2022 ലോകകപ്പ് കോർട്ടർ ഫൈനലിലേക്ക് കടന്നു കഴിഞ്ഞു. കാൽപന്തു പ്രേമികളുടെ ഹൃദയം ഇനി കുറച്ചേറെ നാളുകൾ ഖത്തറിലായിരിക്കുമെന്നു തീർച്ച. ലോകം ഉറ്റുനോക്കുന്ന താരങ്ങൾ മാറ്റുരയ്ക്കുന്ന വേദിയിൽ ഫുട്‌ബോളിനൊപ്പം വാഹനങ്ങളെയും ആവേശത്തോടെ നെഞ്ചേറ്റുന്ന വാഹന പ്രേമികൾ ഉണ്ട്. തങ്ങളുെട ഇഷ്ടതാരം ഏറ്റവുമൊടുവിൽ‌ ശേഖരിച്ച

2022 ലോകകപ്പ് കോർട്ടർ ഫൈനലിലേക്ക് കടന്നു കഴിഞ്ഞു. കാൽപന്തു പ്രേമികളുടെ ഹൃദയം ഇനി കുറച്ചേറെ നാളുകൾ ഖത്തറിലായിരിക്കുമെന്നു തീർച്ച. ലോകം ഉറ്റുനോക്കുന്ന താരങ്ങൾ മാറ്റുരയ്ക്കുന്ന വേദിയിൽ ഫുട്‌ബോളിനൊപ്പം വാഹനങ്ങളെയും ആവേശത്തോടെ നെഞ്ചേറ്റുന്ന വാഹന പ്രേമികൾ ഉണ്ട്. തങ്ങളുെട ഇഷ്ടതാരം ഏറ്റവുമൊടുവിൽ‌ ശേഖരിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022 ലോകകപ്പ് കോർട്ടർ ഫൈനലിലേക്ക് കടന്നു കഴിഞ്ഞു. കാൽപന്തു പ്രേമികളുടെ ഹൃദയം ഇനി കുറച്ചേറെ നാളുകൾ ഖത്തറിലായിരിക്കുമെന്നു തീർച്ച. ലോകം ഉറ്റുനോക്കുന്ന താരങ്ങൾ മാറ്റുരയ്ക്കുന്ന വേദിയിൽ ഫുട്‌ബോളിനൊപ്പം വാഹനങ്ങളെയും ആവേശത്തോടെ നെഞ്ചേറ്റുന്ന വാഹന പ്രേമികൾ ഉണ്ട്. തങ്ങളുെട ഇഷ്ടതാരം ഏറ്റവുമൊടുവിൽ‌ ശേഖരിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022 ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്കു കടന്നു കഴിഞ്ഞു. കാൽപന്തു പ്രേമികളുടെ ഹൃദയം കുറച്ചു നാളുകൾകൂടി ഖത്തറിലായിരിക്കുമെന്നു തീർച്ച. ലോകം ഉറ്റുനോക്കുന്ന താരങ്ങൾ മാറ്റുരയ്ക്കുന്ന വേദിയിൽ, ഫുട്‌ബോളിനൊപ്പം വാഹനങ്ങളെയും ആവേശത്തോടെ നെഞ്ചേറ്റുന്ന വാഹന പ്രേമികളുണ്ട്. തങ്ങളുെട ഇഷ്ടതാരം ഏറ്റവുമൊടുവിൽ‌ വാങ്ങിയ സ്‌പോർട്സ് കാറിന്റെയും സ്വകാര്യ ജെറ്റിന്റെയും വിശേഷങ്ങളും വിവരങ്ങളുമെല്ലാം അറിയാനാഗ്രഹിക്കുന്നവർ. അവർക്കായി ഇതാ സൂപ്പർ താരങ്ങളുടെ വാഹന വിശേഷങ്ങൾ...
‌‌
ലയണൽ മെസ്സി

