മറക്കാൻ പറ്റുമോ ഈ കാറുകളെ! സെൻ മുതൽ ലാൻസർ വരെ, തൊണ്ണൂറുകളിലെ വസന്തങ്ങൾ
ഇന്ത്യയിലെ വാഹന വിപണി അനുദിനം വളരുകയും വിപണിയിലെ പോരാട്ടം അതിശക്തമായി മുറുകിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. എന്നാല്‍ ഇന്ത്യൻ വാഹന വിപണി ഇന്നത്തപ്പോലെ ശക്തമാകുന്നതിനു മുന്‍പ് തൊണ്ണൂറുകൾ പുതിയ യുഗത്തിലേക്ക് കടക്കുകയും പക്ഷെ, കാര്യമായ വാഹന ലോഞ്ചുകള്‍ ഇല്ലാതിരിക്കുകയും ചെയ്ത ഒരു കാലമായിരുന്നു. ഈ
ഇന്ത്യയിലെ വാഹന വിപണി അനുദിനം വളരുകയും വിപണിയിലെ പോരാട്ടം അതിശക്തമായി മുറുകിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. എന്നാല്‍ ഇന്ത്യൻ വാഹന വിപണി ഇന്നത്തപ്പോലെ ശക്തമാകുന്നതിനു മുന്‍പ് തൊണ്ണൂറുകൾ പുതിയ യുഗത്തിലേക്ക് കടക്കുകയും പക്ഷെ, കാര്യമായ വാഹന ലോഞ്ചുകള്‍ ഇല്ലാതിരിക്കുകയും ചെയ്ത ഒരു കാലമായിരുന്നു. ഈ
ഇന്ത്യയിലെ വാഹന വിപണി അനുദിനം വളരുകയും വിപണിയിലെ പോരാട്ടം അതിശക്തമായി മുറുകിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. എന്നാല്‍ ഇന്ത്യൻ വാഹന വിപണി ഇന്നത്തപ്പോലെ ശക്തമാകുന്നതിനു മുന്‍പ് തൊണ്ണൂറുകൾ പുതിയ യുഗത്തിലേക്ക് കടക്കുകയും പക്ഷെ, കാര്യമായ വാഹന ലോഞ്ചുകള്‍ ഇല്ലാതിരിക്കുകയും ചെയ്ത ഒരു കാലമായിരുന്നു. ഈ
ഇന്ത്യയിലെ വാഹന വിപണി അനുദിനം വളരുകയും വിപണിയിലെ പോരാട്ടം അതിശക്തമായി മുറുകിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. എന്നാല്‍ ഇന്ത്യൻ വാഹന വിപണി ഇന്നത്തപ്പോലെ ശക്തമാകുന്നതിനു മുന്‍പ് തൊണ്ണൂറുകൾ പുതിയ യുഗത്തിലേക്ക് കടക്കുകയും പക്ഷെ, കാര്യമായ വാഹന ലോഞ്ചുകള്‍ ഇല്ലാതിരിക്കുകയും ചെയ്ത ഒരു കാലമായിരുന്നു. ഈ കാലഘട്ടത്തില്‍ ആറ്റുനോറ്റു വിപണിയിലെത്തിച്ച വാഹനങ്ങളില്‍ ഭൂരിഭാഗവും പിന്നീട് ക്ലാസിക് ഐക്കണുകളായി മാറി. ഇന്നത്തെ വാഹനങ്ങൾ സാങ്കേതികമായി ഒരുപാട് മുന്നിലെത്തിയെങ്കിലും ഇന്നും ഒരു തലമുറ വലിയ അദ്ഭുതത്തോടെ നോക്കിക്കാണുന്ന പഴയകാല വസന്തങ്ങളെ ഒന്നു നോക്കാം.
മഹീന്ദ്ര അര്‍മദ (1991)
തൊണ്ണൂറുകളില്‍ മഹീന്ദ്രയുടെ വലിയ കാല്‍വെയ്പ് എന്നു വിദഗ്ധര്‍ വിലയിരുത്തിയ വാഹനമായിരുന്നു അര്‍മദ. ജനറര്‍ പര്‍പസ് (ജിപി) ജീപ്പുകളില്‍ നിന്ന് കൂടുതല്‍ കാര്യക്ഷമമായി യാത്രകള്‍ക്ക് സഹായിക്കുന്ന വാഹനങ്ങള്‍ എന്ന കണ്‍സെപ്റ്റിലേക്ക് മഹീന്ദ്രയുടെ ദീര്‍ഘവീക്ഷണമായിരുന്നു അര്‍മദ.
പിന്നീട് എസ്യുവികള് കൂടുതല്‍ സുരക്ഷിതവും ആഡംബരം ചേര്ന്നതുമാകാമെന്ന ചിന്തയിലേക്ക് മഹീന്ദ്ര കടന്നതും 1998ല്‍ അര്‍മദ ഗ്രാന്‍ഡിന്റെ നിര്‍മാണം വഴിയാണ്. ജീപ്പ് എന്ന പരുക്കന്‍ വാഹനത്തിന്റെ ലക്ഷൂറിയസ് വകഭേദമായിരുന്നു അര്‍മദ എന്നു കൃത്യമായി പറയാം. 1998ല്‍ പവര്‍ സ്റ്റിയറിങ്, പവര്‍ വിന്‍ഡോ, പ്രീമിയം ഇന്റീരിയര്‍, ഇന്‍ഡിപെന്‍ഡൻഡ് മുന്‍ സസ്പന്ഷന് എന്നിവയെല്ലാം ചേര്‍ന്ന വാഹനമായിരുന്നു ഇത്.
