പുതിയ കാർ വാങ്ങണം, അത്രയും പണം മുടക്കാനില്ല; എന്നാൽ സബ്സ്ക്രൈബ് ചെയ്താലോ?
‘പുതിയ ജിംനി വാങ്ങിയാൽ കൊള്ളാമെന്നുണ്ട്. പക്ഷേ, അത്രയും പണം മുടക്കാനില്ല...’ എന്നു ചിന്തിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ദിവസങ്ങൾക്കുള്ളിൽ ജിംനി വീട്ടിലെത്താൻ വഴിയുണ്ട്. ഇതിനായി ലോൺ വേണ്ട, സേവിങ്സും വേണ്ട. സാധാരണ പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ആദ്യം ലോൺ അന്വേഷിക്കണം. ഡൗൺ പേയ്മെന്റ് തുക കണ്ടെത്തണം,
‘പുതിയ ജിംനി വാങ്ങിയാൽ കൊള്ളാമെന്നുണ്ട്. പക്ഷേ, അത്രയും പണം മുടക്കാനില്ല...’ എന്നു ചിന്തിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ദിവസങ്ങൾക്കുള്ളിൽ ജിംനി വീട്ടിലെത്താൻ വഴിയുണ്ട്. ഇതിനായി ലോൺ വേണ്ട, സേവിങ്സും വേണ്ട. സാധാരണ പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ആദ്യം ലോൺ അന്വേഷിക്കണം. ഡൗൺ പേയ്മെന്റ് തുക കണ്ടെത്തണം,
‘പുതിയ ജിംനി വാങ്ങിയാൽ കൊള്ളാമെന്നുണ്ട്. പക്ഷേ, അത്രയും പണം മുടക്കാനില്ല...’ എന്നു ചിന്തിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ദിവസങ്ങൾക്കുള്ളിൽ ജിംനി വീട്ടിലെത്താൻ വഴിയുണ്ട്. ഇതിനായി ലോൺ വേണ്ട, സേവിങ്സും വേണ്ട. സാധാരണ പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ആദ്യം ലോൺ അന്വേഷിക്കണം. ഡൗൺ പേയ്മെന്റ് തുക കണ്ടെത്തണം,
‘പുതിയ ജിംനി വാങ്ങിയാൽ കൊള്ളാമെന്നുണ്ട്. പക്ഷേ, അത്രയും പണം മുടക്കാനില്ല...’ എന്നു ചിന്തിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ദിവസങ്ങൾക്കുള്ളിൽ ജിംനി വീട്ടിലെത്താൻ വഴിയുണ്ട്. ഇതിനായി ലോൺ വേണ്ട, സേവിങ്സും വേണ്ട. സാധാരണ പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ആദ്യം ലോൺ അന്വേഷിക്കണം. ഡൗൺ പേയ്മെന്റ് തുക കണ്ടെത്തണം, ഇൻഷുറൻസ്, റോഡ് ടാക്സ്, എല്ലാ മാസവുമുള്ള ഇഎംഐ എന്നിങ്ങനെ തലവേദനകൾ ഒട്ടേറെയാണ്. അതുമാത്രമല്ല ആറു മാസം കൂടുമ്പോഴുള്ള സർവീസ് ചാർജ് വേറെ. അവസാനം ലോൺ തീരുമ്പോഴേക്കും ചുരുങ്ങിയത് 6–7 വർഷമാകും. വണ്ടി സ്വന്തമാകുമ്പോഴേക്കും മോഡൽ വിപണിയിൽനിന്നു ഔട്ട് ആയിട്ടുണ്ടാകും. പുതിയ കാർ സ്വന്തമായി വേണമെന്നതു നിർബന്ധമാണോ? ഓടിച്ചാൽ പോരെ? ഈ നൂലാമാലകൾ ഒഴിവാക്കുകയും ചെയ്യാം. അതിനാണ് വെഹിക്കിൾ സബ്സ്ക്രിപ്ഷൻ. വേണമെങ്കിൽ സ്വന്തം പേരിൽതന്നെ വണ്ടി റജിസ്റ്റർ ചെയ്യാനും പറ്റും.
