‘‘കണ്ണു മഞ്ഞളിച്ചു പോയി; ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു ’’ - രാത്രി അപകടങ്ങൾ ഓർത്തെടുക്കുമ്പോൾ പല ഡ്രൈവർമാരും ആവർത്തിക്കുന്നൊരു കാര്യമാണിത്. വെളിച്ചം വില്ലനാകുന്ന കഥ. കാഴ്ച തെളിക്കേണ്ട വെളിച്ചം തന്നെ വഴി മറയ്ക്കുന്ന അവസ്ഥ രാത്രി വാഹനമോടിച്ചിട്ടുള്ള എല്ലാവരും അനുഭവിച്ചിട്ടുള്ളതായിരിക്കും. എതിരെ വരുന്ന വാഹനത്തിൽ നിന്നുള്ള കണ്ണഞ്ചിക്കുന്ന പ്രകാശം കാഴ്ച ഇല്ലാതാക്കുന്ന എട്ടോ പത്തോ സെക്കൻഡ് നേരം കൊണ്ട് വാഹനം എത്ര ദൂരം മുന്നോട്ടു പോയിട്ടുണ്ടാകും. ഈ ദൂരത്തിനിടെ എന്തൊക്കെ സംഭവിച്ചുകൂടാ? ഇത്തരത്തിൽ ഡ്രൈവിങ്ങിനിടെ അമിതമായി ‘ലൈറ്റടിച്ച്’ കാഴ്ച മറയ്ക്കുന്നവരെ ‘ലക്സ് മീറ്റർ’ പരിശോധനയിലൂടെ പൊക്കാൻ മോട്ടോർ വാഹന വകുപ്പും തീരുമാനിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് 35 വാട്സ്, കാറുകൾക്ക് 65 വാട്സ്, ഭാരവാഹനങ്ങൾക്ക് 75 വാട്സ്. മോട്ടോർ വെഹിക്കിൾ ആക്ടിൽ പറയുന്ന പ്രകാരം വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പ്രകാശത്തിന്റെ തോത് ഇങ്ങനെയാണ്. വാഹനത്തിന്റെ മുൻ ഭാഗത്ത് ഒറ്റ നിരയിൽത്തന്നെ വേണം ഇവയൊക്കെ ഘടിപ്പിക്കാനും. പ്രകാശത്തിന്റെ അനുവദനീയമായ തോതിലുള്ള ഹെഡ്‌ലൈറ്റുകളാണോ നിങ്ങൾ ഉപയോഗിക്കുന്നത്? രാത്രി യാത്രയ്ക്കിടെ എതിരേ വരുന്ന വാഹനത്തിനു ലോ ബീം ലൈറ്റുകൾ നൽകി മര്യാദ കാട്ടുന്നവർ എത്രപേരുണ്ട്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘കണ്ണു മഞ്ഞളിച്ചു പോയി; ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു ’’ - രാത്രി അപകടങ്ങൾ ഓർത്തെടുക്കുമ്പോൾ പല ഡ്രൈവർമാരും ആവർത്തിക്കുന്നൊരു കാര്യമാണിത്. വെളിച്ചം വില്ലനാകുന്ന കഥ. കാഴ്ച തെളിക്കേണ്ട വെളിച്ചം തന്നെ വഴി മറയ്ക്കുന്ന അവസ്ഥ രാത്രി വാഹനമോടിച്ചിട്ടുള്ള എല്ലാവരും അനുഭവിച്ചിട്ടുള്ളതായിരിക്കും. എതിരെ വരുന്ന വാഹനത്തിൽ നിന്നുള്ള കണ്ണഞ്ചിക്കുന്ന പ്രകാശം കാഴ്ച ഇല്ലാതാക്കുന്ന എട്ടോ പത്തോ സെക്കൻഡ് നേരം കൊണ്ട് വാഹനം എത്ര ദൂരം മുന്നോട്ടു പോയിട്ടുണ്ടാകും. ഈ ദൂരത്തിനിടെ എന്തൊക്കെ സംഭവിച്ചുകൂടാ? ഇത്തരത്തിൽ ഡ്രൈവിങ്ങിനിടെ അമിതമായി ‘ലൈറ്റടിച്ച്’ കാഴ്ച മറയ്ക്കുന്നവരെ ‘ലക്സ് മീറ്റർ’ പരിശോധനയിലൂടെ പൊക്കാൻ മോട്ടോർ വാഹന വകുപ്പും തീരുമാനിച്ചിട്ടുണ്ട്. 

