ഇങ്ങനെയാണോ ക്ലച്ച് ചവിട്ടുന്നത്? എങ്കിൽ പുതിയ കാറിനും പ്രശ്നങ്ങൾ മാത്രമായിരിക്കും
ക്ലച്ചില്‍ നിന്നും ബ്രേക്കിലേക്കും തിരിച്ചു ക്ലച്ചിലേക്കുമുള്ള സഞ്ചാരമാണ് ഗതാഗത തിരക്കുള്ള നഗരങ്ങളിലെ ഡ്രൈവിങ്. ഈ സമയത്ത് ഡ്രൈവറുടെ കാലുകള്‍ക്ക് മാത്രമല്ല കാറിന്റെ ക്ലച്ചിനും പ്രശ്നങ്ങളുണ്ടാവും. ക്ലച്ചിനേയും എന്‍ജിനെ പോലും ബാധിക്കാനിടയുള്ള പ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാം. സര്‍വസാധാരണമായ ചില
ക്ലച്ചില്‍ നിന്നും ബ്രേക്കിലേക്കും തിരിച്ചു ക്ലച്ചിലേക്കുമുള്ള സഞ്ചാരമാണ് ഗതാഗത തിരക്കുള്ള നഗരങ്ങളിലെ ഡ്രൈവിങ്. ഈ സമയത്ത് ഡ്രൈവറുടെ കാലുകള്‍ക്ക് മാത്രമല്ല കാറിന്റെ ക്ലച്ചിനും പ്രശ്നങ്ങളുണ്ടാവും. ക്ലച്ചിനേയും എന്‍ജിനെ പോലും ബാധിക്കാനിടയുള്ള പ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാം. സര്‍വസാധാരണമായ ചില
ക്ലച്ചില്‍ നിന്നും ബ്രേക്കിലേക്കും തിരിച്ചു ക്ലച്ചിലേക്കുമുള്ള സഞ്ചാരമാണ് ഗതാഗത തിരക്കുള്ള നഗരങ്ങളിലെ ഡ്രൈവിങ്. ഈ സമയത്ത് ഡ്രൈവറുടെ കാലുകള്‍ക്ക് മാത്രമല്ല കാറിന്റെ ക്ലച്ചിനും പ്രശ്നങ്ങളുണ്ടാവും. ക്ലച്ചിനേയും എന്‍ജിനെ പോലും ബാധിക്കാനിടയുള്ള പ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാം. സര്‍വസാധാരണമായ ചില
ക്ലച്ചില്‍ നിന്നും ബ്രേക്കിലേക്കും തിരിച്ചു ക്ലച്ചിലേക്കുമുള്ള സഞ്ചാരമാണ് ഗതാഗത തിരക്കുള്ള നഗരങ്ങളിലെ ഡ്രൈവിങ്. ഈ സമയത്ത് ഡ്രൈവറുടെ കാലുകള്‍ക്ക് മാത്രമല്ല കാറിന്റെ ക്ലച്ചിനും പ്രശ്നങ്ങളുണ്ടാവും. ക്ലച്ചിനേയും എന്‍ജിനെ പോലും ബാധിക്കാനിടയുള്ള പ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാം. സര്‍വസാധാരണമായ ചില ഡ്രൈവിങ് ശീലങ്ങളും നമ്മുടെ കാറിന്റെ ക്ലച്ചിന്റെ ആയുസ് കുറക്കും. ശരാശരി 70,000 കീലോമീറ്റര്‍ സുഖമായി ലഭിക്കുന്ന ക്ലച്ച് പ്രത്യേക അവസരങ്ങളില്‍ വെറും 10,000 കീലോമീറ്ററാവുമ്പോഴേക്കും മാറ്റേണ്ടിയും വരാറുണ്ട്. ക്ലച്ചിന്റെ ആരോഗ്യം ഉറപ്പാക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?
പ്രശ്നത്തിലേക്കാണ് പോക്കെങ്കില്‍ കാറിന്റെ ക്ലച്ച് തന്നെ ചില സൂചനകള്‍ നല്‍കാറുണ്ട്.
