മഹീന്ദ്ര എക്സ് യു വി 500 ന്റെ പുതിയ പതിപ്പ് വിപണിയിൽ. സ്റ്റൈലിഷ് മാറ്റങ്ങളുമായി എത്തിയ പുതിയ എക്സ് യു വിയ്ക്ക് 12.32 ലക്ഷം മുതൽ 17.88 ലക്ഷം രൂപവരെയാണ് എക്സ്ഷോറൂം വില. ഒരു പെട്രോൾ വേരിയന്റും ഒമ്പത് ഡീസൽ വേരിയന്റുകളുമായിട്ടാണ് പുതിയ എക്സ് യു വി വിപണിയിലെത്തിയത്. ഓട്ടമാറ്റിക്ക് വകഭേദത്തിൽ മാത്രം ലഭിക്കുന്ന പെട്രോൾ പതിപ്പിന് 15.43 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
അകത്തും പുറത്തും ധാരാളം മാറ്റങ്ങളുമായാണ് പുതിയ എക്സ് യു വി എത്തിയത്. ക്രോം ഇൻസേർട്ടുകളോടുകൂടിയ പുതിയ ഗ്രിൽ, ഹൊറിസോണ്ടൽ എൽഇഡി ഡേറ്റംറണ്ണിങ് ലാമ്പോടുകൂടിയ പ്രൊജക്റ്റർ ഹെഡ്‍ലാമ്പ് എന്നിവയാണ് മുന്നിലെ പ്രധാനമാറ്റങ്ങൾ. റാപ്പ് എറൗണ്ട് ടെയിൽ ലാമ്പുകളും നമ്പർപ്ലെയ്റ്റുകൾക്കുള്ള ക്രോം ആവരണവും പിന്നിലെ പ്രത്യേകതകളാണ്. ഡോറുകളിലെ ക്രോം സ്ട്രിപ്പാണ് വശങ്ങളിലെ പ്രധാന മാറ്റം. ടാൻ കളേഡ് സീറ്റുകളും ഓൾ ബ്ലാക്ക് ഡാഷ്ബോർഡും സെന്റർകൺസോളിലും ഗിയർനോബിലും സ്റ്റീയറിങ് വീലുകളിലുമുള്ള അലുമിനിയം ഫിനിഷുമാണ് ഉള്ളിലെ പ്രധാന മാറ്റങ്ങൾ.
കൂടാതെ ഇലക്ട്രിക് സൺറൂഫ്, ലോഗോ പ്രൊജക്ഷൻ ലാമ്പോടു കൂടിയ ഒആർവിഎം, സ്മാർട്ട് വാച്ച് കണക്ടിവിറ്റി, ജിപിഎസ് നാവിഗേഷനോടു കൂടിയ ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയും പുതിയ എക്സ് യു വിയിലുണ്ട്. എൻജിനിൽ മാറ്റമില്ലെങ്കിലും പുതിയ വാഹനത്തിന്റെ കരുത്ത് അൽപ്പം കൂടിയിട്ടുണ്ട്. 2.2 ലീറ്റർ എംഹോക്ക് എൻജിന്റെ കരുത്ത് 15 എച്ച്പി കൂടി 155 എച്ച്പിയായിമാറി. ടോർക്ക് 30 എംഎം കൂടി 360 എംഎമ്മുമായി മാറി.
വില
ജിഎടി (പെട്രോൾ) – 15.43 ലക്ഷം
ഡബ്ല്യു5– 12.32 ലക്ഷം
ഡബ്ല്യു7– 13.58 ലക്ഷം
ഡബ്ല്യു7 എടി– 14.78 ലക്ഷം
ഡബ്ല്യു9– 15.23 ലക്ഷം
ഡബ്ല്യു9 എടി– 16.43 ലക്ഷം
ഡബ്ല്യു11– 16.43 ലക്ഷം
ഡബ്ല്യു11 എടി– 17.63 ലക്ഷം
ഡബ്ല്യു11 (ഒ)– 16.68 ലക്ഷം
ഡബ്ല്യു11 (ഒ) എടി– 17.88 ലക്ഷം