ഇരുചക്ര വാഹനങ്ങൾക്ക് 35 വാട്സ്, കാറുകൾക്ക് 65 വാട്സ്, ഭാരവാഹനങ്ങൾക്ക് 75 വാട്സ്. മോട്ടോർ വെഹിക്കിൾ ആക്ടിൽ പറയുന്ന പ്രകാരം വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പ്രകാശത്തിന്റെ തോത് ഇങ്ങനെയാണ്. വാഹനത്തിന്റെ മുൻ ഭാഗത്ത് ഒറ്റ നിരയിൽത്തന്നെ വേണം ഇവയൊക്കെ ഘടിപ്പിക്കാനും. പ്രകാശത്തിന്റെ അനുവദനീയമായ തോതിലുള്ള ഹെഡ്‌ലൈറ്റുകളാണോ നിങ്ങൾ ഉപയോഗിക്കുന്നത്? രാത്രി യാത്രയ്ക്കിടെ എതിരേ വരുന്ന വാഹനത്തിനു ലോ ബീം ലൈറ്റുകൾ നൽകി മര്യാദ കാട്ടുന്നവർ എത്രപേരുണ്ട്? 

ADVERTISEMENT

വാഹനങ്ങളിലെ സാങ്കേതികവിദ്യാ പുരോഗതിയുടെ ചരിത്രം പരിശോധിച്ചാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഹെഡ് ലൈറ്റ് ഉൾപ്പെടെയുള്ള പ്രകാശ സംവിധാനങ്ങളിലെ മാറ്റം.

ആദ്യകാലത്ത് ഉപയോഗത്തിലുണ്ടായിരുന്ന ഹെഡ്‌ലൈറ്റുകളിനൊന്ന്.

ആദ്യകാലത്തെ കാർബൈഡ് - അസറ്റിലിൻ വിളക്കുകൾ ഒരു റാന്തൽ തന്നെയായിരുന്നു. കണ്ണാടിയും മറ്റും ഉപയോഗിച്ച് വെളിച്ചം മുന്നിലേക്കു പ്രതിഫലിപ്പിക്കാനായി പിന്നീടുള്ള ശ്രമം. ഈ സ്ഥിതിയിൽ നിന്നു വലിയൊരു മുന്നേറ്റമായിരുന്നു ഡൈനാമോകളുടെയും ഇലക്ട്രിക് ലൈറ്റുകളുടെയും കടന്നുവരവ്. പിന്നീട് സീൽഡ് ബീം ലൈറ്റുകളും ഹാലജൻ ലാംപുകളുമെത്തി. എച്ച്ഐഡിയും (ഹൈ ഇന്റൻസിറ്റി ഡിസ്ചാർജ്) എൽഇഡിയും ലേസർ ലൈറ്റുകളുമാണ് ആധുനിക വാഹനങ്ങൾക്കു ‘വഴിതെളിക്കുന്നത്’. ഏതാനും മീറ്ററുകൾ മാത്രം വെളിച്ചം പകർന്നിരുന്ന ആദ്യ കാല ഹെഡ് ലൈറ്റുകളുടെ സ്ഥാനത്ത് ആധുനിക ലൈറ്റുകൾ മികച്ച പ്രകാശവും ദൂരക്കാഴ്ചയും തരും എന്നതിൽ തർക്കമില്ല. എന്നാൽ ഇത്തരം ലൈറ്റുകൾ റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരെ വേണ്ടവിധത്തിൽ പരിഗണിക്കുന്നുണ്ടോ?

∙ പ്രകാശത്തിന്റെ ‘ദോഷം’

തിരക്കേറിയ നിരത്തിൽ അമിത ശക്തിയുള്ള പ്രകാശം ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുമെന്നു വാഹന നിർമാതാക്കൾ മുൻപേ തിരിച്ചറിഞ്ഞതാണ്. ഹെഡ് ലൈറ്റിന്റെ പ്രകാശ തീവ്രത കുറയ്ക്കാനുള്ള ഡിമ്മർ പെഡലുകളുടെ ഉപയോഗം 1920കളിൽ തന്നെയുണ്ടായിരുന്നു. വിജനമായ ഗ്രാമപ്രദേശങ്ങളിൽ ഉപയോഗത്തിനുള്ള ഹൈ ബീമുകൾക്കൊപ്പം തിരക്കുള്ള നിരത്തുകളിൽ ഉപയോഗിക്കേണ്ട ലോ ബീമും വാഹനങ്ങളിൽ അത്യാവശ്യമായി. എന്നാൽ വേഗത്തിന്റെ കാര്യത്തിലെന്ന പോലെ വെളിച്ചത്തിന്റെ കാര്യത്തിലും നിയന്ത്രണം ഡ്രൈവറുടെ കൈവശമാണ്.