പേരിനും പെരുമയ്ക്കും ചേർന്ന വിധത്തിൽ പ്രതിഫലം വാങ്ങുന്നയാളാണ് ലയണൽ മെസ്സി. നിലവിൽ ഏറ്റവുമധികം വില നൽകി തന്റെ പ്രിയ കാറുകൾ ശേഖരിക്കുന്നതിലും മുന്നിൽ അദ്ദേഹം തന്നെയാണ്. ലേലത്തിൽ 35 ദശലക്ഷം ഡോളർ, അതായത് ഏകദേശം 264 കോടിയിലേറെ രൂപ നൽകിയാണ് മെസ്സി തന്റെ പ്രിയ വാഹനമായ 1957 മോഡൽ ഫെറാരി 335 എസ് സ്‌പൈഡർ സ്വന്തമാക്കിയത്. 1958 ൽ ക്യൂബൻ ഗ്രാൻപ്രിയിൽ മത്സരിച്ച റേസിങ് കാർ കൂടിയാണിത്. 4 ലീറ്റർ നാച്ചുറൽ ആസ്പിരേറ്റഡ് വി12 എൻജിൻ കരുത്തേകുന്ന വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 300 കിലോമീറ്ററാണ്. ഈ വാഹനത്തിന്റെ ഇപ്പോഴുള്ള ഏകദേശ വില 37 ദശലക്ഷം ഡോളറാണ്.

ADVERTISEMENT

പഗാനി സോണ്ട ട്രൈകളർ

മെസ്സിയുടെ ഗാരിജിലെ എക്‌സോട്ടിക് കലക്‌ഷനിൽ പ്രധാനി. ലോകത്തിലെ ഏറ്റവും വേഗമേറിയ വാഹനങ്ങളുടെ ലിസ്റ്റിൽ മുന്നിൽ നിൽക്കാൻ മത്സരിക്കുന്ന ഈ വാഹനത്തിന് 7.3 ലീറ്റർ വി12 എൻജിനാണു കരുത്ത്. പഗാനി സോണ്ട ട്രൈകളർ വാഹനത്തിന് ഏകദേശം 2 ദശലക്ഷം ഡോളർ വിലയുണ്ട്. 6 സ്പീഡ് ഓട്ടമാറ്റിക് കാറായ സോണ്ട നിർമിച്ച 3 സ്‌പെഷൽ എഡിഷൻ ട്രൈകളർ പതിപ്പിൽ ഒന്നാണ് മെസ്സി ഉപയോഗിക്കുന്നത്. മിഡ് എൻജിൻ സ്‌പോർട്സ് കാറാണ് ഇത്. 669 എച്ച്പി കരുത്തുള്ള വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 354 കിമീ.

വാഹനപ്രേമികളുടെ ഇഷ്ടവാഹനമായ മെഴ്സിഡീസ് എസ്എൽഎസ് എഎംജി, മസെരെട്ടി ഗ്രാൻ ടൂറിസ്‌മോ എംസി സ്ട്രഡേൽ, ഫെറാരി എഫ്430 സ്‌പൈഡർ, റേഞ്ച് റോവറുകൾ, കാഡിലാക് എസ്‌കലേഡ്, ഔഡി കാറുകൾ എന്നിവയും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോ

ADVERTISEMENT

പ്രതിഫലത്തിന്റെയും പ്രശസ്തിയുടെയും കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത ക്രിസ്റ്റ്യാനോയുടെ വാഹനശേഖരങ്ങളിലും ഉണ്ട് ഒട്ടേറെ എക്‌സ്‌ക്ലൂസീവ് കക്ഷികൾ. ഇരുപതിലേറെ ലക്‌ഷ്വറി കാറുകൾ അദ്ദേഹത്തിന്റെ ഗാരിജിലുണ്ട്. അതിൽ ഏറ്റവും പ്രശസ്തർ ബുഗാട്ടിയുടെ ത്രിമൂർത്തികളാണ്. ബുഗാട്ടിയുടെ ചെന്റോഡൈസി, ഷിറോൺ, വെയ്‌റോൺ എന്നിവയാണു ക്രിസ്റ്റ്യാനോ നിധി പോലെ കാത്തുസൂക്ഷിക്കുന്ന വാഹനങ്ങളിൽ കേമൻമാർ. 9.9 ദശലക്ഷം ഡോളറാണ് ചെന്റോഡൈസി എന്ന മോഡലിനു വില. 2.15 ദശലക്ഷം ഡോളർ മതിപ്പുള്ള വാഹനമാണ് ബുഗാട്ടി ഷിറോൺ. 1.7 ദശലക്ഷം ഡോളറാണ് വെയ്‌റോണിനു വില.

