ചെറുതല്ല ടാറ്റയുടെ മാജിക് ബൈ ഫ്യുവൽ
2007ൽ ടാറ്റ നിരത്തിലെത്തിച്ച മൈക്രോ വാനാണ് മാജിക്. ടാറ്റയുടെ എക്കാലത്തെയും ബെസ്റ്റ് സെല്ലർ മിനി ട്രക്കായ എയ്സിന്റെ പ്ലാറ്റ്ഫോമാണ് മാജിക്കിന്റെ അടിസ്ഥാനം. 2015ൽ 3 ലക്ഷം യൂണിറ്റ് വിറ്റ മാജിക് 2024 എത്തിയപ്പോഴേക്കും 4 ലക്ഷം യൂണിറ്റിലേക്കു കടന്നു. ഈ വിജയ മുഹൂർത്തത്തിൽ ടാറ്റ പുറത്തിറക്കിയ മോഡലാണ് മാജിക്
2007ൽ ടാറ്റ നിരത്തിലെത്തിച്ച മൈക്രോ വാനാണ് മാജിക്. ടാറ്റയുടെ എക്കാലത്തെയും ബെസ്റ്റ് സെല്ലർ മിനി ട്രക്കായ എയ്സിന്റെ പ്ലാറ്റ്ഫോമാണ് മാജിക്കിന്റെ അടിസ്ഥാനം. 2015ൽ 3 ലക്ഷം യൂണിറ്റ് വിറ്റ മാജിക് 2024 എത്തിയപ്പോഴേക്കും 4 ലക്ഷം യൂണിറ്റിലേക്കു കടന്നു. ഈ വിജയ മുഹൂർത്തത്തിൽ ടാറ്റ പുറത്തിറക്കിയ മോഡലാണ് മാജിക്
2007ൽ ടാറ്റ നിരത്തിലെത്തിച്ച മൈക്രോ വാനാണ് മാജിക്. ടാറ്റയുടെ എക്കാലത്തെയും ബെസ്റ്റ് സെല്ലർ മിനി ട്രക്കായ എയ്സിന്റെ പ്ലാറ്റ്ഫോമാണ് മാജിക്കിന്റെ അടിസ്ഥാനം. 2015ൽ 3 ലക്ഷം യൂണിറ്റ് വിറ്റ മാജിക് 2024 എത്തിയപ്പോഴേക്കും 4 ലക്ഷം യൂണിറ്റിലേക്കു കടന്നു. ഈ വിജയ മുഹൂർത്തത്തിൽ ടാറ്റ പുറത്തിറക്കിയ മോഡലാണ് മാജിക്
2007ൽ ടാറ്റ നിരത്തിലെത്തിച്ച മൈക്രോ വാനാണ് മാജിക്. ടാറ്റയുടെ എക്കാലത്തെയും ബെസ്റ്റ് സെല്ലർ മിനി ട്രക്കായ എയ്സിന്റെ പ്ലാറ്റ്ഫോമാണ് മാജിക്കിന്റെ അടിസ്ഥാനം. 2015ൽ 3 ലക്ഷം യൂണിറ്റ് വിറ്റ മാജിക് 2024 എത്തിയപ്പോഴേക്കും 4 ലക്ഷം യൂണിറ്റിലേക്കു കടന്നു. ഈ വിജയ മുഹൂർത്തത്തിൽ ടാറ്റ പുറത്തിറക്കിയ മോഡലാണ് മാജിക് ബൈ ഫ്യുവൽ. മാജിക്കിന്റെ സിഎൻജി പതിപ്പാണിത്.
ലാസ്റ്റ് മൈൽ ട്രാൻസ്പോർട്ടേഷൻ വാഹന വിഭാഗത്തിൽ വിപണിയിലെ മുൻനിര നിർമാതാക്കളാണ് ടാറ്റ. ഒാട്ടോറിക്ഷകൾ മാത്രമുണ്ടായിരുന്ന ഈ വിഭാഗത്തിൽ മാജിക് എന്ന ചെറു വാൻ നേടിയ വളർച്ച ചെറുതല്ല. ഷെയർ ടാക്സി, സ്കൂൾ വാൻ തുടങ്ങിയ ഒാട്ടങ്ങൾക്കാണ് മാജിക് വാൻ കൂടുതലും ഉപയോഗിച്ചു കാണുന്നത്. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഒഡീഷ, വെസ്റ്റ് ബംഗാൾ, ബിഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളാണ് മാജിക്കിന്റെ പ്രധാന വിപണി. നഗര–ഗ്രാമ യാത്രകൾക്കു ജനം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വാഹനമാണിത്. കുറഞ്ഞ ചെലവിൽ കൂടുതൽ ആളുകളെ കയറ്റി ട്രിപ് നടത്താം എന്നതും കുറഞ്ഞ മെയിന്റനൻസുമാണ് മാജിക്കിന്റെ സവിശേഷത.
