക് എടുത്തുവച്ച് അവിടെ ഉറപ്പിക്കാവുന്നതാണ് ഇത്. ഇതിനുള്ളിലെ മൂന്നു സുരക്ഷാ ബെൽറ്റുകൾ കുട്ടികളെ സുരക്ഷിതരാക്കുന്നു. അപകടസമയത്തു ചൈൽഡ് സീറ്റ് കാർസീറ്റിൽനിന്നു നീങ്ങിപ്പോകില്ല; കുഞ്ഞ് ചൈൽഡ്സീറ്റിൽനിന്നു തെറിച്ചും പോകില്ല. കുട്ടികളെ മുന്നിൽ ഇരുത്തുന്നതിനു നമ്മുടെ നാട്ടിൽ നിരോധനമില്ലെങ്കിലും, കഴിവതും പിൻസീറ്റിൽ ഇരുത്തുക. മടിയിൽ കുട്ടിയെ ഇരുത്തുമ്പോൾ കുട്ടിയെ പിടിച്ചിരിക്കുന്നയാൾക്കേ സീറ്റ് ബെൽറ്റുള്ളൂ. വാഹനം ഇടിക്കുമ്പോൾ വാഹനത്തിന്റെ വേഗവും തെറിച്ചുപോകുന്ന വസ്തുവിന്റെ ഭാരവും ചേർന്നാണ് ആഘാതത്തിന്റെ തോതു വർധിക്കുന്നത്. കുട്ടിക്കു ഗുരുതരമായി പരുക്കേൽക്കും. മുൻപിലാണെങ്കിൽ എയർബാഗിൽ മുഖമിടിച്ച് കുട്ടിക്കു ശ്വാസംകിട്ടാത്ത അവസ്ഥയുമുണ്ടാകാം.
അപകടം മണക്കും, എയർബാഗ് തുറക്കും
നേര്‍ത്ത നൈലോണ്‍ കൊണ്ടാണ് എയര്‍ബാഗുകള്‍ നിര്‍മിക്കുന്നത്. സ്റ്റിയറിങ് വീലിനുള്ളിലും ഡാഷ്ബോര്‍ഡിലുമൊക്കയാണ് ആണ് മുന്നിലെ എയര്‍ബാഗുകള്‍ ക്രമീകരിക്കുന്നത്. ബലൂണ്‍ പോലെ വികസിക്കാന്‍ കഴിയുന്ന ഇവ നന്നായി ഒതുക്കി സൂക്ഷിക്കുന്നു. ഡ്യുവല്‍ ഫ്രണ്ടല്‍ എയര്‍ബാഗ്, സൈഡ് എയര്‍ബാഗ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, കാല്‍മുട്ടുകള്‍ക്ക് സംരക്ഷണം നല്‍കുന്ന നീ എയർബാഗ്, റിയര്‍ കര്‍ട്ടന്‍ എയര്‍ബാഗ്, പെഡസ്ട്രിയന്‍ എയര്‍ബാഗ് എന്നിങ്ങനെ നിരവധി എയർബാഗുകൾ വാഹനങ്ങളോടൊപ്പമെത്താറുണ്ട്. അപ്രതീക്ഷിതമാണ് അപകടങ്ങൾ ഈ തത്വത്തിലടിസ്ഥാനമാക്കിയാണ് എയർബാഗിന്റെ പ്രവർത്തനം. കണ്ണിമ ചിമ്മുന്നതിനിടയിൽ എയർബാഗ് തുറന്നുപ്രവർത്തിക്കുക. ഒരു അപകടം ഉണ്ടാവുമ്പോൾ വാഹനത്തിലെ ക്രാഷ് സെൻസറുകൾ ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിലേക്ക് (എയർബാഗ് കൺട്രോൾ യൂണിറ്റ്) വിവരം കൈമാറുന്നു. എയർബാഗ് ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിലെ അൽഗോരിതം ഏതൊക്കെ എയർബാഗുകൾ തുറക്കണമെന്ന് തീരുമാനിച്ച് ഉടനടി പ്രവർത്തിക്കുന്നു.
ആസെലെറോമീറ്ററുകൾ, ഇംപാക്ട് സെൻസറുകൾ, സൈഡ് ഡോർ പ്രെഷര്‍ സെൻസർ, വീൽ സ്പീഡ് സെൻസർ, ഗൈറോസ്കോപ്, ബ്രേക് പ്രഷർ സെൻസർ, സീറ്റ് ഒക്കുപൻസി സെൻസർ എന്നിങ്ങനെ നിരവധി ഉപകരണങ്ങളുടെ സംയോജിത പ്രവർത്തനങ്ങളുടെ ഫലമായാണ് പുതുതലമുറ വാഹനങ്ങളുടെ എയർബാഗിന്റെ പ്രവർത്തനം. വാഹനത്തിൽ പല സ്ഥലങ്ങളിൽ സെൻസറുകളുണ്ട്. ഈ സെൻസറുകളാണ് എയർബാഗ് തുറക്കാനുള്ള നിർദേശം നൽകുന്നത്. ഉദാഹരണത്തിന് വാഹനത്തിന്റെ ബംപറിന് പിന്നിലായി സെൻസറുണ്ട്. കാർ ഇടിച്ചാൽ ഉടനെ സെൻസർ നിർദേശം നൽകും. എയർബാഗ് തുറക്കും. ഇങ്ങനെ പല സ്ഥലത്തും സെൻസറുകളുണ്ട്.
സിഗ്നലുകൾ ഇൻഫ്ളേറ്റർ യൂണിറ്റിലെത്തുമ്പോൾ ഒരു രാസപ്രവർത്തനം സംഭവിക്കുന്നു. ഇതിനെത്തുടർന്ന് നൈട്രജൻ വാതകമാണ് എയർബാഗിനെ വീർപ്പിക്കുന്നത്. ചില എയർബാഗുകളിൽ മർദിത നൈട്രജനും ആർഗൻ വാതകവുമാണുള്ളത്. സാധാരണഗതിയിൽ ധാരാളം പൊടിപടലങ്ങളും തുറക്കൽ സമയത്ത് പുറത്തെത്തും, എയർബാഗിന്റെ സുഗമമായ തുറക്കലിന് സഹായിക്കാനാണ് ടാൽകം പൗഡർ പോലുള്ളവ ഇപയോഗിക്കുന്നത്. എയർബാഗ് തുറന്നതിനുശേഷം ചെറിയ ദ്വാരങ്ങളിലൂടെ നൈട്രജൻ വാതകം ചോർന്നുപോകും.
ജോണിന്റെ യാത്ര എത്തിയത് എയർബാഗിന്റെ പിറവിയിൽ
ഞായറാഴ്ച കുടുംബത്തോടൊപ്പം യാത്ര നടത്തിയ ജോൺ ഹെട്രിക് എന്ന യുഎസ് എൻജിനീയർക്കുണ്ടായ ഒരു അപകടത്തിനെത്തുടർന്നാണ് എയർബാഗെന്ന ആശയം രൂപപ്പെടുന്നത്. റോഡിലേക്ക് വന്ന ഒരു കല്ലിൽ നിന്നു രക്ഷപ്പെടാനായി നടത്തിയ ബ്രേക്കിങ്ങിൽ കാറിന്റെ ഡാഷ്ബോർഡിൽ പതിക്കാതെ ഹെട്രികിന്റെ മകൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടായിരുന്നു. ഡ്രൈവിങ്ങിനിടെയുള്ള അപകടങ്ങളിൽ മുഖത്തുണ്ടാകുന്ന മുറിവിന് ഡോക്ടർമാർ സ്റ്റിയറിങ് വീൽ ഫെയ്സസെന്ന് പേരിട്ട് വിളിച്ചിരുന്ന കാലഘട്ടമായിരുന്നു. ഇത്തരത്തിലുള്ള അപകടം എങ്ങനെ ചെറുക്കാമെന്ന ചിന്തയെത്തുടർന്നാണ് എയർബാഗിന്റെ പ്രാഥമിക രൂപത്തിന്റെ പിറവി. വാഹനത്തിൽ വീഴ്ചയെ പ്രതിരോധിക്കുന്ന കുഷ്യൻ ഉപയോഗിക്കുന്നതിനുള്ള പേറ്റന്റ് 1951ൽ ഹെട്രിക് നേടി. ഏതെങ്കിലും വസ്തുവുമായി കൂട്ടിമുട്ടുമ്പോൾ സമ്മർധിത വായു ഒരു കുഷ്യനിലേക്ക് കടത്തിവിട്ട് പ്രതിരോധം തീർക്കുന്നതിനുള്ള ആശയം ജർമൻകാരനായ വാൾടർ ലാവൻഡറും അവതരിപ്പിച്ചു. സമ്മർധിത വായു ഉപയോഗിച്ച് പ്രവർത്തിക്കുന്ന എയര്‍ബാഗിന്റെ പ്രവർത്തനം അത്ര വിജയകരമല്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞതോടെ ലാവന്റിന്റെ ആശയം അത്ര വിജയകരമായില്ല.
1971 ലാണ് ഫോർഡ് എയര്‍ബാഗ് സംവിധാനം പരീക്ഷിക്കാൻ തീരുമാനിച്ചത്. 1973 ജനറൽ മോട്ടോഴ്സ് തങ്ങളുടെ ചില മോഡലുകളിൽ എയർബാഗുകള്‍ പരീക്ഷിച്ചെങ്കിലും പൊതുജനങ്ങൾക്ക് ലഭ്യമാക്കിയില്ല. എന്നാൽ അതേവർഷം ഓൾസ്മൊബൈൽ ടൊർണാഡോ പാസഞ്ചർ സൈഡ് എയർബാഗ് അവതരിപ്പിച്ചു. 1988ൽ ക്രിസ്ലറാണ് എയർബാഗ് സ്റ്റാൻഡേർഡ് ഓപ്ഷൻ ആയി ഇറക്കിയത്. ടിആര്‍ഡബ്ളിയു ആദ്യ ഗ്യാസ് ഇൻഫ്ളേറ്റഡ് എയർബാഗ് 1994ൽ അവതരിപ്പിച്ചു. പിന്നീട് നിരവധി മാറ്റങ്ങള്‍ക്കും വിധേയമായാണ് എയര്‍ബാഗ് ഇപ്പോഴത്തെ മാതൃകയിലായത്.
Englisg Summary: The Accidents that Killed Princess Diana and Cyrus Mistry: What are the Similarities?