അപകടത്തിൽ രക്ഷകൻ ആര്? ഫുള്‍ ഫെയ്സ് ഹെല്‍മറ്റോ, അതോ ഹാഫ് ഫെയ്സോ?
ഇരുചക്ര വാഹനങ്ങളിലെ യാത്രകളില്‍ അപകടസാധ്യത എപ്പോഴും അല്പം കൂടുതലുണ്ട്. ഹെല്‍മറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ വഴി അപകടങ്ങളുടെ ആഘാതം കുറക്കാന്‍ നമുക്ക് സാധിക്കും. ഹെല്‍മറ്റ് തെരഞ്ഞെടുക്കുമ്പോള്‍ ഡിസൈന്‍, നിര്‍മാണത്തിലെ ഗുണനിലവാരം, ഉപയോഗിക്കുന്നവരുടെ തലയില്‍...

ഇരുചക്ര വാഹനങ്ങളിലെ യാത്രകളില്‍ അപകടസാധ്യത എപ്പോഴും അല്പം കൂടുതലുണ്ട്. ഹെല്‍മറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ വഴി അപകടങ്ങളുടെ ആഘാതം കുറക്കാന്‍ നമുക്ക് സാധിക്കും. ഹെല്‍മറ്റ് തെരഞ്ഞെടുക്കുമ്പോള്‍ ഡിസൈന്‍, നിര്‍മാണത്തിലെ ഗുണനിലവാരം, ഉപയോഗിക്കുന്നവരുടെ തലയില്‍ എത്രത്തോളം പാകമാവുന്നു എന്നിങ്ങനെ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. ആവശ്യമായ ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ ധരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചിട്ടുണ്ട്.
∙ ഫുള്‍ ഫെയ്സ് ഹെല്‍മറ്റ്
സുരക്ഷയുടെ കാര്യത്തില്‍ അല്പം മുന്നിലുള്ളവയാണ് ഫുള്‍ഫെയ്സ് ഹെല്‍മറ്റുകള്‍. തലക്കു മാത്രമല്ല മുഖത്തിനും താടിയെല്ലിനുമെല്ലാം ഇവ ധരിക്കുമ്പോള്‍ അധിക സംരക്ഷണം ലഭിക്കുന്നു. ഇത് അപകട സമയത്ത് മൂക്ക്, പല്ല്, താടിയെല്ല് എന്നിങ്ങനെ മുഖത്ത് പരിക്കിന്റെ ആഘാതം കുറക്കാന്‍ സഹായിക്കും.
നാഷനല്‍ ഹൈവേ സേഫ്റ്റി അഡ്മിനിസ്ട്രേഷന് (എന്‍എച്ച്ടിഎസ്എ) അടക്കമുള്ള സ്ഥാപനങ്ങള്‍ നടത്തിയ പഠനങ്ങളും ഈ അധിക സുരക്ഷക്ക് അടിവരയിടുന്നുണ്ട്. ഓപണ്‍ ഫെയ്സ് ഹെല്‍മറ്റുകളെ അപേക്ഷിച്ച് ഫുള്‍ ഫെയ്സ് ഹെല്‍മറ്റ് ധരിക്കുമ്പോള്‍ താരതമ്യേന കുറഞ്ഞ പരിക്കുകളാണ് സംഭവിക്കാറെന്നാണ് പഠനം പറയുന്നത്. ഇരുചക്രവാഹനങ്ങളിലെ അപകട മരണസാധ്യത 37 ശതമാനം ഫുള്‍ ഫെയ്സ് ഹെല്‍മറ്റ് കുറക്കുമെന്നും എന്‍എച്ച്ടിഎസ്എ പഠനം പറയുന്നുണ്ട്.
∙ ഓപണ്‍ ഫെയ്സ് ഹെല്‍മറ്റ്
കാറ്റും വെളിച്ചവും കൂടുതല്‍ കിട്ടുമെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ പിന്നിലാണ് ഓപണ്‍ ഫെയ്സ് ഹെല്‍മറ്റ്. തലയുടെ മുകള്ഭാഗം പൂര്‍ണമായും സംരക്ഷിക്കുമെങ്കിലും മുഖവും താടി ഭാഗവുമെല്ലാം ഓപണ്‍ ഫെയ്സ് ഹെല്‍മറ്റ് സംരക്ഷിക്കുന്നില്ല. ധരിക്കുമ്പോള്‍ കൂടുതല്‍ ആശ്വാസം ലഭിക്കുമെങ്കിലും സുരക്ഷയില്‍ അത്ര ആശ്വാസകമായ പ്രകടനമല്ല ഓപണ്‍ ഫെയ്സ് ഹെല്‍മറ്റിന്റേത്.
∙ ഗുണനിലവാരം
ഹെല്‍മറ്റുകളുടെ ഡിസൈന്‍ മാത്രമല്ല നിര്‍മാണത്തിലെ ഗുണനിലവാരവും ഉപയോഗിക്കുന്നവരുടെ തലയില്‍ എത്രത്തോളം പാകമാവുന്നുവെന്നതും പ്രധാനമാണ്. കൃത്യമായ അളവിലും മികച്ച നിലവാരത്തിലുമുള്ള ഹെല്‍മറ്റ് നിങ്ങളുടെ തലയെ ഗുരുതരമായ പരിക്കുകളില്‍ നിന്നു കൂടിയാണ് രക്ഷിക്കുക. ഓപണ്‍ ഫെയ്സ് ഹെല്മറ്റായാലും ഫുള്‍ ഫെയ്സ് ഹെല്മറ്റായാലും നിര്‍മാണത്തിലെ ഗുണനിലവാരവും കൃത്യമായ അളവും വളരെ പ്രധാനമാണ്.
∙ ചട്ടിത്തൊപ്പി പോര
നിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നതിനെതിരെ ജില്ലാ കലക്ടര്‍മാര്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ദിവസങ്ങള്‍ക്ക് മുമ്പാണ് കത്തിലൂടെ നിര്‍ദേശം നല്‍കിയത്. പേരിന് ഒരു ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പിനും ട്രാഫിക് പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍മറ്റുകളില്‍ വ്യാജ ഐഎസ്ഐ മുദ്രയല്ലെന്ന് ഉറപ്പാക്കണം. ഐ.എസ് 4151:2015 സര്ട്ടിഫിക്കേഷന് ഉണ്ടാവണം. ബിഐഎസ്, ഐഎസ്ഐ നിലവാരമുണ്ടെന്ന മുദ്രയും ഉണ്ടാവണം.