Shutterstock
ADVERTISEMENT

∙ രാത്രി അപകടങ്ങൾ

രാത്രി ഹൈ ബീം തെളിച്ചു പോകുന്ന വാഹനങ്ങളുടെ എണ്ണം നോക്കിയാൽ, പല ഡ്രൈവർമാരുടെയും അറിവില്ലായ്മയെക്കുറിച്ച് അദ്ഭുതപ്പെട്ടു പോകും. നഗരത്തിരക്കിലെ രണ്ടു വരി റോഡുകളിൽ പോലും ഹൈ ബീം തുടർച്ചയായി ഉപയോഗിക്കുന്നവർ ഏറെ. സ്വന്തം വാഹനത്തിൽ പരമാവധി ലൈറ്റ് പ്രകാശിപ്പിച്ചാൽ റോഡ് നന്നായി കാണാമെന്നും അതു വഴി അപകടം ഒഴിവാക്കാമെന്നുമാണു ചിലരുടെയെങ്കിലും ധാരണ. ഹെഡ് ലൈറ്റ് ഡിപ്പ് ചെയ്യുന്നത് ഒരു കീഴടങ്ങലായി കാണുന്നവരാണ് മറ്റൊരു മറ്റൊരു വിഭാഗം. ഈ രണ്ടു കൂട്ടരും ഒരുപോലെ അപകട ഭീഷണിയാണ്.

എതിരെ വാഹനങ്ങളെത്തിയാൽ കൃത്യമായി ലോ ബീമിലേക്കു മാറുന്ന ചില ഡ്രൈവർമാർ ഹൈ ബീം തെളിച്ച് മറ്റു വാഹനങ്ങളുടെ പിന്നാലെ പോകാൻ മടികാണിക്കാറില്ല. പിന്നിലുള്ള വാഹനത്തിന്റെ പ്രകാശം റിയർവ്യൂ മിററിലും മറ്റും തട്ടി പ്രതിഫലിച്ച് മുന്നിലെ വാഹനം ഓടിക്കുന്ന ഡ്രൈവറുടെ കാഴ്ച മറയ്ക്കാം. തികച്ചും അപ്രതീക്ഷിതമായാണ് ഇത് സംഭവിക്കുക എന്നതിനാൽ അപകടങ്ങൾക്കു സാധ്യത ഏറെയാണ്.

Headlight

വാഹനത്തിരക്ക് താരതമ്യേന കുറവുള്ള രാത്രി കാലത്ത് ഉണ്ടാകുന്ന അപകടങ്ങളിൽ ലൈറ്റുകളുടെ അശാസ്ത്രീയ ഉപയോഗം വലിയൊരു പങ്കു വഹിക്കുന്നുണ്ട്. രാജ്യത്തെ റോഡ് അപകടങ്ങളുടെ 2017 മുതൽ 2020 വരെയുള്ള കണക്കു പരിശോധിച്ചാൽ വൈകിട്ട് 6 മുതൽ രാത്രി 9 വരെയുള്ള സമയത്താണ് ഏറ്റവുമധികം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നു കാണാം. 2017 ൽ ഇത് 18.4 ശതമാനവും 2018ൽ 18.6 ശതമാനവും 2019 ൽ 19.3 ശതമാനവും 2020 ൽ 20.1 ശതമാനവും ആയിരുന്നു. രാത്രി വാഹനത്തിരക്ക് ഏറ്റവും കൂടുതലുള്ള ഈ സമയത്തു തന്നെയാണ് അശാസ്ത്രീയമായ ലൈറ്റ് ഉപയോഗവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്.

ADVERTISEMENT

∙ ലൈറ്റും രൂപമാറ്റവും

രാജ്യത്തു വിൽപന നടത്തുന്ന എല്ലാ വാഹനങ്ങളുടെയും എല്ലാ ഘടകങ്ങളും സർക്കാർ അംഗീകൃത ഏജൻസി പരിശോധിച്ചു പ്രവർത്തന ക്ഷമതയും സുരക്ഷയും ഉറപ്പു വരുത്തുന്നുണ്ട്. ഇത്തരത്തിൽ അംഗീകാരം ലഭിച്ചിട്ടുള്ള ലൈറ്റുകളാണ് നിർമാതാക്കൾ വാഹനങ്ങളിൽ ഘടിപ്പിക്കുക. ഉടമ ഇത് മാറ്റിവയ്ക്കുന്നതു നിയമപ്രകാരം കുറ്റകരമാണ്. ഏതെങ്കിലും കാരണവശാൽ ലൈറ്റുകൾക്കു തകരാർ സംഭവിച്ചാൽ ഒറിജിനൽ എക്യുപ്മെന്റ് മാനുഫാക്ചറർ (ഒഇഎം ) ലഭ്യമാക്കുന്നവതന്നെ ഉപയോഗിക്കാൻ ശ്രദ്ധ വേണം.

