‘എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഡ്രൈവിങ് തുടങ്ങി’; സൂപ്പർ സോനയുടെ ‘ടൈഗൂൺ’ കഥകൾ
സൂപ്പർ ശരണ്യ, പ്രണയ വിലാസം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ പുതുമുഖ അഭിനേത്രി മമിത ബൈജുവിന്റെ ‘ടൈഗൂൺ’ കഥകൾ റോഷ്നി സിനിമയ്ക്കൊപ്പം ചേർന്നുനിൽക്കുന്ന ഇഷ്ടമാണ് മമിതയ്ക്കു ഡ്രൈവിങ്. വളരെ ചെറുപ്പത്തിൽതന്നെ ഡ്രൈവിങ് പഠിച്ചു. സ്റ്റിയറിങ് കിട്ടിയാൽ ആൾ പുലി. സൂപ്പർശരണ്യയിലെ സോനയെപ്പോലെ! തുടക്കം വാഗൺ

സിനിമയ്ക്കൊപ്പം ചേർന്നുനിൽക്കുന്ന ഇഷ്ടമാണ് മമിതയ്ക്കു ഡ്രൈവിങ്. വളരെ ചെറുപ്പത്തിൽതന്നെ ഡ്രൈവിങ് പഠിച്ചു. സ്റ്റിയറിങ് കിട്ടിയാൽ ആൾ പുലി. സൂപ്പർശരണ്യയിലെ സോനയെപ്പോലെ!
തുടക്കം വാഗൺ ആറിൽ
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഡ്രൈവിങ് സീറ്റിൽ കയറിയതാണ്. 18–ാം വയസ്സിൽ ലൈസൻസ് എടുക്കേണ്ട ചടങ്ങുമാത്രമേ ഉണ്ടായിരുന്നുള്ളൂ. പപ്പ ഡോ.ബൈജു തന്നെയാണ് ആദ്യ ഗുരു. മക്കൾ ഡ്രൈവിങ് പഠിച്ചിരിക്കണമെന്ന പപ്പയുടെ നിർബന്ധമാണ് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഡ്രൈവിങ് പരിശീലിച്ചതിനു പിന്നിൽ. കോട്ടയം കിടങ്ങൂരിൽ വീടിനടുത്തുള്ള ഗ്രൗണ്ടിൽ ചേട്ടൻ മിഥുനെയും കൂട്ടിയായിരുന്നു പഠനം. വാഗൺ ആർ ആയിരുന്നു വാഹനം. പപ്പ ഫ്രീ ആകുമ്പോഴേ ഇതെല്ലാം നടക്കൂ.. അമ്മ മിനിയുടെ ആക്ടീവയിൽ സ്കൂട്ടർ ഓടിക്കാൻ പഠിച്ചു. ഒപ്പം ബൈക്കും പരിശീലിച്ചു.
മൈ ടൈഗൂൻ
ബിരുദ പഠനത്തിനായി കൊച്ചി തേവര സേക്രട്ട് ഹാർട്ടിൽ ചേർന്നപ്പോൾ പുതിയ കാർ വാങ്ങാമെന്നു തീരുമാനിച്ചു. ഫോക്സ്‌വാഗൻ പോളോ ജിടി ആയിരുന്നു മനസ്സിൽ. കാരണം ഫോക്സ്‌വാഗൻ ബ്രാൻഡ് ഇഷ്ടമാണ്. ഷോറൂമിൽ അന്വേഷിച്ചപ്പോൾ പോളോ നിർത്താൻ പോകുകയാണെന്നറിഞ്ഞു. അപ്പോൾ പപ്പ പറഞ്ഞു ‘നിർത്താൻ പോകുന്ന മോഡൽ വേണ്ട പകരം ടൈഗൂൺ എടുക്കാം.’ ഡ്രൈവ് ചെയ്തു.. നല്ല കംഫട്ട് സീറ്റിങ്, പവർഫുൾ എൻജിൻ. എല്ലാം കൊണ്ടും പെർഫക്ട് ഓക്കെ. കഴിഞ്ഞ മേയിൽ ആണ് ടൈഗൂൺ സ്വന്തമാക്കുന്നത്.
ഇഷ്ടം എസ്‌യുവി
സെഡാൻ കാറുകളേക്കാൾ ഇഷ്ടം എസ്‌യുവി ആണ്. കുഴിഞ്ഞിരിക്കുന്ന ഫീൽ ആണ് സെഡാൻ ഓടിക്കുമ്പോൾ തോന്നിയിട്ടുള്ളത്. കോംപാക്ട് എസ്‌യുവിയാണെങ്കിൽ സീറ്റിങ് വളരെ കംഫർട്ടബിൾ ആണ്. റോഡ് നന്നായി കാണാം. നഗര യാത്രകളാണെങ്കിലും കൊണ്ടുനടക്കാൻ സൗകര്യം തുടങ്ങി ഏറെ ഗുണങ്ങളുണ്ട്. വീട്ടിൽ അമ്മയുടെ ഫോഡ് ഐക്കൺ അപ്പൂപ്പന്റെ ഹ്യുണ്ടെയ് സാൻട്രോ എന്നിവയെല്ലാം ഇടയ്ക്കിടെ ഓടിച്ചുനോക്കാറുണ്ട്.
സ്പീഡിനോട്... നോ
ഓവർ സ്പീഡിന് ഇതുവരെ ടിക്കറ്റ് കിട്ടിയിട്ടില്ല. നിയമം പാലിച്ചേ ഡ്രൈവ് ചെയ്യാറുള്ളൂ. കൊച്ചി– കോട്ടയം യാത്രകളാണ് കൂടുതലും. ചിലപ്പോൾ ഒറ്റയ്ക്കു ഡ്രൈവ് ചെയ്തു വരും. ചേട്ടൻ കൂടെയുണ്ടെങ്കിൽ മാറി മാറി ഡ്രൈവ് ചെയ്യും. ചേട്ടൻ ചില ഡ്രൈവിങ് പൊടിക്കൈകളൊക്കെ പറഞ്ഞുതരും.
യാത്രകൾ
ദൂരയാത്രകൾ പൊതുവെ കുറവാണ്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടുള്ള യാത്രകളിൽ സ്ഥലം കാണാൻ പറ്റാറില്ല. കേരളത്തിൽ തന്നെ എല്ലായിടത്തും പോകാൻ കഴിഞ്ഞിട്ടില്ല. കോഴിക്കോട് ബിരിയാണി കഴിച്ച് അവിടെ ബീച്ചിലൊക്കെ കറങ്ങിനടക്കണമെന്ന് ആഗ്രഹമുണ്ട്. ഇത്തവണത്തെ അവധിക്കാലത്ത് അങ്ങനെ ചില പ്ലാൻസ് ഉണ്ട്. വർക്കൗട്ട് ആകുമോ എന്നറിയില്ല. വിദേശത്തുപോകുമ്പോൾ നമ്മുടെ നാട്ടിലില്ലാത്ത പുതിയ മോഡലുകൾ കാണുമ്പോൾ ഓടിച്ചുനോക്കാൻ കൊതിയാകും. ലൈസൻസ് ഇല്ലാത്തതിനാൽ വേണ്ടെന്നു വയ്ക്കും. ഇനി ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ് എടുക്കണം.
പുതിയ സിനിമകൾ
മലയാളത്തിൽ പുതിയ സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. പേര് തീരുമാനിച്ചിട്ടില്ല. ഈ വർഷം തമിഴിലും അരങ്ങേറ്റം കുറിക്കും.
English Summary: Actress Mamitha Baiju Vehicle World