കിലോമീറ്ററിന് 50 പൈസ ചെലവ്; കുറഞ്ഞ മുടക്കിൽ കൂടുതൽ ലാഭം
പെട്രോൾ ഡീസൽ ഒാട്ടോകളോടൊപ്പം ഇലക്ട്രിക് ഒാട്ടോകളും സ്റ്റാൻഡ് പിടിച്ചു തുടങ്ങി. നഗരങ്ങളിലായിരുന്നു തുടക്കമെങ്കിലും ഇപ്പോൾ ഗ്രാമങ്ങളിലും ഇലക്ട്രിക് ഒാട്ടോകൾ സാധാരണയായി. കുറഞ്ഞ വാഹന വില, കൂടുതൽ ലാഭം എന്നിവയാണ് ഇ–ഒാട്ടോകളുടെ ഹൈലൈറ്റ്. ട്രിയോ എന്ന മോഡലുമായി ഈ വിപണിയിൽ മഹീന്ദ്രയാണ് സജീവമായി
പെട്രോൾ ഡീസൽ ഒാട്ടോകളോടൊപ്പം ഇലക്ട്രിക് ഒാട്ടോകളും സ്റ്റാൻഡ് പിടിച്ചു തുടങ്ങി. നഗരങ്ങളിലായിരുന്നു തുടക്കമെങ്കിലും ഇപ്പോൾ ഗ്രാമങ്ങളിലും ഇലക്ട്രിക് ഒാട്ടോകൾ സാധാരണയായി. കുറഞ്ഞ വാഹന വില, കൂടുതൽ ലാഭം എന്നിവയാണ് ഇ–ഒാട്ടോകളുടെ ഹൈലൈറ്റ്. ട്രിയോ എന്ന മോഡലുമായി ഈ വിപണിയിൽ മഹീന്ദ്രയാണ് സജീവമായി
പെട്രോൾ ഡീസൽ ഒാട്ടോകളോടൊപ്പം ഇലക്ട്രിക് ഒാട്ടോകളും സ്റ്റാൻഡ് പിടിച്ചു തുടങ്ങി. നഗരങ്ങളിലായിരുന്നു തുടക്കമെങ്കിലും ഇപ്പോൾ ഗ്രാമങ്ങളിലും ഇലക്ട്രിക് ഒാട്ടോകൾ സാധാരണയായി. കുറഞ്ഞ വാഹന വില, കൂടുതൽ ലാഭം എന്നിവയാണ് ഇ–ഒാട്ടോകളുടെ ഹൈലൈറ്റ്. ട്രിയോ എന്ന മോഡലുമായി ഈ വിപണിയിൽ മഹീന്ദ്രയാണ് സജീവമായി
പെട്രോൾ ഡീസൽ ഒാട്ടോകളോടൊപ്പം ഇലക്ട്രിക് ഒാട്ടോകളും സ്റ്റാൻഡ് പിടിച്ചു തുടങ്ങി. നഗരങ്ങളിലായിരുന്നു തുടക്കമെങ്കിലും ഇപ്പോൾ ഗ്രാമങ്ങളിലും ഇലക്ട്രിക് ഒാട്ടോകൾ സാധാരണയായി. കുറഞ്ഞ വാഹന വില, കൂടുതൽ ലാഭം എന്നിവയാണ് ഇ–ഒാട്ടോകളുടെ ഹൈലൈറ്റ്. ട്രിയോ എന്ന മോഡലുമായി ഈ വിപണിയിൽ മഹീന്ദ്രയാണ് സജീവമായി രംഗത്തുള്ളത്. ഒരു ലക്ഷം കിലോമീറ്ററിലേറെ ഒാടിയ ട്രിയോകൾ നിരത്തിലുണ്ടെന്നത് ഇ– ഒാട്ടോയുടെ കുതിപ്പിന് ആക്കം കൂട്ടുന്നു. ട്രിയോയുടെ നവീകരിച്ചെത്തിയ മോഡലിനെ ഒന്നു വിശദമായി കാണാം.