എന്താണ് വെഹിക്കിൾ സബ്സ്ക്രൈബ്?
ഗൾഫുകാർ നാട്ടിൽ വരുമ്പോൾ ഒന്നോ രണ്ടോ മാസത്തേക്ക് റെന്റ് എ കാർ എടുക്കാറില്ലേ? അതുപോലെ വാഹന നിർമാതാക്കളിൽനിന്നു നേരിട്ട് കാർ വാടകയ്ക്ക് എടുക്കുന്ന പദ്ധതിയാണ് വെഹിക്കിൾ സബ്സ്ക്രൈബ്. പത്രങ്ങളും ആനുകാലികങ്ങളും സബ്സ്ക്രൈബ് ചെയ്യുന്നതുപോലെ. എല്ലാ മാസവും നിശ്ചിത തുക വാടകയായി നൽകിയാൽ മതി.
എത്ര രൂപ വരെ
സെലേറിയോ ആണെങ്കിൽ 14,521 രൂപ മാസം നൽകിയാൽ മതി. മാരുതി സുസുക്കി മോഡലുകളാണെങ്കിൽ വാഗണാർ മുതൽ ഇൻവിക്റ്റോ വരെ ഇങ്ങനെ സബ്സ്ക്രൈബ് ചെയ്യാം. വേരിയന്റ് അനുസരിച്ചു മാസവാടകയിൽ വ്യത്യാസം ഉണ്ടായിരിക്കും.
ഗുണങ്ങൾ
വളരെ കുറഞ്ഞ ചെലവിൽ പുതിയ വാഹനം ഉപയോഗിക്കാം. എത്ര വർഷത്തേക്കാണോ കാർ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത് അത്രയും നാളത്തെ ഇൻഷുറൻസ്, റോഡ് ടാക്സ്, സർവീസ് ചാർജ് തുടങ്ങിയവയെല്ലാം കൃത്യമായി കമ്പനി നോക്കിക്കോളും. ഇതിനായിട്ടാണ് മാസം നിശ്ചിത തുക ഉപയോക്താവിൽനിന്ന് ഈടാക്കുന്നത്. ഹാച്ച് ബാക്ക്, സെഡാൻ, എസ്‌യുവി എന്നിങ്ങനെ ഇഷ്ടമുള്ള വേരിയന്റ്, നിറം എന്നിവ ഉപയോക്താവിനു തീരുമാനിക്കാം. ചില കമ്പനികൾ, കാലാവധി തീരുന്നതിനു മുൻപ് കാർ മടക്കി നൽകാൻ അനുവദിക്കുന്നുണ്ട്. വേണമെങ്കിൽ നീട്ടിയെടുക്കുകയുമാകാം. ഇതിനിടെ മോഡൽ മാറ്റണമെങ്കിൽ അതിനും അവസരമുണ്ട്. റീസെയിൽ വാല്യൂവിനെക്കുറിച്ചു ചിന്തിക്കേണ്ട. സബ്സ്ക്രിപ്ഷൻ എടുക്കുന്ന വ്യക്തിയുടെ പ്രായം 25–65 ആയിരിക്കണം.
സബ്സ്ക്രിപ്ഷൻ കാലാവധി
സബ്സ്ക്രിപ്ഷൻ വ്യവസ്ഥയനുസരിച്ച് ഉപയോക്താവിന് ഹ്രസ്വ–ദീർഘ കാലയളവിലേക്ക് വാഹനം റജിസ്റ്റർ ചെയ്യാം. മാരുതി സുസുക്കിയുെട സബ്സ്ക്രിപ്ഷൻ 12 മാസം മുതൽ 48 മാസം വരെ ചെയ്യാവുന്നതാണ്. രണ്ടു വർഷത്തേക്കാണ് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നതെങ്കിലും ഇതിനിടയിൽ കാർ അപ്ഗ്രേഡ് ചെയ്യാം. കാലാവധി 48 മാസം വരെ നീട്ടാനും സൗകര്യം ഉണ്ട്. സബ്സ്ക്രിപ്ഷൻ നടപടികൾ പൂർത്തിയായിക്കഴിഞ്ഞാൽ കാർ ലഭിക്കുന്നതിനു കാലതാമസം ഉണ്ടാകില്ല. വാഹന കമ്പനികൾ നേരിട്ടു നടത്താത്ത സ്ഥാപനങ്ങൾ 1, 3, 6 മാസത്തേക്കും സബ്സ്ക്രിപ്ഷൻ അനുവദിക്കുന്നുണ്ട്.
