സീറ്റ് ബെൽറ്റ് ധരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ മാരുതി സുസുക്കിയുടെ ഫ്ളാഷ് മോബ്. ഓട്ടോ എക്സ്പോ 2018 വേദിയിലാണ് #PehniKya? എന്ന ഫ്ളാഷ്മോബുമായി മാരുതി സുസുക്കി റോഡ് സുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തിയത്.
ആധുനിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ഗവേഷണത്തിനും മറ്റുമായി കാര്‍ കമ്പനികള്‍ വലിയ തോതിലുള്ള നിക്ഷേപമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മാരുതി സുസുക്കിയുടെ ഗവേഷണ വികസന വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്റ്ററെപ്പോലെയുള്ളവർ ലേഖനങ്ങളിലൂടെ സീറ്റ് ബെൽറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉപഭോക്താക്കളെ ഓർമിപ്പിക്കാറുണ്ട്.
ആഷ്ലി ലോബോയെന്ന പ്രശസ്ത കോറിയോഗ്രാഫറുടെ നേതൃത്വത്തിലുള്ള ഡാൻസ്വോർക്സ് എന്ന കമ്പനിയുമായി ചേർന്നാണ് ഫ്ളാഷ് മോബ് ബോധവത്കരണത്തിന്റെ ഭാഗമായി മാരുതി സുസുക്കി അവതരിപ്പിച്ചത്.പ്രത്യേക പ്രതിഞ്ജാ വേദികളും പവലിയനിലുണ്ടായിരുന്നു. ഈ വേദിയിലെത്തി സീറ്റ്ബെൽറ്റ് ധരിച്ച് സെൽഫി പോസ്റ്റ് ചെയ്യുന്നവർക്ക് ഉപഹാരവും നൽകും.