ചെന്റോഡൈസി

0-100 കിമീ വേഗം കൈവരിക്കാൻ ചെന്റോഡൈസിക്ക് ആവശ്യമായ സമയം കേവലം 2.4 സെക്കൻഡാണ്. കൂപ്പെ ശൈലിയിൽ നിർമിക്കപ്പെട്ട ഈ വാഹനത്തിന്റെ 10 യൂണിറ്റുകൾ മാത്രമാണു നിർമിക്കപ്പെട്ടിട്ടുള്ളത്. 8.0 ലീറ്റർ ക്വാഡ് ടർ‌ബോ പെട്രോൾ എൻജിനു പരമാവധി കരുത്ത് 1600 എച്ച്പിയാണ്. 300 കിലോമീറ്ററാണ് പരമാവധി വേഗം.

ഷിറോൺ

ADVERTISEMENT

റയൽ മഡ്രിഡിനു വേണ്ടി 411 ഗോളുകൾ പൂർത്തിയാക്കിയതിന്റെ സന്തോഷത്തിൽ അദ്ദേഹം വാങ്ങിയതാണ് ഈ വാഹനം. ബുഗാട്ടിയുടെ തന്നെ ഏറ്റവും കരുത്തനായ കാറാണിത്. പൂർണമായി കസ്റ്റമൈസ് ചെയ്ത വാഹനത്തിന് ഡബ്ല്യു12 എൻജിനാണ്. 420 കിലോമീറ്ററാണ് പരമാവധി വേഗം.

ഫെറാരി ടിഡി12 ടിഡിഎപ്, മക്‌ലാരൻ സെന്ന,

ലംബോർഗിനി അവന്റഡോർ, ബ്രാബസ് ട്യൂൺ ചെയ്ത ജി63 എഎംജി, മസെരെട്ടി ഗ്രാൻ കാബ്രിയോ, റോൾസ് റോയ്‌സ് കള്ളിനൻ തുടങ്ങി മറ്റനേകം ആഡംബര വാഹനങ്ങളും റൊണാൾഡോയുടെ കലക്‌ഷനിലുണ്ട്.

നെയ്മാർ

ബ്രസീൽ ആരാധകരുടെ ആവേശമായ നെയ്മാറും വാഹന കലക്‌ഷനിൽ ഒട്ടും പിന്നിലല്ല. ലെയ്കൻ ഹൈപ്പർ സ്പോർട്സ്, ഫെറാരി 458 ഇറ്റാലിയ തുടങ്ങി ഒട്ടേറെ ലക്‌ഷ്വറി കാറുകളാണ് അദ്ദേഹത്തിനുള്ളത്.

ലെയ്കൻ ഹൈപ്പർ സ്പോർട്

ഡബ്ല്യു മോട്ടോഴ്‌സ് നിർമിച്ച 2 സീറ്റർ ലക്‌ഷ്വറി സ്‌പോർട്സ് കാറാണ് ലെയ്കൻ ഹൈപ്പര്‍ സ്‌പോർട്. 3.7 ലീറ്റർ ട്വിൻ ടർബോ എൻ‌ജിൻ കരുത്തേകുന്ന വാഹനത്തിന്റെ പരമാവധി കരുത്ത് 7100 ആർപിഎമ്മിൽ 780 എച്ച്പിയാണ്. 2.8 സെക്കൻഡിൽ 100 കിമീ വേഗം ആർജിക്കാൻ ശേഷിയുള്ള വാഹനത്തിന് 24 കോടി രൂപയോളം വിലയുണ്ട്. നെയ്മാറിന്റെ ഏറ്റവും പ്രിയപ്പെട്ട വാഹനമെന്നാണ് വാഹനലോകം ഈ മോഡലിനെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ സ്വകാര്യ സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങളിലെല്ലാം ഈ വാഹനം കാണാൻ സാധിക്കുമെന്നാണ് വാഹനലോകത്തിന്റെ കണ്ടെത്തൽ.