സബ്സ്ക്രിപ്ഷൻ രണ്ടുതരം
മാരുതി മോഡലുകൾക്ക് സബ്സ്ക്രിപ്ഷൻ രണ്ടുതരത്തിലാണ്. വൈറ്റ് നമ്പർ പ്ലേറ്റും ബ്ലാക്ക് നമ്പർ പ്ലേറ്റും. ഉപയോക്താവിന്റെ ആവശ്യമനുസരിച്ച് ഇവയിലേതെങ്കിലും തിരഞ്ഞെടുക്കാം. വൈറ്റ് നമ്പർപ്ലേറ്റ് ആണെങ്കിൽ വാഹനം റജിസ്റ്റർ ചെയ്യുന്നത് ഉപയോക്താവിന്റെ പേരിലായിരിക്കും. എന്നാൽ ഹൈപ്പോത്തിക്കേഷൻ മാരുതി സുസുക്കിയുടെ സബ്സ്ക്രിപ്ഷൻ പാർട്ണറിന്റെ പേരിലാകും. 12, 24, 36, 48 മാസങ്ങളിലേക്കു സബ്സ്ക്രിപ്ഷൻ എടുക്കുമ്പോഴാണ് ഈ സൗകര്യം ലഭിക്കുക. ഈ കാലയളവിൽ വരുന്ന ശരാശരി വാർഷിക ഓട്ടം യഥാക്രമം 10,000; 15,000; 20,000; 25,000 കിലോമീറ്റർ ആയിരിക്കണം.
ബ്ലാക്ക് നമ്പർപ്ലേറ്റ് സബ്സ്ക്രിപ്ഷനിൽ വാണിജ്യ ആവശ്യങ്ങൾക്കായുള്ള വിഭാഗത്തിലാകും വാഹനം റജിസ്റ്റർ ചെയ്യുക. 12,18, 24, 30, 36, 42, 48 മാസത്തേക്കാണ് സബ്സ്ക്രിപ്ഷൻ എടുക്കാൻ പറ്റുക. വാഹനത്തിന്റെ ശരാശരി വാർഷിക ഓട്ടം നേരത്തെ തന്നെ തീരുമാനിക്കണം. അനുവദിച്ചിരിക്കുന്ന കിലോമീറ്ററിൽ അധികം ഓടിച്ചാൽ അധിക തുക നൽകേണ്ടി വരും. കൊമേഴ്സ്യൽ നമ്പർ പ്ലേറ്റ് ഉള്ള വാഹനങ്ങൾ സംസ്ഥാന അതിർത്തി കടക്കുമ്പോഴും പ്രത്യേക സോണിലേക്കു പ്രവേശിക്കുന്ന അവസരങ്ങളിലും നിശ്ചിത തുക ഫീസ് ആയി ഈടാക്കും.
അപകടം സംഭവിച്ചാൽ
വർഷംതോറുമുള്ള ഇൻഷുറൻസ് പുതുക്കാനുള്ളതടക്കം അപകടം സംഭവിച്ചാൽ വരുന്ന സർവീസ് ചെലവുകൾ ഉപയോക്താവ് വഹിക്കേണ്ടതില്ല. മാരുതി സുസുക്കിയുടെ അംഗീകൃത ഡീലർഷിപ്പുകൾ വഴി റോഡ് സൈഡ് അസിസ്റ്റ്, പിക്ക് ആൻഡ് ഡ്രോപ് സൗകര്യവും ലഭിക്കും. പരിപാലനം സർവീസ് എന്നിവയ്ക്കായി ഡോർ സ്റ്റെപ് പിക്ക് ആൻഡ് ഡ്രോപ്പ് സൗകര്യവും നൽകുന്നുണ്ട്.