സുസുക്കി സെന്‍ (1993)
മാരുതി സുസുക്കി സാധാരണക്കാര്‍ക്കുവേണ്ടി ചെറുകാറുകള്‍ നിര്‍മിച്ച് വിപണി കീഴടക്കിയതിനു പിന്നാലെ എത്തിച്ച വാഹനമാണ് സെന്‍. ചെറിയ കാറിലും പ്രീമിയം നിലവാരവും സപോര്ടി സ്വഭാവവുമെല്ലാം ചേര്‍ത്തിണക്കാന്‍ സാധിക്കുമെന്ന് വിപണി തിരിച്ചറിഞ്ഞ ആദ്യവാഹനമായിരുന്നു സെന്‍. വലുപ്പത്തില്‍ ചെറുതെങ്കിലും 1.0 ലീറ്റര്‍ എന്‍ജിന്റെ പെപ്പി പെര്‍ഫോമന്‍സ് ഇന്നും ഈ വാഹനത്തിന് അനേകം ആരാധകരെ സമ്മാനിക്കുന്നു. ആ തലമുറയിലും പിന്നാലെ എത്തിയ തലമുറയിലും ഏറെ ആരാധകരെ നേടിയെടുത്ത് ഇന്നും ജനഹൃദയങ്ങളിലാണ് സെന്നിനു സ്ഥാനം.
മാരുതി സുസുക്കി എസ്റ്റീം (1994)
മാരുതി സുസുക്കി 1000 എന്ന ആദ്യ സെഡാന് വാഹനത്തിനു പിന്നാലെ വലിയ തോതില്‍ ജനപ്രീതി നേടിയ വാഹനമാണ് എസ്റ്റീം. മികച്ച വിലയില്‍ പ്രീമിയം സെഡാന് എന്ന പദ്ധതി വന്‍ വിജയമായി. പിന്നീട് വലിയ എന്ജിന് ഉള്‍പ്പെടെ വാഹനം പുതുക്കി വിപണിയിലെത്തിച്ചു. പവര്‍ സ്റ്റിയറിങ്, പവര്‍ വിന്‍ഡോ എന്നിവ ഉള്‍പ്പെടെയുള്ള മാരുതിയുടം ഫ്ളാഗ്ഷിപ് കാറായിരുന്നു എസ്റ്റീം. ഇന്നും റാലി - റേസ് പ്രേമികളുടെ ഇഷ്ടവാഹനമായ എസ്റ്റീം മികച്ച സ്റ്റെബിലിറ്റിയുള്ള കാറുകളില്‍ ഒന്നാണ്.
ദെയ്വു സിലോ (1995)
ദെയ്വു എന്ന കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയിലെത്തിയത് പ്രീമിയം ലക്ഷ്വറി സെഡാന് എന്ന സിലോയുമായാണ്. യൂറോപ്യന്‍ സെഡാനുകളുടെ വശ്യഭംഗിയായിരുന്നു പ്രധാന ആകര്‍ഷണം. ഇന്ധനക്ഷമതയില്ലായ്മ, ഉയര്‍ന്ന പരിപാലന ചെലവ്, വിലകൂടിയ പാര്‍ട്സ് എന്നിവയെല്ലാം വളരെ പെട്ടന്നു തന്നെ വാഹനത്തെ വിപണിയില്‍ നിന്ന് പുറത്താക്കി.
ഫോഡ് എസ്കോര്‍ട്ട് (1996)
ഇന്ത്യയില്‍ ഫോഡ് എന്ന ബ്രാന്‍ഡിന് നിലയുറപ്പിക്കാന്‍ കാരണമായ 5 ഡോര്‍ സെഡാനാണ് എസ്കോര്‍ട്ട്്. എസ്റ്റീം, സിലോ എന്നിവയ്ക്ക് ലഭിച്ച സ്വീകാര്യത കണ്ടാണ് ഫോഡ് ഇത്തരത്തില്‍ ഒരു പരീക്ഷണത്തിനു മുതിര്‍ന്നത്. തുടക്കത്തില്‍ വലിയ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും പിന്നീട് വിപണി കീഴടക്കാനായില്ല. പ്രീമിയം യൂറോപ്യന്‍ എന്‍ജിനീയറിങ് നിലവാരമായ വാഹനത്തിന്റെ ഗുണഭോക്താക്കളില്‍ ഏറെയും അപ്പര്‍മിഡില്‍ക്ലാസ് ആളുകളായിരുന്നു.
മിറ്റ്സുബിഷി ലാന്‍സര്‍ (1998)
ജാപ്പനീസ് നിര്‍മാതാക്കളായ മിറ്റ്സുബിഷി ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ച വാഹനം. റാലി രൂപഭംഗി യുവാക്കള്‍ക്കിടയില്‍ വാഹനത്തിന് വലിയൊരു ആരാധകവൃന്ദത്തെ സമ്മാനിച്ചു. മികച്ച എന്ജിന്, ഗുണമേന്മയുള്ള ഷാസി എന്നിവയെല്ലാം ഇന്നും ബെസ്റ്റ് കാര്‍ ഫോര്‍ ട്യൂണിങ് എന്ന പേര് നിലനിര്‍ത്തുന്നു. കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കുന്ന വാഹനങ്ങളില്‍ ഒന്നാം സ്ഥാനത്തായിരിക്കും ലാന്സറിനു സ്ഥാനം. അക്കാലയളവിലെ വിഡിയോ ഗെയിമുകളിലെയും താരമായിരുന്നു ലാന്‍സര്‍.
English Summary: Old Legendary Cars Form 90's