ചെറു എസ് യു വി വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ മഹീന്ദ്രയുടെ കണ്‍വേർട്ടബിൾ;വിഡിയോ

എസ് യുവികൾ എന്നാൽ ബോക്സി രൂപമുള്ള വാഹനങ്ങളാണ് നമുക്ക്. അതിൽ നിന്ന് അൽപം മാറിയ രൂപവുമായി എത്തിയാൽ വിപണിയുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടു തന്നെയാണ് ഇന്ത്യൻ നിരത്തുകളിൽ ബോക്സി രൂപമുള്ള എസ് യു വികള്‍ അരങ്ങു വാഴുന്നത്. എന്നാൽ എസ് യു വി വിപണിയിലെ അടുമുടി മാറ്റാൻ മഹീന്ദ്ര എത്തുന്നു, അതും ഒരു കണ്‍വേർട്ടബിൾ എസ്‌ യു വിയുമായി.

രാജ്യത്തെ ആദ്യ കണ്‍വേർട്ടബിൾ എസ് യു വി കണ്‍സെപ്റ്റാണ് കമ്പനി 14–ാമത് ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ചത്. ടിയുവി 300 നെ അടിസ്ഥാനമാക്കി കമ്പനി നിർമ്മിച്ച ഈ എസ് യു വി കൺസെപ്റ്റിന്റെ പേര് സ്റ്റിങ്ങർ. ഇന്ത്യയിൽ അധികം ആരാധകരില്ലാത്ത കണ്‍വേർട്ടബിളായി  ഈ ചെറു എസ് യു വി പുറത്തിറങ്ങിയാൽ വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കാനവും എന്നാണ് മഹീന്ദ്ര കരുതുന്നത്.

Stinger

നാലു മീറ്ററിൽ താഴെ നീഴമുള്ള ഈ എസ് യു വി‍യുടെ പ്രൊഡക്ഷൻ മോഡൽ പുറത്തിറക്കുന്നതിനെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. 145 എൻഎം കരുത്തും 320 എൻഎം ടോർക്കുമുള്ള 1.5 ലീറ്റർ എം ഹോക്ക് എൻജിനാണ് സ്റ്റിങ്ങറിന് കരുത്തു പകരുക. മസ്കുലറായ രൂപവും എസ് യുവി ചന്തമുള്ള ചെറു എസ് യു വിയിൽ ഡേറ്റം റണ്ണിങ് ലൈറ്റുകൾ എൽഇഡി ഹെൽലാമ്പുകൾ എന്നിവയുണ്ട്.