ആക്സസറീസ് ഫിറ്റ് ചെയ്യാമോ?
പുതിയ കാർ വാങ്ങുമ്പോൾ അധികമായി ആക്സസറീസ് ഫിറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരുണ്ടാകാം. സബ്ക്രിപ്ഷൻ ആയി കാർ എടുക്കുമ്പോൾ കമ്പനിയെ ഇ–മെയിൽ വഴി അറിയിച്ച് അനുവാദം വാങ്ങിയ ശേഷം മാത്രമേ ആക്സസറീസ് ഫിറ്റ് ചെയ്യാവൂ. അതിന്റെ ചെലവ് ഉപയോക്താവുതന്നെ വഹിക്കണം. ഇവ കാറിന്റെ പെർഫോമൻസ്, ഗുണമേന്മ എന്നിവയെ ബാധിക്കുകയാണെങ്കിൽ സ്ഥാപനത്തെ മുൻകൂട്ടി അറിയിക്കാതെ അവ അഴിച്ചുമാറ്റാം. കാർ തിരിച്ചുകൊടുക്കുമ്പോൾ ആക്സസറീസ് വേണമെങ്കിൽ അഴിച്ചെടുക്കാം. അധികമായി ഫിറ്റ് ചെയ്ത ആക്സസറീസിന് വാറന്റി കിട്ടില്ല.
ഏതൊക്കെ കമ്പനികൾ ? കേരളത്തിൽ എവിടെ?
മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹിന്ദ്ര, ടൊയോട്ട, ഫോക്സ്‌വാഗൻ തുടങ്ങിയ കമ്പനികൾ നേരിട്ട് വിപണിയിലേക്കു പ്രവേശിച്ചിട്ടുണ്ട്. ഒട്ടെറെ സ്വകാര്യ സ്ഥാപനങ്ങൾ കാർ സബ്സ്ക്രിപ്ഷൻ ചെയ്യുന്നുണ്ട്. രാജ്യത്ത് ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരൂ ഉൾപ്പെടെ ഇരുപത്തഞ്ചോളം നഗരങ്ങളിൽ മാരുതി സുസുക്കി വെഹിക്കിൾ സബ്സ്ക്രിപ്ഷൻ സൗകര്യമുണ്ട്. കേരളത്തിൽ കൊച്ചിയിൽ മാത്രമേ ഉള്ളൂ. ഒറിക്സ്, എഎൽഡി ഓട്ടോമോട്ടീവ്, മൈലെസ്, ക്വിക്ക്‌ലിസ്, എസ്മാസ് തുടങ്ങിയ സബ്സ്ക്രിപ്ഷൻ കമ്പനികളുമായാണ് മാരുതി സുസുക്കി ടൈഅപ് ചെയ്തിരിക്കുന്നത്. മഹീന്ദ്ര, ഹ്യുണ്ടെയ് മോഡലുകൾ റെന്റൽ കാർ പ്ലാറ്റ്ഫോമായ റേവ് ആയി ടൈഅപ് ചെയ്തിട്ടുണ്ട്. ടൊയോട്ട ഭാരത്, ഫോക്സ്‌വാഗൻ എന്നിവയുടെ സബ്സ്ക്രിപ്ഷൻ കേരളത്തിൽ ലഭ്യമല്ല.
സിബിൽ സ്കോർ വേണോ?
സബ്സ്ക്രൈബ് ചെയ്യുമ്പോൾ ഉപയോക്താക്കളുടെ കെവൈസി (Know your customer) അപ്ഡേറ്റ് ആയിരിക്കണം. മാരുതി പോലുള്ള നിർമാതാക്കൾ സിബിൽ സ്കോറും നോക്കുന്നുണ്ട്. കുറഞ്ഞത് 700 സ്കോർ എങ്കിലും ഉണ്ടായിരിക്കണം.
