പരിമിതികളുണ്ടാകും പക്ഷേ മാറി നിൽക്കരുത്, സ്‌ലാവിയ ഓടിച്ചുകൊണ്ട് സൂരജ് പറയുന്നു
‘‘ജീവിതത്തിൽ വലിയ വലിയ ആഗ്രഹങ്ങളുള്ള ചെറിയൊരു മനുഷ്യനാണ് ഞാൻ. ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് എല്ലാവരെയും മുന്നോട്ടു നയിക്കുന്നത്. അങ്ങനെ വളരെക്കാലമായി മനസ്സിൽ കൊണ്ടു നടന്നൊരു ആഗ്രഹമാണ് ഇപ്പോൾ നടന്നിരിക്കുന്നത്’’– പുതിയ വാഹനത്തെ തലോടി സൂരജ് തേലക്കാട് പറയുന്നു. പുതിയ സ്കോഡ സ്‌ലാവിയയുടെയും ഡ്രൈവിങ്
‘‘ജീവിതത്തിൽ വലിയ വലിയ ആഗ്രഹങ്ങളുള്ള ചെറിയൊരു മനുഷ്യനാണ് ഞാൻ. ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് എല്ലാവരെയും മുന്നോട്ടു നയിക്കുന്നത്. അങ്ങനെ വളരെക്കാലമായി മനസ്സിൽ കൊണ്ടു നടന്നൊരു ആഗ്രഹമാണ് ഇപ്പോൾ നടന്നിരിക്കുന്നത്’’– പുതിയ വാഹനത്തെ തലോടി സൂരജ് തേലക്കാട് പറയുന്നു. പുതിയ സ്കോഡ സ്‌ലാവിയയുടെയും ഡ്രൈവിങ്
‘‘ജീവിതത്തിൽ വലിയ വലിയ ആഗ്രഹങ്ങളുള്ള ചെറിയൊരു മനുഷ്യനാണ് ഞാൻ. ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് എല്ലാവരെയും മുന്നോട്ടു നയിക്കുന്നത്. അങ്ങനെ വളരെക്കാലമായി മനസ്സിൽ കൊണ്ടു നടന്നൊരു ആഗ്രഹമാണ് ഇപ്പോൾ നടന്നിരിക്കുന്നത്’’– പുതിയ വാഹനത്തെ തലോടി സൂരജ് തേലക്കാട് പറയുന്നു. പുതിയ സ്കോഡ സ്‌ലാവിയയുടെയും ഡ്രൈവിങ്
‘‘ജീവിതത്തിൽ വലിയ വലിയ ആഗ്രഹങ്ങളുള്ള ചെറിയൊരു മനുഷ്യനാണ് ഞാൻ. ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് എല്ലാവരെയും മുന്നോട്ടു നയിക്കുന്നത്. അങ്ങനെ വളരെക്കാലമായി മനസ്സിൽ കൊണ്ടു നടന്നൊരു ആഗ്രഹമാണ് ഇപ്പോൾ നടന്നിരിക്കുന്നത്’’– പുതിയ വാഹനത്തെ തലോടി സൂരജ് തേലക്കാട് പറയുന്നു. പുതിയ സ്കോഡ സ്‌ലാവിയയുടെയും ഡ്രൈവിങ് പഠിച്ച ഓൾട്ടോയുടെയും തന്റെ യാത്രകളുടെയും വിശേഷങ്ങൾ സൂരജ് മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.
ബൈക്ക് എന്ന സ്വപ്നം
ബൈക്ക് ഓടിക്കണമെന്നായിരുന്നു ആദ്യ കാലത്തെ ആഗ്രഹം. എന്നാൽ ശാരീരിക പരിമിതികളുള്ളതുകൊണ്ട് ഓടിക്കണമെങ്കിൽ രണ്ടു ചക്രങ്ങൾ കൂടുതൽ ഘടിപ്പിക്കണം, ഒരിക്കൽ അത്തരമൊരു വാഹനം ഓടിച്ചു നോക്കുകയും ചെയ്തു. അതു ബുദ്ധിമുട്ടാണെന്ന് മനസ്സിലായപ്പോഴാണ് കാർ വാങ്ങിയാലോ എന്ന ആലോചന വരുന്നത്. അങ്ങനെയാണ് 2016 ൽ ഓൾട്ടോ കെ10 വാങ്ങുന്നത്.
