എന്‍ട്രി ലെവല്‍ സ്പോര്‍ട്സ് ബൈക്കായ വൈ സെഡ് എഫ് ആര്‍ 3 യെ യമഹ വീണ്ടും വിപണിയിലേക്കെത്തിച്ചു. താരനിബിഡമായ എൻട്രിലെവൽ സ്പോർട്സ് സെഗ്മെന്റിേലക്ക് 2015ലാണ് മുമ്പ് ആർ3യെ യമഹ എത്തിച്ചത്. എന്നാൽ ഭാരത് സ്റ്റേജ് മാനദണ്ഡം പാലിക്കാത്തതിനാൽ വിൽപ്പന അവസാനിപ്പിക്കുകയായിരുന്നു.
ബി.എസ് 4 നിലവാരത്തിലേക്ക് ഉയർത്തുന്നതിനൊപ്പം വിപണിക്ക് ചേരുന്ന മാറ്റങ്ങളും കമ്പനി പുതിയ വൈ സെഡ് എഫ് ആര്‍ 3യിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
റേസിങ് ബ്ലു, മാഗ്മ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങൾ പുതിയ ശ്രേണിയിൽ ഉൾപ്പെടുത്തിയതിനുപുറമെ മെച്ചപ്പെട്ട റോഡ് ഗ്രിപ്പ് ലഭിക്കുന്ന മെറ്റ്സെലര്‍ ടയറുകളാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
കൂർത്തമുഖം ഇരട്ട ഹെഡ്ലാംപുകളുടെ പ്രത്യേക ഡിസൈനിൽ അല്‍പ്പം പരന്നിട്ടുണ്ട്.എബിഎസും ഹൈഡ്രോളിക് ഡിസ്ക് ബ്രേക്കുകളും ലഭിക്കും.
173 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. 160 എംഎം ആണ് ഗ്രൗണ്ട് ക്ളിയറൻസ്. 312 സിസി കരുത്താണ് 4 സ്ട്രോക്ക് പാരലൽ ട്വിൻ എഞ്ചിൻ നൽകുന്നത്. 41 ബിഎച്ച്പി പവർ 10,750 ആർപിഎമ്മിലും 29.6 എൻ.എം ടോർക്കും 9,000 ആർ.പി.എമ്മിലും ലഭിക്കും. ആറ് സ്പീഡ് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്. 3.48 ലക്ഷമാണ് എക്സ്ഷോറൂം (ഡൽഹി) വില.