ഡിസൈൻ
മുൻപ് വന്ന മോഡലിന്റെ പരിഷ്കരിച്ച പതിപ്പാണിത്. നീലയും വെള്ളയും കളർ കോംപിനേഷൻ കാഴ്ചയിൽ ട്രിയോയെ സുന്ദരിയാക്കുന്നുണ്ട്. സോഫ്റ്റ് ടോപ്പും ഹാർഡ് ടോപ്പുമുണ്ട്. ഇത് സോഫ്റ്റ് ടോപ്പാണ്, വെതർ റെസിസ്റ്റന്റ് ഫ്ലെക്സ് കനോപ്പി. ഉരുണ്ട സ്റ്റീൽ ട്യൂബാണ് ചട്ടക്കൂടായി ഉപയോഗിച്ചിരിക്കുന്നത്. വൃത്തിയുണ്ട് കാണാൻ. ട്രിയോയുടെ ഒൗട്ടർ ഷെൽ നിർമിച്ചിരിക്കുന്നത് എസ്എംസി മോഡുലാർ പാനൽ ഉപയോഗിച്ചാണ്. തുരുമ്പു പിടിക്കില്ല എന്നതാണു മെച്ചം. പാസഞ്ചർ ഭാഗത്തിനു ചെറിയൊരു ഡോർ നൽകിയിട്ടുണ്ട്. നല്ല കുഷനുള്ള സീറ്റ്. ഡ്രൈവർ കാബിൻ മറ്റ് ഒാട്ടോകളോടു സമം. എന്നാൽ, ചെറിയ മാറ്റങ്ങൾ പ്രകടം. ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണ്. ഒാഡോ മീറ്റർ, സ്പീഡോ മീറ്റർ, ബാറ്ററി ചാർജ്, ഡിസ്റ്റൻസ് ടു എംപ്റ്റി വിവരങ്ങൾ എന്നിവയെല്ലാം ഇതിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചെറിയ അടച്ചുറപ്പുള്ള ഗ്ലവ് ബോക്സുണ്ട്. ഇതിൽ ചാർജിങ് പോർട്ടുണ്ട്. മൊബൈൽ പോലുള്ള സംഗതികൾ ചാർജ് ചെയ്യാം.
ബാറ്ററി– ചാർജിങ്
48 വോൾട്ടിന്റെ ലിഥിയം അയോൺ ബാറ്ററിയാണ്. 7.37 കിലോവാട്ട് അവറാണ് ശേഷി. 3 മണിക്കൂർ 50 മിനിറ്റാണ് ചാർജിങ് സമയം. ഡ്രൈവർ സീറ്റിനടിയിലാണ് ബാറ്ററി വച്ചിരിക്കുന്നത്. സീറ്റിന് ഇടതു വശത്തായാണ് ചാർജ് ചെയ്യാനുള്ള സെറ്റപ്പ്. പോർട്ടബിൾ ചാർജറുണ്ട്. 16 ആംപിയർ പവർ പ്ലഗ് വഴി ചാർജ് ചെയ്യാം. എംസിബി അല്ലെങ്കിൽ ഇഎൽസിബി വേണമെന്നു മാത്രം. ഒരു പ്രാവശ്യം ഫുൾ ചാർജ് ചെയ്യാൻ 7 യൂണിറ്റ് കറന്റ് വേണം. യൂണിറ്റിനു 5 രൂപ വച്ചു കണക്കാക്കിയാൽ 35 രൂപ!.
റേഞ്ച്
141 കിലോമീറ്ററാണ് സർട്ടിഫൈഡ് റേഞ്ച്. നമ്മുടെ റോഡ് സാഹചര്യങ്ങളിൽ 130 കിമീ ലഭിക്കുമെന്ന് കമ്പനി ഉറപ്പു നൽകുന്നുണ്ട്. ഡ്രൈവ് സിറ്റിയിലെ ഒാട്ടത്തിന് ഏറ്റവും അനുയോജ്യമായ വാഹനമെന്നു ട്രിയോയെ വിശേഷിപ്പിക്കാം. വലുപ്പക്കുറവായതിനാൽ തിരക്കിലൂടെ കൊണ്ടുപോകാൻ വളരെ എളുപ്പമാണ്. ഹാൻഡിലിലാണ് ഗിയർ സിലക്ടർ സ്വിച്ച്. ഇഗ്‌നിഷൻ ഒാണാക്കി വലത്തേ ഹാൻഡ് ഗ്രിപ്പിനോടു ചേർന്നുള്ള ചുവന്ന സ്വിച്ച് എഫ് മോഡിലേക്കിട്ടാൽ വാഹനം ഒാടാൻ റെഡിയാണ്. ആക്സിലറേറ്റർ കൊടുത്താൽ പതിയെ മുന്നോട്ടു നീങ്ങും.