Representational Image.

വാഹന രൂപമാറ്റങ്ങൾക്കായി ഉപയോഗിക്കുന്ന വിവിധ വസ്തുക്കൾ എന്ന പോലെ ഹെഡ് ലൈറ്റ് ഉൾപ്പെടെയുള്ള പ്രകാശ സംവിധാനങ്ങളും വിപണിയിൽ ലഭ്യമാണ്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാത്തതിനാൽത്തന്നെ ഇവയിൽ നിന്നുള്ള വെളിച്ചം വാഹനത്തിന് ഇണങ്ങുന്നതാണോ എന്നു കണ്ടെത്താനും സംവിധാനമില്ല.

∙ അശാസ്ത്രീയ ഉപയോഗം

വാഹനങ്ങളിൽ അധിക ലൈറ്റ് വച്ചു പിടിപ്പിക്കുന്ന പ്രവണത കേരളത്തിൽ അടുത്തിടെ വർധിച്ചതായി മോട്ടർ വാഹന വകുപ്പ് അധികൃതർ പറയുന്നു. പ്രകാശത്തിന്റെ നിറം, സാന്ദ്രത, ഇവ വാഹനത്തിൽ ഘടിപ്പിക്കുന്ന സ്ഥാനം എന്നിവയെല്ലാം സുരക്ഷയുടെ കാര്യത്തിൽ അതീവ പ്രാധാന്യമുള്ളതാണ്. അതിനാൽത്തന്നെ വകുപ്പ് ഇക്കാര്യത്തിൽ നടപടി ശക്തമാക്കിയിട്ടുണ്ട്.

വാഹനങ്ങളുടെ മുൻ വശത്തു തീവ്ര പ്രകാശമുള്ള ഫോഗ് ലാംപുകൾ വയ്ക്കുന്നതു വ്യാപകമാണ്. യഥാർഥത്തിൽ, മൂടൽ മഞ്ഞുള്ള പ്രദേശത്ത് താമസിക്കുന്നവർക്ക് അവരുടെ വാഹനങ്ങളിൽ പ്രത്യേക അനുമതിയോടെ മാത്രമാണ് അധിക ഫോഗ് ലാംപുകൾ വയ്ക്കാനാവുക. ഫോഗ് ലാംപുകൾ എന്ന പേരിൽ വിപണിയിൽ ലഭിക്കുന്ന പല ലൈറ്റുകളിൽ നിന്നുമുള്ള പ്രകാശം ശാസ്ത്രീയമായി ഈ ഉപയോഗത്തിനു ചേരുന്നതല്ല.

ഇത്തരം പ്രകാശം അന്തരീക്ഷത്തിലെ മൂടൽ മഞ്ഞിന്റെയും പൊടി പടലങ്ങളുടെയും കണങ്ങളിൽ അമിതമായി തട്ടിത്തെറിക്കുകയും റോഡിലേക്കു പ്രകാശം പതിപ്പിക്കുന്നതിനു പകരം ചിതറിപ്പോവുകയും (സ്കാറ്ററിങ്) ചെയ്യുന്നു. ഇത് എതിരെ വരുന്ന വാഹനങ്ങൾക്കു വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ഇതുപോലെ വാഹനങ്ങളുടെ മുൻപിലും വശങ്ങളിലും അലങ്കാരത്തിനെന്ന പേരിൽ ഘടിപ്പിക്കുന്ന ലൈറ്റുകളിൽ നിന്നുള്ള പ്രകാശവും കൂടുതലായി ചിതറിത്തെറിക്കുകയും എതിരെ വരുന്ന വാഹന ഡ്രൈവറുടെ കണ്ണഞ്ചിക്കുകയും ചെയ്യുന്നു.

ഇതു തടയാൻ വാഹനത്തിന്റെ വിൻഡ് ഷീൽഡിൽത്തന്നെ ലൈറ്റ് കട്ടിങ് ഫിലിമുകൾ ഒട്ടിച്ചു കാണാറുണ്ട്. ഇതും തികച്ചും അശാസ്ത്രീയമാണ്. ഇത്തരം ഫിലിമുകൾ കാഴ്ചയിലും നിറങ്ങളിലും വരുത്തുന്ന വ്യതിയാനം കൂടുതൽ അപകട ഭീഷണിയുയർത്തുന്നു.