ലംബോർഗിനി വെനെനോ

ഇറ്റാലിയൻ മാസ്റ്റർപീസായ 6.5 ലീറ്റർ വി2 എംപിഐ എൻജിൻ വാഹനമാണ് അദ്ദേഹത്തിന്റെ ശേഖരത്തിൽ ഏറ്റവും വിലപിടിപ്പുള്ളത്. ഏകദേശം 4.5 ദശലക്ഷം ഡോളറാണ് വാഹനത്തിനു വില. മണിക്കൂറിൽ 355 കിലോമീറ്ററാണ് പരമാവധി വേഗം. മസെരെട്ടി എംസി12 എന്ന സ്‌പെഷൽ എഡിഷൻ വാഹനവും ഫെറാരി 458 ഇറ്റാലിയ, ഔഡി ആർ8 സ്‌പൈഡർ തുടങ്ങിയ വാഹനങ്ങളും അദ്ദേഹത്തിന്റെ ലിസ്റ്റിലുണ്ട്.

കിലിയൻ എംബപെ

ഫ്രഞ്ച് താരമായ എംബപെയും വാഹനങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഏറെ വ്യത്യസ്തത വച്ചു പുലർത്തുന്നു. അദ്ദേഹം തന്റെ തുടക്കകാലം മുതൽ ഉപയോഗിച്ച വാഹനങ്ങളിൽ ഏറെയും വിറ്റുകളയാതെ ഗാരിജിൽ സൂക്ഷിക്കുന്നയാളാണ്. ഫോക്‌സ്‌വാഗൻ കാറുകൾ മുതൽ ഫെറാരി വരെ അദ്ദേഹത്തിന്റെ കലക്‌ഷനിലുണ്ട്.

ഫെറാരി 488 പിസ്ത

ലോകത്തിലെ തന്നെ ഫൈനസ്റ്റ് സൂപ്പർ കാറുകളിലൊന്ന് എന്നറിയപ്പെടുന്ന ഫെറാരി 488 പിസ്തയാണ് അദ്ദേഹത്തിന്റെ സ്‌പോർട്സ് കാർ ശേഖരത്തിലെ പ്രശസ്തൻ. 3.9 ലീറ്റർ ട്വിൻ ടർബോ വി8 എൻജിനാണ് വാഹനത്തിന്. 711 എച്ച്പി കരുത്തുള്ള വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 340 കിമീ ആണ്.

കെവിൻ ഡി ബ്രൂയ്നെ

ബൽജിയം താരമായ ഡി ബ്രൂയ്നെയുടെ കലക്‌ഷനിൽ വ്യത്യസ്തമായ വാഹനങ്ങളുണ്ട്. 62 ദശലക്ഷം യൂറോ ആസ്തിയുള്ള താരത്തെ യുകെയിലെ മാഞ്ചസ്റ്ററിൽ ഭൂരിഭാഗം സമയങ്ങളിലും വാഹനങ്ങളിൽ കാണാം.
മെഴ്‌സിഡീസ് വാഹനങ്ങളുടെ കടുത്ത ആരാധകനാണു താനെന്ന് ഡി ബ്രൂയ്നെ ഒരു മുഖാമുഖ പരിപാടിയിൽ പറഞ്ഞിരുന്നു. മെഴ്‌സിഡീസ് ബെൻസ് ജി63 യാണ് അദ്ദേഹത്തിന്റെ പ്രിയ വാഹനം. ജിഎൽഇ കൂപ്പെ, ചില ക്ലാസിക് മെഴ്‌സിഡീസ് ബെൻസ് വാഹനങ്ങൾ എന്നിവയും അദ്ദേഹത്തിന്റെ സമ്പാദ്യത്തിലുണ്ട്.

കരിം ബെൻസേമ

കാൽപന്തു ലോകത്തെ ജൂനിയർ പെട്രോൾഹെഡ് എന്നറിയപ്പെടുന്ന താരം. ബുഗാട്ടി ആരാധകനായ ബെൻസേമ ഏറ്റവുമൊടുവിൽ ശേഖരിച്ച വാഹനങ്ങളിലൊന്ന് ബുഗാട്ടി ഷിറോൺ ആയിരുന്നു. ബുഗാട്ടി വെയ്‌റോണും അദ്ദേഹത്തിന്റെ ഗാരിജിൽ ഉണ്ട്. ഫെറാരി 458 സ്‌പൈഡറാണ് മറ്റൊരു സ്‌പോർട്സ് കാർ. സമൂഹ മാധ്യമങ്ങളിൽ തന്റെ പ്രിയ വാഹനങ്ങളുടെ ചിത്രങ്ങൾ ആരാധകർക്കായി പങ്കു വയ്ക്കുകയും അവരുടെ സംശയങ്ങൾക്കു മറുപടി നൽകുകയും ചെയ്യുന്ന താരമാണ് ബെൻസേമ.

