ബെഗലൂരു സ്റ്റാർട്ടപ്പായ എംഫ്ളക്സ് മോട്ടോഴ്സ് ആദ്യ, ഇന്ത്യൻ ഇലക്ട്രിക് സൂപ്പർ ബൈക്ക് ഡൽഹി ഓട്ടോ എക്സ്പൊയിലവതരിപ്പിച്ചു.എംഫ്ളക്സ് വൺ എന്ന ഫുൾ– ഫെയേർഡ് ഇലക്ട്രിക് സൂപ്പർ ബൈക്ക് നിലവിലെ ഫോസിൽ ഇന്ധന ബൈക്കുകളെ കടത്തിവെട്ടുമോയെന്ന് കാത്തിരുന്നു കാണാം-
വേഗം– ഉയർന്ന വേഗം– 200 കിലോമീറ്റർ,3.0 സെക്കൻഡിൽ 100 കിലോമീറ്റർ
സുരക്ഷ– പിറേലി ഡയബ്ളോ ടയറുകൾ, ഡ്യുവൽ ചാനൽ എബിഎസ്
വിൽപ്പന– ആദ്യ ഘട്ടത്തിൽ 200 എണ്ണത്തോളം നിർമ്മിക്കുന്നത് ഡിജിറ്റൽ പേമെന്റ് മാരഗത്തിൽ ഓൺലൈനായാവും വിൽപ്പന.
ഹൃദയം– സാംസംഗിന്റെ ലിഥിയം-അയണ്‍ 9.7 കിലോവാട്ട്അവര്‍ സെല്ലുകളും 60 കിലോവാട്ട് എസി ഇന്‍ഡക്ഷന്‍ മോട്ടോറുമാണ് ബൈക്കിന് കരുത്തേകുന്നത്.
ചാർജിംഗ് –ഫാസ്റ്റ് ചാർജറിൽ 86 ശതമാനമാകാൻ അരമണിക്കൂർ മതി, സാധരണ ചാർജിങ്ങിൽ 3 മണിക്കൂറിനുള്ളിൽ പൂർണ്ണമായും ചാർജാവും.