ഇവ ഉൾപ്പെടില്ല
കാർ സബ്സ്ക്രൈബ് ചെയ്യുമ്പോൾ ഫാസ്ടാഗ്, ടോൾ ചാർജ്, നിയമം തെറ്റിച്ചുകൊണ്ടുള്ള പെനാലിറ്റി (ഒാവർ സ്പീഡ്, സിഗ്‌നൽ വയലേഷൻ, സീറ്റ് ബെൽറ്റ് പോലുള്ളവ), ചല്ലാൻ എന്നിവ ഉപയോക്താവ് തന്നെ വഹിക്കണം.
സബ്സ്ക്രിപ്ഷൻ എന്തിനാണ് ലീസിനെടുത്താൽ പോരെ? റെന്റിനു വാഹനം കിട്ടുമല്ലോ?
നിശ്ചിത കാലാവധിക്കു മാസവാടകയിൽ കാർ ഡ്രൈവ് ചെയ്യാൻ ലഭിക്കുന്ന പദ്ധതിയാണ് ലീസ്. ഏറ്റവും ചുരുങ്ങിയത് 1 വർഷമാണ് കാലാവധി. അതിനുള്ളിൽ കരാർ റദ്ദാക്കാനോ മോഡൽ മാറ്റാനോ പറ്റില്ല. ഇൻഷുറൻസ്, മെയ്ന്റനൻസ് തുക കൂടി വാടകയിൽ ഉൾപ്പെടുത്തും. റെന്റ് എ കാർ ദിവസ വാടകയ്ക്കാണ് നൽകുന്നത്. പുതിയ കാർ ആകണമെന്നില്ല. എന്നാൽ, സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ പുതിയ ബ്രാൻഡ് ന്യൂ കാർ ലഭിക്കും. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ മോഡൽ മാറുന്നവർക്ക് അനുയോജ്യം. ഇടയ്ക്കിടെ സ്ഥലംമാറ്റം ഉള്ള ജോലിയാണെങ്കിൽ സ്വന്തമായി കാർ വാങ്ങുന്നതിലും നല്ലത് സബ്സ്ക്രിപ്ഷൻ ചെയ്യുന്നതാണ്.
സബ്സ്ക്രിപ്ഷനും ലീസും റെന്റും തമ്മിലുള്ള വ്യത്യാസം
സബ്സ്ക്രിപ്ഷൻ
∙ ബ്രാൻഡ് ന്യൂ മോഡൽ ലഭിക്കും
∙ സീറോ ഡൗൺ പേയ്മെന്റ്
∙ 6 മുതൽ 48 മാസത്തേക്കു വരെ സബ്സ്ക്രൈബ് ചെയ്യാം
∙ താരതമ്യേന ചെലവ് കൂടുതൽ
∙ റോഡ് ടാക്സ്, ഇൻഷുറൻസ് അടയ്ക്കേണ്ടതില്ല
∙ മെയ്ന്റൻസ്, സർവീസ് എന്നിവ കമ്പനി ചെയ്യും
∙ കാർ അപകടത്തിൽപ്പെട്ടാലും ഉപയോക്താവ് പണം മുടക്കേണ്ടതില്ല
∙ എല്ലാ വർഷവും കാലാവധി നീട്ടുകയോ മോഡൽ മാറുകയോ ചെയ്യാം
∙ ഉപയോഗിച്ച കാർ സ്വന്തമായി വാങ്ങാൻ പറ്റില്ല
∙ കൊമേഴ്സ്യൽ റജിസ്ട്രേഷൻ ലഭ്യമാണ്
ലീസ്
∙ ഇഷ്ടപ്പെട്ട മോഡൽ എടുക്കാം
∙ 1 വർഷം മുതൽ 5 വർഷം വരെയാണ് ലീസ് നൽകുന്നത്. ചെറിയ കാലയളവിലേക്ക് എടുക്കുകയാണെങ്കിൽ നഷ്ടമാണ്.
∙ കാറിന്റെ ഡിപ്രീസിയേഷൻ തുക കണക്കാക്കിയാണ് വാടക തീരുമാനിക്കുന്നത്.
∙ സ്വന്തം/സ്ഥാപനത്തിന്റെ പേരിൽ റജിസ്റ്റർ ചെയ്യാം.