ഒരു ലക്ഷം ഓടിച്ച ഓൾട്ടോ
ആദ്യ വാഹനത്തോട് എല്ലാവർക്കും ഒരു താൽപര്യമുണ്ടാകും. പുതിയ സ്‌ലാവിയ വന്നപ്പോൾ ആളുകളെല്ലാം ചോദിക്കുന്നുണ്ട് പഴയ വണ്ടി വിറ്റോ എന്ന്. ഓൾട്ടോ വിൽക്കാൻ ഒരു പദ്ധതിയുമില്ല. ഞാൻ ഓടിക്കാൻ പഠിച്ച, എന്നെയും കൊണ്ട് ഒരു ലക്ഷത്തിൽ അധികം കിലോമീറ്റർ താണ്ടിയ, ഏഴു വർഷമായി കൂടെയുള്ള ഓൾട്ടോ വിൽക്കില്ല.
മോഹിപ്പിച്ച് കടന്നുകളഞ്ഞ പോളോ ജിടി
ഒരു കാറും കൂടി എടുക്കണം എന്നൊരു ആഗ്രഹം വന്നത് 2018 ലാണ്. ഏറെ നാളത്തെ അന്വേഷണങ്ങൾ ഒടുവിൽ പോളോ ജിടിയിൽ എത്തി നിന്നു. ഓൾട്ടോയിൽനിന്ന് അടുത്തത് പോളോ ജിടിയിലേക്കാണ് എന്ന് ഉറപ്പിച്ചു നിൽക്കുമ്പോഴാണ് കോവിഡ് വരുന്നത്. പിന്നീട് ആ ആഗ്രഹം കുറച്ചു നാൾ മാറ്റിവയ്ക്കേണ്ടി വന്നു. കോവിഡിനു ശേഷം എല്ലാം വീണ്ടും ഉഷാറായി എത്തിയപ്പോൾ പോളോയെ ഫോക്സ്‌വാഗൻ ഇന്ത്യൻ വിപണിയിൽനിന്നു പിൻവലിച്ചിരുന്നു. പിന്നെ അവസാന മോഡലുകളിൽ ഒന്നെങ്കിലും കിട്ടുമോ അല്ലെങ്കിൽ പുതിയ മോഡൽ എത്തുമോ എന്നൊക്കെ അന്വേഷിച്ച് കാത്തിരുന്നു, എന്നാൽ ഇവ രണ്ടും നടപ്പാകില്ലെന്നു മനസ്സിലായതോടെയാണ് അടുത്ത വാഹനമെന്ന നിലയിൽ സ്‌ലാവിയയിൽ എത്തിയത്.
സ്‌ലാവിയ എന്ന സെഡാൻ
മനസ്സിന് ഏറെ ഇണങ്ങിയ വാഹനമായിരുന്നു പോളോ. അതു ലഭിക്കില്ല എന്നു മനസ്സിലായതോടെ പുതിയ കാറിനായുള്ള അന്വേഷണം കുറച്ചു കാലത്തേക്ക് നിലച്ചു. പിന്നീട്, കാർ വാങ്ങുന്നില്ലേ, ചർച്ചകൾ ഒന്നും കേൾക്കുന്നില്ലല്ലോ എന്ന് അമ്മ ചോദിച്ചപ്പോഴാണ് കാർ എന്ന മോഹം വീണ്ടും തലയ്ക്കു പിടിച്ചത്. ആ ഇടയ്ക്കാണ് ഒരു സുഹൃത്ത് സ്കോഡ സ്‌ലാവിയ ടെസ്റ്റ് ഡ്രൈവിനു നൽകിയത്. ഓടിച്ച് നോക്കിയപ്പോൾ വളരെ അധികം ഇഷ്ടപ്പെട്ടു. സ്കോഡയുടെ പ്രീമിയം സെഡാൻ സ്‌ലാവിയയുടെ അംബീഷൻ 1 ലീറ്റർ ഓട്ടമാറ്റിക്ക് പതിപ്പാണ് വാങ്ങിയത്. ലോൺ എടുത്താണ് വാങ്ങിയത്, അതുകൊണ്ട് പ്രോഗ്രാമുകൾ കൂടുതലുണ്ടാകട്ടെ എന്ന ആഗ്രഹവുമുണ്ട്.
ഓടിക്കാൻ പഠിച്ചത് തനിയേ!
ഓൾട്ടോ വാങ്ങിയ കാലത്ത് അച്ഛനും സുഹൃത്തുകളുമൊക്കെയായിരുന്നു ഓടിച്ചിരുന്നത്. ഓടിക്കണം എന്ന ആഗ്രഹം മൂലമാണ് പാസഞ്ചർ സീറ്റിൽ ഇരിക്കാൻ ഉണ്ടാക്കിയ കുഷ്യനും കമ്പിളി പുതപ്പ് മടക്കിയതും നടുവിൽ വച്ച് സീറ്റ് അഡ്ജസ്റ്റ് ചെയ്ത് കാലെത്തിച്ച് ഓടിച്ചു നോക്കിയത്. ആദ്യം വീട്ടുമുറ്റത്ത് പിന്നോട്ടും മുന്നോട്ടും എടുത്താണ് പഠിച്ചത്. പിന്നീട് ആളില്ലാത്ത റോഡിൽ ഓടിച്ചു പഠിച്ചു. പിന്നീടാണ് ലൈസൻസ് എടുക്കുന്നത്.
