ഹോണ്ടയുടെ പ്രീമിയം എസ്|യുവി സിആർ–വി ഡീസൽ എൻജിനുമായി എത്തുന്നു. അഞ്ചാം തലമുറ സിആർ–വി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഡീസൽ എൻജിനും ഉണ്ടാകുമെന്നാണ് ഹോണ്ടയുടെ പ്രഖ്യാപനം. കൂടുതൽ സ്റ്റൈലിഷായി ഡീസൽ എൻജിനുമായി എത്തുന്ന സിആർ–വി, ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ പ്രീമിയം എസ് യു വികളുമായിട്ടാണ് മത്സരിക്കുക.
രാജ്യാന്തര വിപണിയിലെ അഞ്ചാം തലമുറ സിആർവിയിയാണ് ഡീസൽ എൻജിനുമായി വിപണിയിലേക്കെത്തുക. ഹോണ്ടയുടെ 1.6 ലീറ്റർ ഐഡിടെക്ക് എൻജിനോടെയാകും ഡീസൽ സിആർ–വി ഇന്ത്യയിലെത്തുക. 4000 ആർപിഎമ്മിൽ 158 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 350 എൻഎം ടോർക്കുമുണ്ട് 1.6 ലീറ്റർ എൻജിന്. ആറ് സ്പീഡായിരിക്കും ഗിയർബോക്സ്.
പെട്രോൾ പതിപ്പിന് നിലവിലെ 2.4 ലീറ്റർ എൻജിൻ തന്നെയാണ്. 7000 ആർപിഎമ്മിൽ 187 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 226 എൻഎം ടോർക്കും ഉത്പാദിപിക്കും ഈ എൻജിന്‍. അമേരിക്കൻ വിപണിയിൽ അഞ്ചാം തലമുറ സിആർ-വി കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു.
യുഎസിൽ സിആർ-വി അഞ്ചു സീറ്ററാണെങ്കിൽ ഇന്ത്യയിൽ ഏഴ് സീറ്ററായിരിക്കും. കൂടാതെ എൽഇഡി ഡേറ്റം റണ്ണിങ് ലാമ്പുകൾ, മസ്കുലറായ ഫെന്ററുകൾ എന്നിവ പുതിയ സിആർ-വിയിലുണ്ടാകും. ഈ വർഷം പകുതിയോടെ ഡീസൽ എൻജിനുമായി പുതിയ സിആർ–വി വിപണിയിലെത്തും.
Honda CR-V
Advertisement