അനധികൃത ഹെഡ്‌ലൈറ്റുകളുടെ ഉപയോഗം ബസ്, ലോറി ഉൾപ്പെടെയുള്ള ഭാര വാഹനങ്ങളിലാണു കൂടുതലായി കണ്ടുവരുന്നത്. നിലവിലുള്ള ഹെഡ്‌ലൈറ്റുകൾക്കൊപ്പമോ ഒറ്റയ്ക്കോ ഇവ ഉപയോഗിച്ചു കാണാറുണ്ട്. നിലവാരമില്ലാത്ത എൽഇഡി ലൈറ്റുകളും മറ്റും ഹെഡ് ലൈറ്റായി ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. ഇത്തരം ലൈറ്റുകളിൽ നിന്നുള്ള നീല നിറം കലർന്ന പ്രകാശം ഹാലജൻ ബൾബുകളിലേതിനെക്കാൾ ചിതറിപ്പോകുന്നതും കണ്ണുകൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്.

ടെയിൽ ലാംപുകളിലും അനധികൃത പരീക്ഷണങ്ങൾ കൂടുതലായി നടന്നു വരുന്നുണ്ട്. എൽഇഡി സ്ട്രിപ്പുകളും മറ്റും ഉപയോഗിച്ച് ഇവ വിവിധ ഡിസൈനുകളിലേക്കു മാറ്റുന്നവർ അതിന്റെ പ്രകാശ തീവ്രതയെക്കുറിച്ചു ചിന്തിക്കാറില്ല. വാഹനം തമ്മിലുള്ള അകലം കൃത്യമായി മനസ്സിലാക്കി ബ്രേക്ക് ചെയ്യാൻ പിന്നാലെ വരുന്ന വാഹനത്തിന്റെ ഡ്രൈവർക്കു സാധിക്കാത്ത വിധത്തിലാണ് ഈ ലൈറ്റുകളുടെ പ്രകാശം.

അനധികൃത ഡേ ടൈം റണ്ണിങ് ലാംപുകളും അപകട ഭീഷണി സൃഷ്ടിക്കുന്നുണ്ട്. കൂടിയ പ്രകാശ തീവ്രതയുള്ള എൽഇഡി ലൈറ്റുകളാണ് വാഹനങ്ങളിൽ വച്ചു പിടിപ്പിക്കുന്നത്. ഇതു പകൽ പോലും കണ്ണഞ്ചിക്കുകയും അപകടങ്ങൾക്കു കാരണമാവുകയും ചെയ്യും. ഇരുചക്ര വാഹനങ്ങളിൽ വരെ ഇത്തരത്തിൽ അനധികൃത ഡിആർഎല്ലും ഫോഗ് ലാംപും ഘടിപ്പിക്കുന്നുണ്ട്.

∙ നടപടി ശക്തം, പിടിച്ചാൽ പിഴ

ഓപ്പറേഷൻ ഫോക്കസ് എന്ന പേരിൽ മോട്ടർ വാഹന വകുപ്പ് നടത്തുന്ന പരിശോധന പ്രധാനമായും വാഹനങ്ങളിലെ അനധികൃത പ്രകാശ സംവിധാനങ്ങൾ തടയാൻ ഉദ്ദേശിച്ചുള്ളതാണ്. ടൂറിസ്റ്റ് ബസുകളിലും മറ്റും അകത്തു ഘടിപ്പിക്കുന്ന ലൈറ്റുകളും ഇതിന്റെ ഭാഗമായി പരിശോധിക്കുന്നു. ലേസർ ലൈറ്റുകളുടെയും തീവ്ര പ്രകാശത്തിന്റെയും ഉപയോഗം അപകടങ്ങളുടെ പശ്ചാത്തലത്തിൽ നിരോധിച്ചിട്ടുണ്ട്. ഇത്തരം സംവിധാനങ്ങൾ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങളുണ്ടെങ്കിൽ അഴിച്ചുമാറ്റണമെന്ന നിർദേശം നൽകിയിട്ടുണ്ട്. അനധികൃത പ്രകാശ സംവിധാനങ്ങൾ കണ്ടെത്തിയാൽ പിഴയൊടുക്കുകയും നടപടി നേരിടുകയും വേണം.

English Summary: DimTheLights! Because blinding high beam lights at night can be fatal

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT