കള്ളൻ രാജീവൻ തുള്ളിച്ചാടി. ജോമോൻ ഡ‍ാൻസ് ചെയ്തു, കൂട്ടത്തിൽ ബസും ഓടിച്ചു. ‘ന്നാ താൻ കേസ് കൊട് ’ സിനിമയിലെ നായകനാണ് രാജീവൻ എന്ന കുഞ്ചാക്കോ ബോബൻ. വ‍ടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട ബസിന്റെ ഡ്രൈവറാണ് ജോമോൻ. രാജീവനെയും ജോമോനെയും ‘എടുത്തുചാടിച്ച’ ആ ‘അന്തരീക്ഷത്തിൽ’ എത്തിയാലോ! ഡാൻസ് അറിയാത്തവർ പോലും ചുവടു വയ്ക്കും, പാട്ടറിയാത്തവർ കവിത ചൊല്ലും. ഇതാണ് ടൂറിസ്റ്റ് ബസുകളുടെ വമ്പിന്റെ രഹസ്യം. ആ രഹസ്യത്തിലാണ് സർക്കാർ വെള്ള പൂശിയത്. ടൂറിസ്റ്റ് ബസുകൾക്ക് ഇനി കളർ കോഡ്. വെള്ളയും നീലയും. ഭാര്യ പോലും കള്ളനെന്നു വിളിച്ചപ്പോൾ രാജീവൻ ദുഃഖിതനായി അമ്പലപ്പറമ്പിൽ എത്തി. അവിടെ ‘ദേവദൂതർ പാടി’ എന്ന പാട്ടു തകർക്കുന്നു. നാട്ടുകാർ ഡാൻസ് ചെയ്യുന്നു. രാജീവനും ഡാൻസ് ചെയ്തു. സിനിമാ രംഗം വൈറൽ. അതു കണ്ട നാട്ടുകാരും ഡ‍ാൻസ് തുടങ്ങി. ടൂറിസ്റ്റ് ബസിൽ യാത്രക്കാർ ഡാൻസ് ചെയ്തു. ഒപ്പം ജോമോനും ഡാൻസ് ചെയ്തു. വ‍ടക്കഞ്ചേരി അപകടം കഴിഞ്ഞതോടെ ആ വിഡിയോയും വൈറൽ. അതോടെ അധികൃതർ ഉണർന്നു. യാത്രകൾ അടിപൊളിയാക്കുന്ന പിപ്പിടി വിദ്യകൾ ബസുകൾക്ക് പുറത്ത്. ഇനി ടൂറിസ്റ്റ് ബസുകൾക്ക് ഒരു നിറം. വെള്ളനിറം. യൂണിഫോം വിദ്യാർഥികളിൽ അച്ചടക്കം നൽകാനും സഹായിക്കും. യൂണിഫോം നിറം ടൂറിസ്റ്റ് ബസുകൾക്ക് അച്ചടക്കം നൽകുമോ? വാഹനങ്ങൾക്ക് നിറം വെറും കളറല്ല. യാത്ര മുതൽ വിൽപന വരെ ‘കളറാക്കുന്നത്’ ഈ നിറമല്ലേ. കാണാനുള്ള ഭംഗി, തിരിച്ചറിയാനുള്ള അടയാളം എന്നിവ മുതൽ ഇന്ധന ക്ഷമതയും വിൽപനയും വരെ വാഹനങ്ങളുടെ നിറത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ വെള്ള അടിച്ചാൽ ‘അസുരൻ’ സ്വഭാവം മാറ്റുമോ ?  