ഫ്രണ്ട് (എഫ്), ന്യൂട്രൽ (എൻ), റിവേഴ്സ് (ആർ) എന്നിവയാണ് ഗിയർ മോഡ്. ഈ സ്വിച്ചിനു വലത്തായി ഇക്കോണമി, ബൂസ്റ്റ് സ്വിച്ച് നൽകിയിട്ടുണ്ട്. നല്ല കുതിപ്പു വേണമെങ്കിൽ ബൂസ്റ്റ് മോഡിലേക്കിടാം. റേഞ്ചാണ് കൂടുതൽ വേണ്ടതെങ്കിൽ, ഇക്കോണമിയിലേക്കിടാം. സീറ്റിനു വലത്തു താഴെയാണ് ഹാൻഡ് ബ്രേക്ക്. ഹാൻഡിലിൽ ബ്രേക്ക് ലിവറില്ല. മൂന്നു വീലുകളുടെയും കടിഞ്ഞാൺ പെഡൽ ബ്രേക്കാണ്. റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനമുണ്ട്. കുലുക്കമില്ലാത്ത യാത്ര ട്രിയോ നൽകുന്നു. ഹെലിക്കൽ സ്പ്രിങ്, ഡാംപർ, ഹൈഡ്രോളിക് ഷോക് എന്നിവയടങ്ങിയതാണ് മുന്നിലെ സസ്പെൻഷൻ. പിന്നിൽ ലീഫ് സ്പ്രിങ്ങും.
വാറന്റി
മൂന്നു വർഷം അല്ലെങ്കിൽ 80,000 കിമീ ആണ് വാറന്റി. 5 വർഷത്തേക്കു ടാക്സ് വേണ്ട. മാത്രമല്ല കേരളത്തിലെവിടെയും ഒാടാനുള്ള പെർമിറ്റുമുണ്ട്. ഒരു വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് മഹീന്ദ്ര ഉറപ്പു നൽകുന്നുണ്ട്.
വില
3,08,490 രൂപയാണ് ട്രിയോ 2.0 യുടെ ഒാൺറോഡ് വില. കേന്ദ്ര സർക്കാർ സബ്‌സിഡിയായ 70,000 രൂപ കുറച്ചിട്ടുള്ള വിലയാണിത്. കേരളത്തിൽ ടാക്സിയായി റജിസ്റ്റർ ചെയ്താൽ സംസ്ഥാന സർക്കാരിന്റെ സബ്സിഡിയായ 30000 രൂപ കൂടി കുറയും. റജിസ്ട്രേഷൻ നടപടി കഴിഞ്ഞ് ക്ലെയിം ചെയ്‌താൽ ആർസി ഒാണറുടെ അക്കൗണ്ടിലേക്ക് ഈ പണം ലഭിക്കും.
ഫൈനൽ ലാപ്
സിറ്റിയിലും വലിയ കയറ്റിറക്കങ്ങൾ ഇല്ലാത്ത ഗ്രാമങ്ങളിലും പറ്റിയ ഒാട്ടോറിക്ഷയാണ് ട്രിയോ. പരിപാലനച്ചെലവ് കുറവെന്നത് മേന്മ. കുറഞ്ഞ മുതൽമുടക്കിൽ കൂടിയ വരുമാനം ട്രിയോ ഉറപ്പു നൽകുന്നു. പെട്രോൾ ഡീസൽ ഒാട്ടോകളെപ്പോലെ കുത്തിപ്പായാൻ താൽപര്യമില്ല, പകരം വരുമാനമാണ് ലക്ഷ്യമെങ്കിൽ ട്രിയോ ഹാപ്പി യാത്ര നൽകും. ഒരു കിമീ ഒാടാൻ ഏകദേശം 50 പൈസ മാത്രമേ ട്രിയോയ്ക്കു വേണ്ടിവരൂ.
English Summary: Mahindra Treo 2.0 Test Drive