ക്ലച്ച് സ്ലിപ്പിങ്- ഡ്രൈവിങിനിടെ ക്ലച്ച് വഴുതിപോവുന്ന അനുഭവമുണ്ടെങ്കില്‍ ക്ലച്ച് തേഞ്ഞിരിക്കുന്നുവെന്നതിന്റെ സൂചനയാണ്. കാര്‍ ഗിയറിലിട്ട് എടുക്കുന്നതിന് പതിവിലും സമയമെടുക്കുന്നുണ്ടെങ്കിലും ആവശ്യത്തിലേറെ ആര്‍പിഎം വേണ്ടി വരുന്നുണ്ടെങ്കിലും ക്ലച്ചിന്റെ പ്രശ്നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഗിയര്‍ മാറുമ്പോഴുള്ള പ്രശ്നം- ഗിയര്‍ മാറാന്‍ അനായാസം സാധിക്കുന്നില്ലെങ്കില്‍ അതും വാഹനത്തിന്റെ ക്ലച്ചിനു സംഭവിച്ച തേയ്മാനമാവാം കാരണം. ഗിയര്‍മാറ്റാന്‍ നോക്കുമ്പോള്‍ ആദ്യ ശ്രമത്തില്‍ തന്നെ ഗിയര്‍ വീഴുന്നില്ലെങ്കിലും കൂടുതല്‍ സമയമെടുക്കുന്നുണ്ടെങ്കിലും ക്ലച്ച് പ്രശ്നത്തിലേക്കാണെന്നതിന്റെ സൂചനയായി കണക്കാക്കാം.
ശബ്ദം- വാഹനം ഓടിക്കുമ്പോള്‍ സംഭവിക്കുന്ന ഏത് അപശബ്ദവും ശ്രദ്ധിക്കണം. ക്ലച്ച് റിലീസ് ചെയ്യുമ്പോള്‍ പ്രത്യേകം ശബ്ദം വരുന്നുണ്ടെങ്കിലോ ഈ ശബ്ദം ക്ലച്ച് വിട്ട ശേഷം അവസാനിക്കുന്നുണ്ടെങ്കിലോ ശ്രദ്ധിക്കണം. തേയ്മാനം വന്നുവെന്ന് ക്ലച്ച് നല്കുന്ന സൂചനയാവാം ഇത്.
കുലുക്കം- താഴ്ന്ന ഗിയറില്‍ പോവുമ്പോള്‍ വാഹനം വലിയ രീതിയില്‍ കുലുങ്ങുന്നുണ്ടെങ്കില്‍ അതും ക്ലച്ചിന്റെ പ്രശ്നങ്ങളിലേക്കുള്ള സൂചനയാവാം. ശ്രദ്ധിച്ചില്ലെങ്കില്‍ കുലുക്കം ക്ലച്ചിലെ പ്രശ്നങ്ങളിലേക്കും എന്ജിന് പണിയിലേക്കും വരെ നീണ്ടേക്കാം.
ക്ലച്ചിനുണ്ടാവുന്ന തേയ്മാനത്തിന് ഡ്രൈവിങ് ശീലങ്ങള്‍ക്ക് വലിയ പങ്കുണ്ട്. മികച്ച ഡ്രൈവിങ് ശീലമുള്ളയാളുടെ കൈവശമുള്ള വാഹനത്തില്‍ ഒരു ലക്ഷം കീലോമീറ്റര്‍ വരെയൊക്കെ ക്ലച്ച് വലിയ കുഴപ്പം വരാതെ ഇരിക്കാറുണ്ട്. ഇനി നമ്മുടെ ഡ്രൈവിങ് രീതികള്‍ അനുയോജ്യമല്ലെങ്കില്‍ വെറും 10,000 കീലോമീറ്ററിനുള്ളില്‍ പോലും ക്ലച്ച് മാറ്റേണ്ടി വരാറുമുണ്ട്. നമ്മള് പോലുമറിയാതെ വാഹനത്തിന്റെ ക്ലച്ചിനെ കാര്‍ന്നു തിന്നുന്ന ഡ്രൈവിങ് ശീലങ്ങള്‍ സര്‍വ സാധാരണമാണെന്നതാണ് മറ്റൊരു വസ്തുത.