ADVERTISEMENT

വെള്ള നിറം സമാധാനത്തിന്റെ നിറമാണ്. കേരളത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറവും അതിൽ നീല വരയും ചേർന്ന ‘കളർ കോഡാണ്’ സംസ്ഥാന റോഡ് സേഫ്റ്റി അതോറിറ്റി നിശ്ചയിച്ചത്. ലോകത്തു തന്നെ വാഹനങ്ങൾക്ക് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന നിറമാണ് വെള്ള. റോഡിൽ രാത്രിയും പകലും എളുപ്പത്തിൽ തിരിച്ചറിയാമെന്നതും വെള്ള നിറത്തിന്റെ പ്രത്യേകതയാണ്. അപകടങ്ങളെ തുടർന്ന് നിരവധി കോടതി വിധികളുടെ പിൻബലത്തിലാണ് ടൂറിസ്റ്റ് ബസുകൾക്ക് കളർ കോഡ് നിശ്ചയിച്ചതെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് പറയുന്നു. ‘‘യൂണിഫോം കളർ കോഡ് വരുന്നത് വാഹനങ്ങൾ പെട്ടെന്നു തിരിച്ചറിയാൻ സഹായിക്കും. മാത്രമല്ല ബസുകളിൽ അമിതമായി വർണങ്ങൾ ഉപയോഗിക്കുന്ന പ്രവണത കുറയ്ക്കും. ഇത് അച്ചടക്കത്തിന് വഴിയൊരുക്കും’’, ശ്രീജിത്ത് പറഞ്ഞു. ഡിജെ പാർട്ടികൾക്ക് തുല്യമായ സൗകര്യങ്ങളാണ് വിഡിയോ കോച്ചുകളിൽ ഉപയോഗിച്ചിരുന്നത്. വ‍ടക്കഞ്ചേരി അപകടത്തെ തുടർന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും റെയ്ഡ് ചെയ്ത് അവയെല്ലാം അഴിച്ചുമാറ്റി. ഒടുവിൽ വെള്ള നിറം അടിച്ചതോടെ തർക്കങ്ങൾക്കും പരിഹാരം. 

എസ്. ശ്രീജിത്ത്, എഡിജിപി, ട്രാൻസ്പോർട്ട് കമ്മിഷണർ

അപകടമില്ലാതെ യാത്ര ഉറപ്പാക്കാനാണ് കളർകോഡ് നിർബന്ധമാക്കുന്നത്. ബസ് യാത്രയ്ക്കുള്ളതാണ്. അതിൽ എന്തൊക്കെയാണ് എഴുതി വയ്ക്കുന്നത്. വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട ബസിൽ എഴുതിയിരിക്കുന്നത് എന്താണ്. പേര് അസുര. വശങ്ങളിൽ ‘സോൾ ഈറ്റിങ് മാഡ്നസ്’ എന്ന്. കൂട്ടത്തിൽ ചെന്നായ ഓരിയിടുന്ന പടവും. മരണമല്ലേ ഇവിടെ ചിത്രീകരിക്കുന്നത്. ഈ അന്തരീക്ഷം യാത്രക്കാരെ അമിത ആഘോഷത്തിലേക്ക് തള്ളിവിടും. ചെറുപ്പക്കാരിൽ സമൂഹത്തിലെ അനീതിക്കും അക്രമങ്ങൾക്കും എതിരെ ഒരു പ്രതിഷേധമുണ്ട്. ‘ആന്റി എസ്റ്റാബ്ലിഷ്മെന്റ് ടെൻഡൻസി’ എന്ന് അതിനെ വിളിക്കാം. ഇത്തരം സാഹചര്യങ്ങളിൽ ചെറുപ്പക്കാരുടെ, സമൂഹത്തിന് എതിരെയുള്ള പ്രതിഷേധം അണപൊട്ടി പുറത്തേക്കു വരും. ആ ചിന്തയെ പോഷിപ്പിക്കുന്നതാണ് ബസുകളിലെ ഇത്തരം ചിത്രീകരണം. വെള്ള കളർ കോഡ് വരുന്നതോടെ ബസ് യാത്രയ്ക്കുള്ളതായി മാറും.

∙ വിഡിയോ കോച്ചിന് യൂണിഫോം, യാത്ര പഠന യാത്ര 

സ്കൂളുകളിൽനിന്ന് ടൂർ പോകുമ്പോൾ യൂണിഫോം ഇടാൻ പറഞ്ഞാലോ? കല്യാണത്തിന് എല്ലാവരും യൂണിഫോം ഇട്ടു വരണമെന്ന് പറഞ്ഞാലോ? അടുത്തിടെ ഒരു സ്കൂളിൽനിന്ന് വിനോദയാത്ര പോകുന്നു. വിദ്യാർഥികൾ യൂണിഫോം ഇട്ടു വരണമെന്ന് അധ്യാപകർ. തിരിച്ചറിയാനുള്ള സൗകര്യത്തിനാണ്. കുട്ടികൾക്ക് എതിർപ്പ്. ഒടുവിൽ ഒത്തു തീർപ്പ് ഇങ്ങനെ. അങ്ങോട്ട് പോകുമ്പോൾ യൂണിഫോം. ഇങ്ങോട്ട് കളർ വസ്ത്രവും. ബസുകൾക്ക് യൂണിഫോം കളർകോഡ് നിശ്ചയിച്ചതോടെ വാസ്തവത്തിൽ ബസ് ഉടമകൾക്കും യാത്രാ പ്രേമികൾക്കും നിരാശയുണ്ട്. അതിനു കാരണവുമുണ്ട്. ‘‘യാത്രകൾ ആഘോഷത്തിന്റെ നിമിഷങ്ങളല്ലേ, വിശേഷ ദിവസങ്ങളിൽ കളർഫുൾ ആകാനല്ലേ നമ്മളും ശ്രമിക്കുക’’, കോട്ടയം എക്സ്പോ ട്രാവൽസ് ഡയറക്ടർ സുനിൽ ജോർജ് പറഞ്ഞു. ‘‘വെള്ള നിറം അടിക്കുന്നത് ചെലവ് കുറയ്ക്കും. അതേ സമയം, ബസ് ആകർഷകമാക്കാനാണ് പല നിറങ്ങൾ അടിക്കുക. ആകർഷകമായെങ്കിൽ മാത്രമേ ടൂർ സംഘങ്ങൾ ബസ് വാടകയ്ക്ക് എടുക്കൂ’’, സുനിൽ പറയുന്നു. 

ടൂറിസ്റ്റ് ബസുകൾക്ക് നിറങ്ങൾ ഏറെ പ്രധാനമാണ്. പച്ച, ചുവപ്പ്, നീല തുടങ്ങിയ നിറങ്ങളാണ് കൂടുതലായും ഉപയോഗിക്കുക. കുറവ് ഉപയോഗം വെള്ളയും. പെയിന്റ് അടിക്കുന്നതിനൊപ്പം മനംമയക്കുന്ന ഗ്രാഫിക്സും ചെയ്യും. ബസിൽ വെള്ള നിറം അടിക്കാൻ ഒന്നര ലക്ഷം രൂപയോളം മതി. പല നിറങ്ങളും ഗ്രാഫിക്സും ചെയ്യാൻ നാലും അ‍ഞ്ചും ലക്ഷം രൂപ ചെലവുണ്ട്. സ്വകാര്യ വാഹനങ്ങൾക്ക് കളർകോഡ് പുതിയ കാര്യമാണോ? സത്യത്തിൽ അല്ല. സ്റ്റേജ് കാരിയജ് എന്ന പേരിൽ അറിയപ്പെടുന്ന യാത്രാ ബസുകൾക്ക് പണ്ടു മുതലേ കേരളത്തിൽ ചെറിയ തോതിൽ കളർകോഡ് ഉണ്ടായിരുന്നോ. കൂടുതൽ ബസുകളുള്ള ഓപറേറ്റേഴ്സാണ് തങ്ങളുടെ ബസുകളെ തിരിച്ചറിയാൻ കളർകോഡ് ഉപയോഗിച്ചിരുന്നതെന്ന് പ്രമുഖ ബസ് ബോഡി ബിൽഡേഴ്സായ കൊണ്ടോടി മോട്ടോർസ് മാനേജിങ് ഡയറക്ടർ രാഹുൽ ടോം പറയുന്നു. 

