രണ്ടു ബാറ്ററികളും 212 കിമീ റേഞ്ചുമായി ഒരു സ്റ്റൈലൻ ഇ-സ്കൂട്ടർ
ഇന്ത്യയുടെ ഏറ്റവും റേഞ്ച് കൂടിയ സ്കൂട്ടർ മോഡൽ നിരയിലേക്ക് ഒരു ഇന്ത്യൻ നിർമിത സ്കൂട്ടർ - അതാണു സിംപിൾ വൺ. നിലവിലെ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഏറ്റവും കുതിപ്പുള്ള മോഡലും സിംപിൾ വൺ ആണെന്നു കമ്പനി. ബെംഗളൂരു ആസ്ഥാനമായ സിംപിൾ എനർജി കമ്പനിയുടെ അഭിമാന മോഡലാണ് സിംപിൾ വൺ. ആദ്യഘട്ടത്തിൽ ബെംഗളൂരുവിൽ മാത്രമേ

ഇന്ത്യയുടെ ഏറ്റവും റേഞ്ച് കൂടിയ സ്കൂട്ടർ മോഡൽ നിരയിലേക്ക് ഒരു ഇന്ത്യൻ നിർമിത സ്കൂട്ടർ - അതാണു സിംപിൾ വൺ. നിലവിലെ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഏറ്റവും കുതിപ്പുള്ള മോഡലും സിംപിൾ വൺ ആണെന്നു കമ്പനി. ബെംഗളൂരു ആസ്ഥാനമായ സിംപിൾ എനർജി കമ്പനിയുടെ അഭിമാന മോഡലാണ് സിംപിൾ വൺ. ആദ്യഘട്ടത്തിൽ ബെംഗളൂരുവിൽ മാത്രമേ ലഭ്യമാകൂ. 212 കിമീ ആണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. നിലവിൽ നിരത്തിലോടുന്ന മികച്ച സ്കൂട്ടറുകൾ ഈ റേഞ്ച് നൽകുന്നില്ലെന്നതു ശ്രദ്ധേയം. രണ്ടു ബാറ്ററിയുള്ള മോഡലിന് ബെംഗളൂരുവിലെ വില 1.58 ലക്ഷം രൂപയാണ് (750 w ചാർജർ കൂടെ ലഭിക്കും).
∙ സിംപിൾ വണ്ണിന്റെ പ്രത്യേകതകൾ എന്തൊക്കെ എന്നറിയാം. സ്പെസിഫിക്കേഷൻസ് ഇങ്ങനെ:-
റേഞ്ച്- 212 കിമീ
കൂടിയ വേഗം- 105 km/h
കരുത്ത്- 8.5 കിലോവാട്ട് (11.4 ബിഎച്ച്പി)
ടോർക്ക്- 72 എൻഎം
∙ ചാർജിങ്
വീട്ടിൽ വച്ചു ചാർജ് ചെയ്യുമ്പോൾ ബാറ്ററി 0-80 % ആകാൻ 5 മണിക്കൂർ 54 മിനിറ്റ്. ഫാസ്റ്റ് ചാർജിങ് സൗകര്യമുണ്ട്. ഒരു മിനിറ്റ് ചാർജ് ചെയ്താൽ 1.5 കിമീ ഓടാനുള്ള ഊർജം കിട്ടുമെന്നു കമ്പനി.
∙ ബാറ്ററി
50.47 വോൾട്ടിന്റെ ലിഥിയം അയോൺ ബാറ്ററി. എടുത്തു മാറ്റി വീടിനുള്ളിലോ ഒാഫിസിലോ കൊണ്ടുപോയി ചാർജ് ചെയ്യാൻ പറ്റുന്ന ഒരു ബാറ്ററി ബൂട്ടിനടിയിലുണ്ട്.
∙ ബോഡി
സ്റ്റീൽ ട്യൂബുലാർ ഷാസിയാണ്. ഷാർപ് കോണുകളുള്ള ഡിസൈൻ. പിന്നിൽ മോണോഷോക്ക്. രണ്ടു വീലിലും ഡിസ്ക് ബ്രേക്കാണുള്ളത്. കിടു ഡിസൈനിലാണ് അലോയ് വീലുകൾ. 0-40 കിമീ വേഗം കൈവരിക്കാൻ 2.77 സെക്കൻഡുകൾ മതി സിംപിൾ വണ്ണിന്. ഇക്കോ, റൈഡ്,ഡാഷ്, സോണിക് എന്നിങ്ങനെ നാലു റൈഡിങ് മോഡുകളുണ്ട്. ഐപി 67 റേറ്റിങ്ങുള്ള മോട്ടർ ആണ്. പൊടിയോ വെള്ളമോ മോട്ടറിനെ തൊടുകയില്ല. 300 mm ആഴമുള്ള വെള്ളക്കെട്ടിലൂടെ സിംപിൾ വണ്ണിനു പോകാൻ കഴിയും.
നീളംxവീതിxഉയരം - 1900 x 758 x 1163 mm
വീൽബെയ്സ് - 1335 mm
സീറ്റ് ഹൈറ്റ് - 796 mm
ഗ്രൗണ്ട് ക്ലിയറൻസ് - 164.5 mm
ഭാരം - 134 kg
ബൂട്ട് സ്പെയ്സ് - 30L
സിംപിൾ വണ്ണിന് 4ജി കണക്റ്റിവിറ്റി സൗകര്യവും 7 ഇഞ്ച് എൽസിഡി ടച്ച് സ്ക്രീനിൽ നാവിഗേഷനുമുണ്ട്. ബെംഗളൂരുവിനടുത്ത കൃഷ്ണഗിരി (തമിഴ്നാട്) യിലെ പ്ലാന്റിൽ വച്ചാണ് സിംപിൾ വൺ സ്കൂട്ടർ പുറത്തിറക്കിയത്.
∙ വാറന്റി
സ്കൂട്ടറിനും മോട്ടറിനും ബാറ്ററിക്കും 3 വർഷം അല്ലെങ്കിൽ 30,000 കിമീ ആണ് വാറന്റി. ചാർജറിന് 1 വർഷം അല്ലെങ്കിൽ 10,000 കിമീ. 2019 ൽ ആരംഭിച്ച സിംപിൾ എനർജി കമ്പനി താമസിയാതെ രാജ്യത്തെ മറ്റു നഗരങ്ങളിലേക്കുകൂടി നെറ്റ്‌വർക്കുകൾ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.
∙ ഫൈനൽ ലാപ്
രണ്ടു ബാറ്ററികളുടെ പ്രായോഗികതയുള്ള, കിടിലൻ പെർഫോമൻസുള്ള സ്കൂട്ടർ. സിംപിൾ വണ്ണിനെ ഇങ്ങനെ ചുരുക്കാം.
English Summary: Know More About Simple One Electric Scooter