സ്കൂൾ ഒാട്ടങ്ങളും ഒാഫിസ് സ്റ്റാഫുകളുടെ യാത്രാ ആവശ്യത്തിനും ഇണങ്ങുന്ന വാഹനമെന്ന നിലയിൽ കേരളത്തിലും മാജിക്കിനു പ്രിയമേറിവരികയാണ്. സിഎൻജി പമ്പുകൾ കേരളത്തിൽ വ്യാപകമായതോടെ സിഎൻജി വാഹനങ്ങൾക്കും ഡിമാൻഡേറിത്തുടങ്ങി. അതുകൊണ്ടുതന്നെ മാജിക് എക്സ്പ്രസ് സിഎൻജി മോഡൽ ഒരു കൈ നോക്കാൻ നമ്മുടെ വിപണിയിലുമെത്തിയിരിക്കുകയാണ്. വിശദമായൊന്നു കാണാം.
ഡിസൈൻ
കാണാൻ ശേലുള്ള ഒതുക്കമുള്ള വാഹനം. നഗരയാത്രകൾക്കും ഗ്രാമത്തിലെ ചെറു വഴികൾക്കും പറ്റുന്ന മോഡൽ. മോണോകോക്ക് സ്ട്രക്ചറാണ്. ഹാർഡ് ടോപ് മെറ്റൽ ബോഡി. വെള്ള, മഞ്ഞ ബോഡി കളറുകളാണുള്ളത്. ഡ്രൈവറുൾപ്പെടെ പത്തു പേർക്കു സുഖമായി സഞ്ചരിക്കാം. സെഗ്‍മെന്റിലെ ഏറ്റവും കൂടുതൽ ഇന്റീരിയർ സ്പേസുള്ള വാഹനമാണ് മാജിക് എക്സ്പ്രസ്. നിലവാരമുള്ള ഇന്റീരിയർ. സീറ്റുകളുടെ കുഷനും ഫിറ്റിങ്ങുമെല്ലാം കൊള്ളാം. പാസഞ്ചർ കംപാർട്മെന്റിൽ ചൈൽഡ് ലോക്ക് നൽകിയിട്ടുണ്ട്. അധിക സുരക്ഷയ്ക്കായി മൂന്ന് പാനിക് എമർജൻസി ബട്ടണുകളും ഉണ്ട്. അകത്തേക്ക് ഈസിയായി കയറാനും ഇറങ്ങാനും ഫുട് സ്റ്റെപ്പും ഗ്രാബ് ഹാൻഡിലും നൽകിയിട്ടുണ്ട്.
ഡിജിറ്റൽ മീറ്റർ കൺസോൾ, റിവേഴ്സ് പാർക്കിങ് അസിസ്റ്റൻസ്, അഡ്ജസ്റ്റബിൾ ഹെഡ്റെസ്റ്റ്, ഹെഡ്‌ലാംപ് ലെവലിങ് എന്നിവ മറ്റു സൗകര്യങ്ങൾ. 13 ഇഞ്ച് റേഡിയൽ ടയറുകളാണ്. 150 എംഎം ഗ്രൗണ്ട് ക്ലിയറൻസുണ്ട്. ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റവും(എബിഎസ്) ഇലക്ട്രോണിക് ബ്രേക് ഫോഴ്സ് ഡിസ്ട്രിബ്യൂഷനും (ഇബിഡി) സുരക്ഷയ്ക്കായുണ്ട്.
എൻജിൻ
694 സിസി എംപിഎഫ്െഎ എൻജിനാണ് എക്സ്പ്രസ് െഎസിഎൻജിയിൽ. 25 എച്ച്പിയാണ് കൂടിയ കരുത്ത്. ടോർക്ക് 2000-3000 ആർപിഎമ്മിൽ 49 എൻഎമ്മും. 5 സ്പീഡ് ഗിയർബോക്സാണ്. സിഎൻജിയിൽതന്നെ സ്റ്റാർട് ചെയ്യാം. സിഎൻജി തീരുകയാണെങ്കിൽ ഒാട്ടമാറ്റിക്കായി തന്നെ പെട്രോളിലേക്കു മാറിക്കൊള്ളും. 750 കിലോഗ്രാമാണ് പേലോഡ് കപ്പാസിറ്റി. പെട്രോൾ മോഡിൽ 29.4% ഗ്രേഡബിലിറ്റിയുണ്ട്. സിഎൻജി മോഡിൽ 26%. പെട്രോൾ, സിഎൻജി മോഡുകൾ തമ്മിൽ കരുത്തിന്റെ കാര്യത്തിൽ വലിയ വ്യത്യാസമൊന്നും ഡ്രൈവിൽ അറിയാനില്ല. വലിയ കയറ്റം വരുമ്പോൾ മാത്രം പെട്രോൾ മോഡ് ഉപയോഗിക്കേണ്ടി വരുന്നുള്ളൂ. നഗര യാത്രയിൽ സിഎൻജി മോഡ് ധാരാളം. 65 കിലോമീറ്ററാണ് കൂടിയ വേഗം.