ടൂറിസ്റ്റ് ബസുകളിൽ മോട്ടോർവാഹന വകുപ്പിന്റെ പരിശോധന. (Screengrab: Manorama News)
ADVERTISEMENT

ടൂറിസ്റ്റ് ബസുകൾ കഴിഞ്ഞാൽ പിന്നെ സവാരി മേഖലയിൽ പ്രിയം വാനുകൾക്കാണ്. മിനി വാനുകളിൽ പണ്ടും ഇഷ്ട നിറം വെള്ളയാണെന്ന് തൊടുപുഴ ജോഷ് ട്രാവൽസ് ഉടമ ജോഷി ചെമ്പരത്തി പറയുന്നു. ‘‘പക്ഷേ ഇപ്പോൾ കളർകോഡിന്റെ പേരിൽ വാഹന ഉടമകളെ സർക്കാർ വലയ്ക്കുകയാണ്. തിങ്കളാഴ്ച യാത്രയുണ്ടെങ്കിൽ ‍തലേന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് അനുമതി നൽകണം. ഒരു ദിവസം യാത്രയ്ക്ക് ഒരു ദിവസം ഒരുക്കം. ഫലത്തിൽ ഒരു ദിവസം നഷ്ടം’’, ജോഷി പറഞ്ഞു.

രാഹുൽ ടോം, മാനേജിങ് ഡയറക്ടർ, കൊണ്ടോടി മോട്ടോഴ്സ്

യാത്രാ ബസുകളുടെ നിറങ്ങൾക്ക് പണ്ടു മുതലേ പ്രാധാന്യമുണ്ട്. പണ്ടൊക്കെ ബസിന്റെ ബോർഡ് നോക്കിയല്ല, പകരം നിറം നോക്കിയാണ് നാട്ടിൻ പുറത്ത് ബസിൽ കയറിയിരുന്നത്. കൊണ്ടോടിക്ക് 30 ബസുകൾ ഉണ്ടായിരുന്നു. നിറം മാറിയാൽ യാത്രക്കാർക്ക് മനസ്സിലാകില്ല. വെള്ള കലർന്ന കളർ കോഡാണ് ഞങ്ങൾ ഉപയോഗിച്ചിരുന്നത്. കെഎംഎസ്, മയിൽവാഹനം, ചമ്പക്കര, ബാലകൃഷ്ണ, പ്രകാശ് തുടങ്ങിയ ബസ് കമ്പനികളും കളർകോഡ് കാലങ്ങളോളം ഉപയോഗിച്ചു. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലും ബസുകൾക്ക് കളർകോഡ് ഉണ്ട്. കോഡ് വരുന്നത് നല്ലതാണ്.

∙ നിറം നിർദേശമാണ്, സൂചനയാണ് 

ഒരു നിറത്തിലെന്തിരിക്കുന്നു എന്നു തോന്നിയേക്കാം. വാഹനങ്ങളിൽ നിറങ്ങൾ പല അർഥങ്ങളാണ്. പല ലക്ഷ്യങ്ങളാണ്. അടുത്ത കാലത്താണ് യാത്രാ ബസുകൾക്ക് നിറം ഏകീകരിച്ചത്. സിറ്റി സർവീസ് (പച്ച), ജില്ലയ്ക്കുള്ളിലെ സർവീസ് (നീല), അന്തർ ജില്ലാ സർവീസ് (പിങ്ക്) എന്നിങ്ങനെയാണ് നിറങ്ങൾ. നിറങ്ങളുടെ അർഥം മനസിലായതോടെ യാത്രക്കാർക്ക് വാഹനങ്ങൾ തിരിച്ചറിയാൻ സൗകര്യമായെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. വിനോദ് കുമാർ പറയുന്നു. 