ഹാരി കെയ്ൻ

ഇംഗ്ലണ്ട് താരമായ ഹാരി കെയ്ൻ ബ്രിട്ടിഷ് കാറുകളുടെ കടുത്ത ആരാധകനാണ്. റേഞ്ച് റോവർ, ബെന്റ്‌ലി, ജാഗ്വാർ തുടങ്ങിയ നിർമാതാക്കളുടെ വാഹനങ്ങളാണ് അദ്ദേഹത്തിനുള്ളത്. കുടുംബത്തിനൊപ്പം സമയം ചെലവിടാൻ ആഗ്രഹിക്കുന്ന ഹാരി യാത്രാപ്രിയനുമാണ്. ലാൻഡ് റോവർ ഓട്ടോബയോഗ്രഫിയാണ് അദ്ദേഹത്തിന്റെ ഭൂരിഭാഗം യാത്രകളിലും ഒപ്പമുള്ളത്. നഗരയാത്രകൾക്ക് അദ്ദേഹം ജാഗ്വാർ എഫ്-പെയ്‌സ് ഉപയോഗിക്കുന്നു

ലൂയി സുവാരസ്

മുപ്പത്തഞ്ചുകാരനായ സുവാരസ് കാൽപന്തുകളിയിൽ ക്രൗര്യക്കാരനാണെങ്കിലും വാഹനങ്ങളുടെ കാര്യത്തിൽ വളരെ സിംപിളാണ്. എക്‌സോട്ടിക് കാർ ശേഖരമൊന്നും അദ്ദേഹത്തിനില്ല. ഔഡി ആർഎസ്6 പെർഫോമൻസ്, റേഞ്ച് റോവർ സ്‌പോർട്, ബിഎംഡബ്ല്യു എക്‌സ്5, കാഡിലാക് എസ്‌കലേഡ്, ഔഡി ക്യു7 എന്നിവയാണ് വാഹനങ്ങളിൽ പ്രധാനികൾ.

തോമസ് മുള്ളർ

ജർമൻതാരമായ തോമസ് മുള്ളറിന്റെ ശേഖരത്തിൽ ടെസ്‌ല ഉൾപ്പെടെയുള്ള വാഹനങ്ങൾ കാണാം. ഔഡിഎ5 സ്‌പോർട്സ്ബാക്ക്, ആർഎസ്6, എ3, ആർഎസ് ക്യു3 തുടങ്ങിയ വിവിധ വാഹനങ്ങൾ അദ്ദേഹത്തിനുണ്ട്. ടെസ്‌ല മോഡൽ 3 കാറിലാണ് അദ്ദേഹം പൊതുചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുന്നത്. കടുത്ത ഔഡി ആരാധകനാണു താനെന്ന് അദ്ദേഹം സ്വയം വിലയിരുത്തുന്നു. ഔഡി എ5 സ്‌പോർട്സ്ബാക്കിലാണ് തോമസ് മുള്ളർ ഏറെ ഡ്രൈവ് ചെയ്യാൻ ഇഷ്ടപ്പെടുന്നത്.

സാദിയോ മാനെ

കളിക്കളത്തിനു പുറത്തു സ്വതവേ വെള്ളിവെളിച്ചത്തിൽ എത്താൻ അന്തർമുഖനാണു സെനഗലിന്റെ സൂപ്പർതാരമായ മാനെ. റേഞ്ച് റോവർ ഇവോക്ക്, ഔഡി ആർഎസ്7, ബെന്റ്‌ലി കോണ്ടിനന്റൽ ജിടി, മെഴ്‌സിഡീസ് ജി63 തുടങ്ങിയ വാഹനങ്ങളിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടാറുള്ളത്.

English Summary: Football Stars SuperCars