∙ റിപ്പയർ, സർവീസ്, ഇൻഷുറൻസ് എന്നിവ ഉപയോക്താവിനു നോക്കേണ്ടതില്ല.
∙ 15 വർഷത്തേക്കുള്ള റോഡ് ടാക്സ് ഉപയോക്താവ് അടയ്ക്കണം.
∙ സാധാരണയായി ബിസിനസ് സ്ഥാപനങ്ങളാണ് വാഹനം ലീസിന് എടുക്കുന്നത്.
∙ കാലാവധിക്കുശേഷം വേണമെങ്കിൽ ലീസ് എഗ്രിമെന്റ് നീട്ടാം. അല്ലെങ്കിൽ അപ്ഗ്രേഡ് ചെയ്യാം.
∙ കാലാവധിക്കു മുൻപ് കരാർ അവസാനിപ്പിക്കുകയാണെങ്കിൽ പിഴ തുക ഈടാക്കും.
∙ കൊമേഴ്സ്യൽ റജിസ്ട്രേഷൻ ലഭ്യമല്ല.
∙ വാഹന ഡീലർഷിപ്പുകൾ വഴിയും സ്വകാര്യ ഏജൻസികൾ വഴിയും ലീസിനെടുക്കാം.
റെന്റ്
∙ കുറച്ചു ദിവസങ്ങളോ മാസങ്ങളോ മാത്രം കാർ ആവശ്യമുള്ളവർക്ക് അനുയോജ്യം.
∙ പുതിയ കാർ തന്നെ ലഭിക്കണമെന്നില്ല.
∙ റെന്റിന് എടുക്കുന്ന ദിവസങ്ങളുടെ എണ്ണം അനുസരിച്ചാണ് ചാർജ് ഈടാക്കുന്നത്.
∙ ഉപയോക്താവിന് ഓണർഷിപ്പ് നൽകുന്നില്ല.
∙ റെന്റ് കാലാവധി കഴിഞ്ഞാൽ വാഹനം മാറ്റി മറ്റൊരു മോഡൽ തിരഞ്ഞെടുക്കാം
∙ വാഹനം അപകടത്തിൽപ്പെട്ടാൽ ഉണ്ടാകുന്ന ചെലവ് റെന്റിനെടുത്ത ആൾ വഹിക്കണം
∙ സർവീസ്, ഇൻഷുറൻസ് എന്നിവ കമ്പനി വഹിക്കും.
∙ വാഹനം സ്വന്തമായി വാങ്ങാൻ പറ്റില്ല
∙ ആപ് വഴി പറഞ്ഞ സ്ഥലത്ത് സമയത്ത് കാർ എത്തിച്ചുതരും
∙ ഇക്കോണമി, കോംപാക്ട് എസ്‌യുവി, ലക്‌ഷ്വറി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് കാർ റെന്റിനു ലഭിക്കുക.
∙ അംഗീകൃത ഏജൻസികൾ കുറവാണ്.
പ്രതിമാസ സബ്സ്ക്രിപ്ഷൻ ഫീസ്
(ഏകദേശ തുക. നഗരങ്ങൾ മാറുന്നതനുസരിച്ച് ഫീസിൽ വ്യത്യാസമുണ്ടാകും)
മാരുതി സുസുക്കി
വാഗണാർ – ₨14,521
സെലേറിയോ – ₨14,510
സ്വിഫ്റ്റ് – ₨14,548
ഇഗ്‌നിസ് – ₨15,879
ബലേനൊ – ₨16,377
ഡിസയർ – ₨16,675
ഫ്രോങ്സ് – ₨19,094
ബ്രെസ്സ – ₨19,373
എർട്ടിഗ – ₨20,033
സിയാസ് – ₨23,620
ഗ്രാൻഡ് വിറ്റാര – ₨25,767
എക്സ്എൽ6 – ₨28,709
ജിംനി – ₨33,701
ടൊയോട്ട
ഗ്ലാൻസ – ₨20,149
അർബൻ ക്രൂസർ
ഹൈറൈഡർ – ₨32,000
ഫോർച്യൂണർ – ₨96,449
ഇന്നോവ ഹൈക്രോസ് – ₨48,220