‘‘പണ്ട് ബസുകൾക്ക് പലതരം നിറങ്ങളാണ്. ഏതു ബസ്, ഏതു റൂട്ടിൽ എന്നു പോലും തിരിച്ചറിയാൻ പറ്റില്ല. ആ സാഹചര്യം മാറി’’, വിനോദ് പറഞ്ഞു. കെഎസ്ആർടിസി ബസുകൾക്ക് ചുവപ്പും മഞ്ഞയും ചേർന്ന ഡിസൈൻ നൽകിയിട്ടുണ്ട്. അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾക്ക് ചുവപ്പാണ് നിറം. ചുവപ്പ് മുന്നറിയിപ്പിന്റെയും സുരക്ഷയുടെയും നിറമാണ്. പോസ്റ്റ് ഓഫിസ് വാഹനങ്ങൾക്കും ചുവപ്പാണ് നിറം. പട്ടാള വാഹനങ്ങൾക്ക് ഒലീവ് പച്ച നിറം. നേരത്തെ പൊലീസ് ജീപ്പുകൾക്ക് നേവി ബ്ലൂ നിറമാണ് നൽകിയിരുന്നത്. സ്കൂൾ ബസുകൾ അപകടങ്ങളിൽപ്പെട്ടു തുടങ്ങിയതോടെ ബസുകൾക്ക് മഞ്ഞ നിറം നൽകി. മറ്റു വാഹനങ്ങൾക്ക് ഈ വാഹനങ്ങളെ തിരിച്ചറിയാൻ നിറം സഹായിക്കും. ചുവപ്പു നിറത്തിലുള്ള അഗ്നിരക്ഷാ സേനയുടെ വാഹനം എവിടെനിന്നു കണ്ടാലും തിരച്ചറിയാം. മറ്റ് വാഹനങ്ങൾക്ക്  വഴിമാറിക്കൊടുക്കാം. അടുത്ത കാലത്ത് ചില വിദേശ രാജ്യങ്ങൾ അഗ്നിരക്ഷാ സേനയുടെ നിറം മാറ്റി. ചുവപ്പ് വേണ്ടെന്ന തീരുമാനം എടുത്തു. പകരം മഞ്ഞയും മഞ്ഞ കലർന്ന പച്ചയും അഗ്നിരക്ഷാ സേനയുടെ നിറമായി. 

ADVERTISEMENT

ആംബുലൻസുകൾക്ക് പൊതുവെ വെള്ള നിറമാണ് ഉപയോഗിക്കുന്നത്. എന്നാൽ ആംബുലൻസുകളിൽ അടുത്ത കാലത്ത് തരം തിരിവ് വന്നതോടെ നിറം മാറ്റാനും ആലോചന നടക്കുന്നു. ജീവൻരക്ഷാ സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തരംതിരിവ് നടപ്പാക്കുന്നത്. അടുത്തു തന്നെ ഇന്ത്യയിൽ ആംബുലൻസ് കളർകോഡ് പുറത്തിറങ്ങും. സർക്കാർ നിശ്ചയിച്ച കളർ കോഡ് മറ്റുള്ളവർ പകർത്തിയാലോ? അതിൽ ശിക്ഷാ നടപടി എടുക്കാൻ മോട്ടോർ വാഹന വകുപ്പിന് അധികാരമുണ്ട്. അടുത്ത കാലത്ത് ഇടുക്കി ജില്ലയിൽ കെഎസ്ആർടിസിയുടെ നിറത്തിനോട് സാദൃശ്യമുള്ള നിറം ഉപയോഗിച്ച വാഹനത്തിനെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തിരുന്നു.

സുനിൽ ജോർജ്, ഡയറക്ടർ, എക്സ്പോ ട്രാവൽസ്

ടൂറിസ്റ്റ് ബസുകൾക്ക് കളർകോഡ‍് വരുന്നതിൽ എതിർപ്പില്ല. ഞങ്ങൾ എക്സ്പോ ട്രാവൽസ് പണ്ടു മുതലേ വെള്ള അടിസ്ഥാന നിറം ഉപയോഗിച്ചിരുന്നു. ആഘോഷ വേളകൾക്കാണ് ടൂറിസ്റ്റ് ബസുകൾ ഉപയോഗിക്കുന്നത്. ബസുകൾ അൽപം ആകർഷകമായിരിക്കാൻ ആരും ആഗ്രഹിക്കില്ലേ. വടക്കഞ്ചേരി അപകടത്തിന്റെ പേരിൽ ടൂറിസ്റ്റ് ബസ് മേഖലയെ അധികൃതർ വേട്ടയാടുകയാണ്. കാടടച്ചു വെടി വയ്ക്കുന്ന രീതി നല്ലതാണോ എന്നും ചിന്തിക്കണം