നഗരയാത്രകളില്‍ സിഗ്നലില്‍ മിനുറ്റുകളോളം കിടക്കേണ്ടി വരുന്നത് തികച്ചും സ്വാഭാവികാണ്. ആ സമയത്ത് ക്ലച്ചിന് പ്രത്യേകിച്ച് പണി കൊടുക്കുന്നില്ലല്ലോ, വാഹനം ഓടുന്നില്ലല്ലോ എന്നാവും പലരുടേയും ധാരണ. എന്നാല്‍ ഗിയറിലാണ് വാഹനം കിടക്കുന്നതെങ്കില്‍ പണി പോവുന്നത് ക്ലച്ചിലേക്കാണ്. സിഗ്നലില്‍ നിര്‍ത്തിയിടേണ്ടി വരുമ്പോള്‍ വാഹനം ന്യൂട്രലാക്കുകയും നിരപ്പിലല്ലെങ്കില്‍ ബ്രേക്ക് ചവിട്ടുകയും ചെയ്യണം.
വാഹനം ഓടിക്കുമ്പോഴും മറ്റും ഒരു കാര്യവുമില്ലാതെ ഗിയര്‍ ലിവറില്‍ കൈ വെക്കുന്ന ശീലമുള്ളവരുണ്ടാവും. ആ ശീലം അത്ര നല്ലതല്ല. പ്രത്യേകിച്ച് ക്ലച്ചിന്റെ ആരോഗ്യത്തിന്. ആവശ്യത്തിന് മാത്രം ഗിയര്‍ ലിവറിന് മുകളില്‍ കൈ വെക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ അധിക സമ്മര്‍ദം ക്ലച്ചിനാവും തേയ്മാനമുണ്ടാക്കുക.
ചിലര്‍ താഴ്ന്ന ഗിയറില്‍ വാഹനം ഇരമ്പിച്ചു കൊണ്ടുപോവുന്നത് കണ്ടിട്ടില്ലേ. ഇത് അല്പം നീണ്ടുപോയാല്‍ അവിടെയും കുഴപ്പം നീളുക ക്ലച്ചിലേക്കാണ്. ഓരോ ഗിയറിനും അനുയോജ്യമായ വേഗതയുണ്ട്. ആ വേഗതയിലും കൂടുതലായാല്‍ ഉയര്‍ന്ന ഗിയറിലേക്കു മാറണം. ഗിയര്‍ മാറുന്നത് സാവധാനം മതി. തിടുക്കത്തില്‍ ഗിയര്‍ മാറുന്ന ശീലവും ക്ലച്ചിന് ദോഷമാണ്.
വേഗതയും കാറിന്റെ ശബ്ദവുമെല്ലാം ഇഷ്ടപ്പെടുന്നവരാണെങ്കില്‍ ക്ലച്ച് ചവിട്ട് ആര്‍പിഎം 4000-5000ത്തിലൊക്കെയെത്തിച്ച് ആസ്വദിക്കാറുമുണ്ടാവും. ഇത് എട്ടിന്റെ പണിയാണ് ക്ലച്ചിന് നല്‍കുക. ക്ലച്ച് പ്ലേറ്റോ ക്ലച്ച് മുഴുവനായോ മാറ്റേണ്ട നിലയിലേക്ക് ഈ ഡ്രൈവിങ് ദുശീലം എത്തിക്കും. ഡ്രൈവിങ് സമയത്ത് ക്ലച്ചില്‍ അറിയാതെ കാല് അമര്‍ന്നിരിക്കുന്നതാണ് മറ്റൊരു പ്രശ്നം. ക്ലച്ച് പെഡലിന്റെ ആവശ്യം കഴിഞ്ഞാല്‍ കാല് ക്ലച്ചില്‍ നിന്നും മാറ്റി വെക്കുന്നതാണ് നല്ലത്. ഡ്രൈവിങിനിടെ കാല് ക്ലച്ച് പെഡലില്‍ വെറുതേ വെക്കുന്ന ശീലവും ക്ലച്ചിന്റെ നാശത്തിനു കാരണമാവും.