എൻട്രിലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ പുതിയ പതിപ്പ് ഫ്രഞ്ച് നിർമാതാക്കളായ റെനോ പുറത്തിറക്കി. ‘ക്വിഡ് ലിവ് ഫോർ മോർ റീലോഡഡ് 2018 എഡീഷ’നു ഡൽഹിയിൽ 2.67 ലക്ഷം രൂപ മുതൽ 3.87 ലക്ഷം രൂപ വരെയാണു വില.
പുത്തൻ ഗ്രാഫിക്സിനു പുറമെ റിവേഴ്സ് പാർക്കിങ് സെൻസർ സഹിതം 10 പരിഷ്കാരങ്ങളോടെയാണു റെനോ ‘ക്വിഡ് ലിവ് ഫോർ മോർ റീലോഡഡ് 2018 എഡീഷൻ’ സാക്ഷാത്കരിച്ചിരിക്കുന്നത്. സിൽവർ ഗ്രിൽ ഇൻസർട്ട്, വീൽ ക്യാപ്പിൽ ലൈം നിറമുള്ള ഹൈലൈറ്റ്സ്, വിങ് മിറർ, റൂഫ് റെയിൽ തുടങ്ങിയവയൊക്കെ ഈ കാറിലുണ്ട്. 800 സി സി, ഒരു ലീറ്റർ എസ് സി ഇ(സ്മാർട് കൺട്രോൾ എഫിഷ്യൻസി) എൻജിനുകളോടെ ഈ പതിപ്പ് വിൽപ്പനയ്ക്കുണ്ട്; മാനുവൽ, ഓട്ടമേറ്റഡ് ട്രാൻസ്മിഷനുകളോടെയും(എ എം ടി ഒരു ലീറ്റർ എൻജിനൊപ്പം മാത്രം) കാർ ലഭ്യമാവും. പോരെങ്കിൽ ഈ പ്രത്യേക പതിപ്പിൽ സാധാരണ ഗ്രാഫിക്സ് പതിപ്പിക്കാനുള്ള അവസരവും റെനോ വാഗ്ദാനം ചെയ്യുന്നുണ്ട്.
ടച് സ്ക്രീൻ മീഡിയ എൻ എ വി സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, വൺ ടച് ലെയ്ൻ ചേഞ്ച് ഇൻഡിക്കേറ്റർ, റേഡിയോ സ്പീഡ് ഡിപൻഡന്റ് വോളിയം കൺട്രോൾ എന്നിവയൊക്കെ ‘ക്വിഡി’ലുണ്ട്.
‘ക്വിഡ് ലിവ് ഫോർ മോർ റീലോഡഡ് 2018 എഡീഷ’ന്റെ വിവിധ വകഭേദങ്ങളുടെ ഡൽഹി ഷോറൂം വില(ലക്ഷം രൂപയിൽ):
800 സി സി മാനുവൽ ട്രാൻസ്മിഷൻ: 2.67
1.0 ലീറ്റർ മാനുവൽ ട്രാൻസ്മിഷൻ: 3.58
1.0 ലീറ്റർ എ എം ടി: 3.88.