∙ കാറിന് നിറം ഏതു വേണം, പല വീട്ടിലും ചർച്ച ഇങ്ങനെ

കാഴ്ചയ്ക്കപ്പുറം കാറിന് നിറം പകരുന്നതെന്താണ്. പലർക്കും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാണ് കാറുകളുടെ നിറം തിരഞ്ഞെടുക്കുന്നതിനു കാരണം. ജ്യോതിഷം അനുസരിച്ച് നിറം നോക്കുന്നവരുമുണ്ട്. വാഹന നിർമാതാക്കളെ സംബന്ധിച്ച് നിറങ്ങൾക്കുള്ള പ്രാധാന്യം അതിലേറെയാണ്. കാറുകളിൽ ഏറ്റവും പ്രിയം വെള്ള നിറത്തോടാണ്. കാഴ്ചയുടെ ഭംഗി, ഉപയോഗിക്കാനുള്ള സൗകര്യം എന്നിവയാണ് കാരണം. യുഎസിൽ നടത്തിയ പഠനത്തിൽ അവിടെ 25% പേരും വെള്ള നിറം ഇഷ്ടപ്പെടുന്നു. രണ്ടാം സ്ഥാനം കറുപ്പിനാണ്. കറുത്ത നിറം വാഹനത്തിന്റെ ഗമ കൂട്ടും. ആരും ഒന്നു നോക്കിപ്പോകും. 

Viktollio | Shutterstocl

വെള്ള കലർന്ന നിറങ്ങൾക്ക് ഇന്ധന ക്ഷമത കൂടും. ചൂടും കുറയുമെന്ന് പഠനങ്ങൾ പറയുന്നു. ചാരം, വെള്ളി നിറങ്ങളും ഉപയോഗിക്കാൻ എളുപ്പമാണ്. ‘വെള്ള ഷർട്ട് കഴുകാതെ രണ്ടു ദിവസം ഉപയോഗിക്കാൻ പറ്റില്ല. എന്നാൽ വെള്ളക്കാർ രണ്ടു ദിവസം കഴുകിയില്ലെങ്കിലും കുഴപ്പമില്ല’ പ്രമുഖ ഓട്ടമൊബീൽ മാനേജ്മെന്റ് കൺസൽട്ടന്റ് ജികെ (കെ.പി. ഗോപാലകൃഷ്ണൻ) പറഞ്ഞു. ‘‘കറുത്ത കാർ കാണാൻ ഭംഗിയാണ്. പക്ഷേ ഉപയോഗിക്കാൻ പ്രയാസവും. എല്ലാ ദിവസവും കഴുകി ഉപയോഗിക്കണം. ഉപയോഗിക്കാനുള്ള സൗകര്യം മാത്രമല്ല. ഭൂപ്രകൃതിക്ക് അനുസരിച്ചും നിറം മാറും. വടക്കൻ കേരളത്തിൽ വെള്ള നിറത്തിന് നല്ല വിൽപന കിട്ടും. ചുവപ്പിന് താൽപര്യം കുറവാണ്. എന്നാൽ കൊച്ചിയിൽ ചുവപ്പിന് ആവശ്യക്കാർ ഏറെയാണ്’’, ഗോപാലകൃഷ്ണൻ പറഞ്ഞു.

അടുത്ത കാലത്തായി കറുപ്പിനു പ്രിയം കൂടിയതായി ചെന്നൈ എംഎം ഓട്ടോസ് സിഇ ആർ. അരുൺ കുമാർ പറയുന്നു. ‘‘പണ്ട് ഇന്ത്യയിൽ വെള്ള നിറത്തിനായിരുന്നു പ്രിയം. കറുപ്പിനോട് താൽപര്യക്കുറവും. എന്നാൽ ഹാരിയർ ബ്ലാക്ക് എഡിഷൻ ഇറക്കിയതോടെ ചിത്രം മാറി. കറുപ്പ് യുവാക്കളുടെ നിറമായി. ഇപ്പോൾ എല്ലാ വാഹന നിർമാതാക്കളും കറുപ്പ് എഡിഷൻ തന്നെ പുറത്തിറക്കുന്നു’’, അരുൺ കുമാർ പറഞ്ഞു. 

Yacine Gasmi | Shutterstocl

∙ പ്രിയനിറമേത്?

കാറുകളുടെ നിറം സംബന്ധിച്ച ചിന്ത മാറുകയാണോ. ഇന്ത്യയിൽ പതിവു നിറങ്ങളായ വെള്ള, ചാരം, കറുപ്പ് എന്നിവയിൽനിന്ന് ഉടമകൾ മെല്ലെ മാറുന്നതായി ജർമൻ കെമിക്കൽ കമ്പനിയായ ബിഎഎസ്എഫ് 2022 ൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. പച്ചയോടു ചേർന്ന നിറങ്ങൾക്ക് പ്രിയം കൂടി. അതേ സമയം ഇഷ്ടനിറങ്ങളിൽ മുന്നിൽ വെള്ള തന്നെ. ഏഷ്യ പസിഫിക് മേഖലകളിൽ ചുവപ്പ്, നീല നിറങ്ങൾക്ക് പ്രിയം ഏറുന്നതായും റിപ്പോർട്ട് പറയുന്നു.

∙ വണ്ടിയുടെ നിറം പറയും,  ഉടമയുടെ തനിനിറം

‘കണ്ടോ കണ്ടോ ആളുടെ തനിനിറം പുറത്തു വന്നു’– ഇതൊരു നാടൻ പ്രയോഗമാണ്. എന്നാൽ വാഹനത്തിന്റെ നിറം നോക്കിയാലും അകത്തിരിക്കുന്നവരുടെ സ്വഭാവം അറിയാം. ഇത് അടുത്ത കാലത്ത് പുറത്തു വന്ന സർവേയിലെ കണ്ടെത്തലാണ്. നല്ല വൃത്തിയും സ്വഭാവത്തിൽ സുതാര്യതയുമുള്ളവരാണ് വെള്ള ഇഷ്ടപ്പെടുന്നത്. ഇവർ തികച്ചും നിയമ വിധേയമായി വാഹനം ഓടിക്കും. പവർഫുൾ ആയ ആളുകളാണ് കറുപ്പിനെ പ്രണയിക്കുന്നത്. ചുവപ്പ് ഇഷ്ടപ്പെടുന്നത് ഊർജ്വസ്വലരായ ആളുകളാണ്. നിക്ഷ്പക്ഷമതികളാണ് ചാര നിറത്തിലുള്ള കാർ ഇഷ്ടപ്പെടുന്നത്.

∙ വെള്ള പൂശിയിട്ടും, ഇടിച്ചല്ലോ സാറേ 

ടൂറിസ്റ്റ് ബസുകൾക്ക് വെള്ള കളർകോഡ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴയാണ്. വെള്ള ബസ് ഇടിച്ചപ്പോൾ, വെള്ള നിറം അടിച്ചിട്ടും ഇടിച്ചല്ലോ എന്നാണ് ട്രോൾ. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിക്കാതിരിക്കാൻ ഹോട്ടലുകൾക്ക് ശാന്തിയുടെയും സമാധാനത്തിന്റെയും നിറങ്ങളായ നീലയും വെള്ളയും അടിക്കുന്നുവെന്നാണ് ട്രോളുകളിൽ ഒന്ന്. ആനയ്ക്ക് വെള്ള നിറം അടിച്ചതാണ് മറ്റൊന്ന്. കെഎസ്ആർടിസി ബസുകളിലെ പരസ്യങ്ങൾക്കെതിരെയും ട്രോളുണ്ട്. ബസിന്റെ പരസ്യത്തിൽ അപകടം ഒഴിവാക്കുന്ന പെയിന്റ് അടിച്ചിട്ടുണ്ടെന്ന വാചകവും ചില ട്രോളുകളിലുണ്ട്. അപകടങ്ങൾ പോലെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ എടുക്കുന്ന കർശന നടപടികൾക്കെതിരെയാണ് സമൂഹത്തിന്റെ വിമർശനം. 

വർഷങ്ങൾക്ക് മുൻപ് ഒരു മന്ത്രിയുടെ കാർ രാത്രി ആനയെ ഇടിച്ചു. ഇരുട്ടിൽ കറുത്ത ആനയെ കണ്ടില്ല. അതായിരുന്നു അപകടത്തിന് കാരണം. അതോടെ ആനയ്ക്ക് മുന്നിലും പിന്നിലും റിഫ്ലക്ടർ ഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ആനയ്ക്കു പോലും രക്ഷയില്ല. പിന്നല്ലേ പേരിൽ മാത്രം കൊമ്പനുള്ള ബസുകൾ.

English Summary: Is there a Connection between Vehicle Color and Safety? | Explained