ട്വിൻ സിലിണ്ടർ ടെക്നോളജി
ടാറ്റ ടിയാഗോയിലൊക്കെ കണ്ട തരത്തിലുള്ള കൂടുതൽ സുരക്ഷിതവും നൂതന സാങ്കേതികവിദ്യയിലുള്ളതുമായ ട്വിൻ സിലിണ്ടർ സിഎൻജി ടാങ്കാണ് ഇതിൽ. പിന്നിലെ സീറ്റിനടിയിലായാണ് ക്രമീകരിച്ചിരിക്കുന്നത്. സിഎൻജി ഫ്യുവൽ ക്യാപ് തുറന്നിരിക്കുകയാണെങ്കിൽ വാഹനം സ്റ്റാർട് ചെയ്യാനാകില്ല. സിംഗിൾ അഡ്വാൻസ്‍ഡ് ഇസിയു ആണ്. സിഎൻജിയിൽനിന്നു പെട്രോളിലേക്കുള്ള ഷിഫ്റ്റിങ് അനായാസമാക്കുന്നു ഇത്. മാത്രമല്ല കൃത്യമായ എയർ ഫ്യുവൽ അനുപാതം സാധ്യമാക്കുകയും അതുവഴി മികച്ച ഇന്ധനക്ഷമത നൽകുകയും ചെയ്യുന്നു.
വാറന്റി
2 വർഷം അല്ലെങ്കിൽ 72,000 കിലോമീറ്ററാണ് വാറന്റി. ഹൈപ്രഷർ റെഗുലേറ്ററിനു 36 മാസം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്ററും വാറന്റിയുണ്ട്.
ഇന്ധനക്ഷമത
60 ലീറ്റർ സിഎൻജി ടാങ്കും 5 ലീറ്റർ പെട്രോൾ ടാങ്കുമാണ്. ഒരു ഫുൾ ടാങ്കിൽ 300 കിലോമീറ്റർ വരെയാണ് ടാറ്റ വാഗ്ദാനം ചെയ്യുന്ന റേഞ്ച്. എആർഎെഎ സാക്ഷ്യപ്പെടുത്തിയ മൈലേജ് ലീറ്ററിനു 27.2 കിലോമീറ്റർ.
സർവീസ്
മാജിക് എക്സ്പ്രസ്സിന് സർവീസ് ചെലവു കുറവാണെന്നതു മാത്രമല്ല സർവീസ് ഇന്റർവെല്ലും കൂടുതലാണ്. 10,000 കിലോമീറ്ററാണ് സർവീസ് ഇന്റർവെൽ.
ഫൈനൽ ലാപ്
സ്കൂൾ ഒാട്ടത്തിനും ഒാഫിസ്, കൺസ്ട്രക്‌ഷൻ മേഖലകളിൽ ജീവനക്കാരുടെ യാത്രകൾക്കും മറ്റും ഉപയോഗിക്കാൻ പറ്റുന്ന വാഹനമാണ് മാജിക് എക്സ്പ്രസ്. പട്ടണത്തിൽനിന്നു ഗ്രാമങ്ങളിലേക്കു പൊതു ഗതാഗത സംവിധാനമില്ലാത്ത ഒട്ടേറെ ഇടങ്ങളിൽ മാജിക് പോലുള്ള വാഹനങ്ങളാണ് ജനങ്ങൾക്ക് ആശ്രയം. കുറഞ്ഞ വില, കൂടിയ ഇന്ധനക്ഷമത, മികച്ച സർവീസ് എന്നിവതന്നെയാണ് ഇത്തരം സർവീസ് നടത്തുന്നവരെ സംബന്ധിച്ച് ലാഭം നൽകുക. അക്കാര്യത്തിൽ മാജിക് എക്സ്പ്രസ് സിഎൻജിയെ വിശ്വസിക്കാം എന്നു ടാറ്റയുടെ ഉറപ്പുണ്ട്.