മാഹിയിൽനിന്ന് വീടു വരെ ഓടിച്ചു
മാർച്ച് ആദ്യമാണ് പുതിയ വാഹനം കയ്യിൽ കിട്ടിയത്. തൊട്ടടുത്ത ദിവസം തന്നെ ഷൂട്ടിങ്ങിനായി കാസർകോട്ടു പോയി. പിന്നീട് ഷൂട്ട് തീരാറായപ്പോൾ സുഹൃത്തുക്കളോട് കാറുമായി കാസർകോടിനു വരാൻ പറയുകയായിരുന്നു. അവിടുന്ന് തിരിച്ചു വീട്ടിലേക്ക് പോകുന്ന വഴി മാഹി മുതൽ വാഹനമോടിച്ചു. ഓരോ പ്രാവശ്യം ഓടിക്കുമ്പോഴും സ്‌ലാവിയയോടുള്ള ഇഷ്ടം കൂടി വരികയാണ്. സ്‌ലാവിയയിലുള്ള ഓട്ടം തുടങ്ങിയിട്ടേയുള്ളൂ, ഇതിലും ഒരു ലക്ഷത്തിൽ അധികം കിലോമിറ്ററുകൾ സഞ്ചരിക്കണമെന്നുണ്ട്.
പ്രിയപ്പെട്ടവരെയെല്ലാം കയറ്റി ഓടിച്ചുകൊണ്ടിരിക്കുന്നു
പുതിയ വാഹനം വാങ്ങിയാൽ പ്രിയപ്പെട്ടവരെയെല്ലാം കാണിക്കുകയും വണ്ടിയിൽ കയറ്റുകയും ചെയ്യുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. സ്‌ലാവിയയിൽ വീട്ടുകാരെയും കൂട്ടുകാരെയുമെല്ലാം കയറ്റി ആ ആഗ്രഹം തീർത്തുകൊണ്ടിരുക്കുന്നു. ഓൾട്ടോ എടുത്തപ്പോൾ പക്രു ചേട്ടനെ ഇരുത്തി ഓടിച്ചിരുന്നു, അതുപോലെ മറ്റൊരു ആഗ്രഹമാണ് സ്കോഡയിൽ സുരാജ് ചേട്ടനെ ഇരുത്തി ഓടിച്ചപ്പോൾ പൂർത്തീകരിച്ചത്.
ഡ്രൈവർമാരെ എല്ലാവരും ശ്രദ്ധിക്കുമല്ലേ
അമ്മയുമായി പോകുമ്പോൾ, ഒരിക്കൽ അമ്മ ചോദിച്ചു ഡ്രൈവർമാരെ ആളുകൾ കൂടുതൽ ശ്രദ്ധിക്കുമോ എന്ന്? ചിലപ്പോൾ എന്നെ ടിവിയിലും സിനിമയിലുമെല്ലാം കണ്ടുള്ള പരിചയം കൊണ്ട് നോക്കുന്നതായിരിക്കും. അല്ലെങ്കിൽ ശാരീരിക പരിമിതികൾ ഉള്ളവരും വാഹനമോടിക്കുമോ എന്ന ചിന്തകൊണ്ട് നോക്കുന്നതായിരിക്കും. പഴയ കാലമല്ലല്ലോ, ഇപ്പോൾ ഞങ്ങളെപ്പോലുള്ളവരുടെ ഡ്രൈവിങ്ങും ആളുകൾ അംഗീകരിക്കുണ്ട്.
ആഗ്രഹങ്ങളല്ലേ മുന്നോട്ടു നയിക്കുന്നത്
ശാരീരിക പരിമിതികളുണ്ട് എന്നു കരുതി ആരും മാറി നിൽക്കരുത്. ആഗ്രഹങ്ങൾ വേണം. അതാണ് നമ്മളെയൊക്കെ മുന്നോട്ടു നയിക്കുന്നത്. ഓരോ ചെറിയ ആഗ്രഹവും സഫലീകരിക്കുമ്പോൾ അടുത്തതിലേക്ക് കൂടുതൽ അടുക്കുകയാണ് – സൂരജ് പറഞ്ഞു നിർത്തുന്നു.
English Summary: Actor Sooraj About His New Car and Vehicles