ഷോട്ഗൺ 650 മെറ്റവേഴ്സ് എഡിഷൻ എന്ന നിയോ റെട്രോ മോട്ടർസൈക്കിൾ അവതരിപ്പിച്ച് റോയൽഎൻഫീൽഡ്. റോയൽ എൻഫീൽഡ് മെറ്റവേഴ്സിൽ വച്ചാണ് പുതിയ ഹിമാലയനേയും ഷോട്ഗൺ 650 മെറ്റവേഴ്സ് എഡിഷനേയും കമ്പനി അവതരിപ്പിച്ചത്. ഷോട്ഗൺ 650 മെറ്റവേഴ്സ് എഡിഷൻ എന്ന കസ്റ്റം ഇൻസ്പയേർഡ് റോഡ്സ്റ്റർ എന്നാണ് എൻഫീൽഡ് വിശേഷിപ്പിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷോട്ഗൺ 650 മോട്ടോവേഴ്സ് എഡിഷൻ എന്ന നിയോ റെട്രോ മോട്ടർസൈക്കിൾ അവതരിപ്പിച്ച് റോയൽഎൻഫീൽഡ്. റോയൽ എൻഫീൽഡ്മോട്ടോവേഴ്സില്‍ വച്ചാണ് പുതിയ ഹിമാലയനേയും ഷോട്ഗൺ 650 മോട്ടോവേഴ്സ്എഡിഷനേയും കമ്പനി അവതരിപ്പിച്ചത്. ഷോട്ഗൺ 650 മോട്ടോവേഴ്സ് എഡിഷൻ എന്ന കസ്റ്റം ഇൻസ്പയേർഡ് റോഡ്സ്റ്റർ എന്നാണ് എൻഫീൽഡ് വിശേഷിപ്പിക്കുന്നത്. ലോകത്ത് 25 എണ്ണം മാത്രം നിർമിക്കുന്ന ഷോട്ഗൺ 650 മോട്ടോവേഴ്സ് എഡിഷൻ  ബുക്ക് ചെയ്യാൻ നവംബർ 25ന് അർദ്ധരാത്രിവരെ മാത്രമാണ് അവസരം. 4.25 ലക്ഷം രൂപയാണ് വില. ബുക്ക് ചെയ്തവർക്ക് ജനുവരിയിൽ വാഹനം കൈമാറും.  ഷോട്ഗൺ 650 എന്ന് ബൈക്കും എൻഫീൽഡ് അടുത്ത വർഷം വിപണിയിൽ എത്തിക്കും.

ഇഐസിഎംഎ 2021ൽ (ഇന്റർനാഷണൽ മോട്ടോർ സൈക്കിൾ ആൻഡ് ആക്‌സസറീസ് എക്‌സിബിഷൻ) റോയൽ എൻഫീൽഡ് പ്രദർശിപ്പിച്ച എസ്ജി 650 കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൂപ്പർമീറ്റിയോറിനെ അടിസ്ഥാനപ്പെടുത്തി നിർമിച്ച വാഹനമാണ് ഷോട്ഗൺ 650 മോട്ടോവേഴ്സ് എഡിഷൻ. റോയൽ എൻഫീൽഡിന്റെ 650 ട്വിൻ പ്ലാറ്റ്ഫോമിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ വാഹനമാണ് ഷോട്ട്ഗൺ 650. 120 കൊല്ലം നീളുന്ന ചരിത്രത്തിലെ ഏറ്റവും ആധുനികമായ മോട്ടർസൈക്കിൾ കൺസപ്റ്റ് എന്നായിരുന്നു മിലാൻ മോട്ടർ ഷോയിൽ അവതരിപ്പിക്കപ്പെട്ട എസ്ജി 650 റോയൽ എൻഫിൽഡ് വിശേഷിപ്പിച്ചത്.

ADVERTISEMENT

ക്ലാസിക് ഡിസൈൻ അറിവിലൂടെ ആധുനികതയിലേക്കുള്ള കാൽവയ്പാണ് ഷോട്ഗൺ 650. എന്നു വച്ചാൽ ആദ്യ നോട്ടത്തിൽ ഒട്ടും ക്ലാസിക് രൂപമില്ലാത്ത, തികച്ചും വ്യത്യസ്തമായ, അതിലേറെ കാലികമായ, കൊതിപ്പിക്കുന്ന പുതുപുത്തൻ ഡിസൈൻ. നിയോ റെട്രോ എന്നാണ് പുതിയ രൂപകൽപനയെ റോയൽ എൻഫീൽഡ് വിശേഷിപ്പിക്കുന്നത്.

2018 ൽ ആദ്യമായി ഇറങ്ങിയ 650 ട്വിൻ മോട്ടർസൈക്കിൾ ശ്രേണിയിലേക്കാണ് പുതിയ ബൈക്കിന്റെ വരവ്. ഇന്റഗ്രേറ്റഡ് എബിഎസ് ഉള്ള വീൽ, മുന്നിലും പിന്നുലും ഡിസ്ക് ബ്രേക്കുകൾ, തലതിരിഞ്ഞു നിൽക്കുന്ന മുൻ ഫോർക്ക് രൂപകൽപന, ട്വിൻ റിയർ ഷോക്ക്സ്, ലെതർ സോളോ സീറ്റ് എന്നിവ ഷോട്ഗണ്ണിലുണ്ട്. ഇന്റർസെപ്റ്ററിലും കോണ്ടിനെന്റൽ ജിടിയിലും മീറ്റോയോറിലും ഉപയോഗിക്കുന്ന പാരലൽ ട്വിൻ എൻജിൻ തന്നെയാണ് കൺസെപ്റ്റിലും. 47 എച്ച്പി കരുത്തുള്ള എൻജിന് 52 എൻഎം ടോർക്കുമുണ്ട്. അടുത്ത വർഷം ആദ്യം പുതിയ ബൈക്ക് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.

English Summary:

Auto News, Royal Enfield Shotgun 650 shown at MotoVerse

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT