സൂപ്പർ സ്പൈ ജെയിംസ്ബോണ്ടിന്റെ വാഹനമേതെന്ന് ചോദിച്ചാൽ ഏതൊരു സിനിമാ പ്രേമിയും കണ്ണടച്ചു പറയും ആസ്റ്റൺ മാർട്ടിൻ. എന്തുകൊണ്ടാണ് റോൾസ് റോയ്സ് ഫാന്റമോ അല്ലെങ്കിൽ ഫെറാരിയോ ലംബോര്‍ഗിനെയോ ഒന്നും ഒരു ബോണ്ട് കാറാകാത്തത്. അതിന് ഒരു കാരണമുണ്ട്.
ബൈക്കിന്റെ മൈലേജ് കുറയാതിരിക്കാൻ
ജയിംസ് ബോണ്ടിന്റെ സൃഷ്ടാവ് ഇയാൻ ഫ്ലെമിങ്ങിന്റെ സങ്കൽപ്പത്തിലെപ്പോലും 007ന്‍ ഡ്രൈവ് ചെയ്തിരുന്നത് ഒരു ബെന്റ്ലി കൺവെർട്ടിബിളാണ്.പിന്നെ എന്താണ് ആസ്റ്റൺ മാർട്ടിൻ അതിന്റെ ഉത്തരം സിനിമ ഒരു ബിസിനസാണെന്നത് കൂടിയാണ്. പലപ്പോഴും വാഹനപ്രേമികളുടെ ഹരമാണ് നായകകഥാപാത്രങ്ങളുപയോഗിക്കുന്ന കാറുകൾ. വാഹനങ്ങൾ കാണാൻ വേണ്ടി ഇത്തരം സിനിമകൾ കാണാൻ പോകുന്നവർ പോലുമുണ്ട്.
വാഹനത്തിന് തീ പിടിക്കുന്നത് എന്തുകൊണ്ട്?
ആദ്യ ചിത്രമായ 'ഡോ. നോ'യിൽ ആസ്റ്റൺ മാർട്ടിനായുരുന്നില്ല ബോണ്ട് കാർ പിന്നെയോ ഒരു സൺബീം ആൽപൈൻ കൺവെർട്ടിബിളായിരുന്നു. ഷോണ്‍ കോണറി ആല്‍പ്പെന്‍ സണ്‍ബീമിലാണ് വില്ലൽമാരുടെ പിന്നാലെ പാഞ്ഞത്. അതേപോലെ ഒരു ബെന്റ്ലി സ്പോർട്സ് ടൂററായിരുന്നു രണ്ടാം ബോണ്ട് പടം ‘ഫ്രം റഷ്യ വിത്ത് ലൗ’വിലെ വാഹനം, പക്ഷേ ഈ ബോണ്ട് കാറുകളൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടില്ല.
വിമാനയാത്ര രാജകീയമാകും
എന്നാൽ മൂന്നാം ചിത്രം മുതൽ കാണികളുടെ കണ്ണിലും മനസ്സിലും മറ്റൊരു വാഹനത്തിന്റെ രൂപം പതിയാൻ തുടങ്ങി. സിനിമാ ചരിത്രത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട വാഹനം. പക്ഷേ കാലം കടന്നുപോയപ്പോൾ ആസ്റ്റൺ മാർട്ടിനനല്ലാതെ മറ്റൊരു വാഹനം ബോണ്ടിന് സങ്കൽപ്പിക്കാനാകില്ലെന്ന നിലയിലായി കാര്യങ്ങൾ.മൂന്നാം ചിത്രത്തിലും തയ്യാറാക്കിയ ബോണ്ട് കാർ ആസ്റ്റൺ മാർട്ടിന്‍ മാർക്ക് 3 ആണ് പക്ഷേ ഏറ്റവും പുതിയതും മികച്ചതും ഉൾപ്പെടുത്തണമെന്ന നിർമ്മാതാക്കളുടെ നിർബന്ധമാണ് ഷൂട്ടിങ്ങ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് നിർമ്മിച്ച ഡിബി5നെ ഉൾപ്പെടുത്തിയത്.പിന്നെ ലോകം കണ്ടത് ബോണ്ടിനൊപ്പം നായക പദവിയിലേക്ക് ഒരു വാഹനവും വരുന്നതാണ്.
സൗമ്യം, ഇൗ കരുത്ത്
മെഷീൻ ഗണ്ണും തോക്കും ബോംബും പുകപടലവുമൊക്കെയായി ശത്രുക്കൾക്കെതിരെ ഡിബി5ഉം നിറഞ്ഞാടി. തണ്ടർ ബോൾട്ടിലും (1965) പിന്നീട് വന്ന ഗോൾഡൻഐ (1995), ടുമാറോ നെവർ ഡൈസ്(1997), കാസിനോ റോയല്‍ (2006), സ്കൈഫാൾ (2012) എന്നിവയിലെല്ലാം ഡിബി 5എത്തി. 2002ലിറങ്ങിയ ഡൈ അനദര്‍ ഡേയിലാണ് അദൃശ്യനാകുന്ന സൂപ്പർ കാര്‍ വന്നത്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍ക്വിഷായിരുന്നു അത്. വാഹനത്തിന്റെ മോഡലുകൾ വൻ തോതിൽ വിൽക്കപ്പെട്ടു.
ടയറിന്റെ ആയുസ്സ് കൂട്ടാം
ഏതായാലും ആസ്റ്റൺ മാർട്ടിൻ എന്ന കമ്പനിക്ക് ജെയിംസ്ബോണ്ട് സിനിമകളെപ്പോലെതന്നെ ലോകമെമ്പാടും സ്വീകാര്യത ലഭിച്ചു. ഏതായാലും സിനിമകളിലൂടെ ഒരു പ്രോഡക്ട് അവതരിപ്പിക്കുന്ന രീതിക്ക് അതോടെ പ്രചാരം കൂടി. ഓട്ടോമോട്ടീവ് കമ്പനികളെല്ലാം തങ്ങളുടെ വാഹനങ്ങൾ പുതിയ ചിതങ്ങളിലൂടെ ശ്രദ്ധാകേന്ദ്രമായി മാറണമെന്ന ബിസിനസ് മോഡലിന്റെ ആരാധകരായി. പിങ്ക് പാന്തറിലെ മനോഹരമായ കുട്ടി സ്മാർട്ഫോർടു ഓർമ്മയില്ലേ. അതേപോലെ ജനറൽ മോട്ടോഴ്സിന്റെ ഏറ്റവും വലിയ പരസ്യമാണ് ട്രാൻസ്ഫോർമർ സിനിമകൾ.