ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി എസ് യു വി എക്‌സ്3യുടെ പുതിയ പതിപ്പ് വിപണിയില്‍. 49.99 ലക്ഷം മുതൽ 56.70 ലക്ഷം രൂപ വരെയാണ് എക്‌സ്3യുടെ എക്‌സ്‌ഷോറൂം വില. ബിഎംഡബ്ല്യുവിന്റെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് എക്‌സ് 3. 2003ല്‍ രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ എക്‌സ് 3 യുടെ മൂന്നാം തലമുറയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്.
കൂടുതല്‍ അഗ്രസീവും സ്റ്റൈലിഷ് ലുക്കിലുമാണ് പുതിയ എക്‌സ് 3 എത്തിയത്. കഴിഞ്ഞ മോഡലിനേക്കാൾ 55 കിലോഗ്രാം ഭാരം കുറവുണ്ട് പുതിയ തലമുറ വാഹനത്തിന്. വലുപ്പം കൂടിയ കിഡ്‌നി ഗ്രില്ലുകളാണ് പുതിയ എക്‌സ് 3യുടെ മുന്‍ഭാഗത്തെ പ്രധാന പ്രത്യേകത. ഫുൾ അഡാപ്റ്റീവ് എൽ ഇ ഡി ഹെഡ്്ലാംപും എൽ ഇ ഡി ലാംപുമാണ് പുതിയ എക്സ് 3യിൽ ഉപയോഗിച്ചിരിക്കുന്നത്. 19 ഇഞ്ച് അലോയ് വീലുകളാണ് പുതിയ വിഹനത്തിലുള്ളത്.
കാതലായ മാറ്റങ്ങളോടെയാണ് പുതിയ എക്‌സ് 3 എത്തിയിരിക്കുന്നത്. 12.3 ഇഞ്ച് മൾട്ടിഫങ്ഷൻ ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ, വെൽക്കം ലൈറ്റ് കാർപെറ്റ്. ആബിയന്റ് ലൈറ്റ്, ഹെഡ് അപ് ഡിസ്‌പ്ലെ എന്നിവ പുതിയ എക്‌സ് 3യിലുണ്ട്.
തുടക്കത്തിൽ ഡീസൽ എന്‍ജിനോടു കൂടി മാത്രമാണ് എക്‌സ് 3 ലഭ്യമാകുക. എക്സ്ഡ്രൈവ് 20ഡി എക്സ്പെഡിഷൻസ്, എക്സ്3 ലക്ഷ്വറി ലൈൻ എന്നീ വകഭേദങ്ങളിൽ ഡീസൽ പതിപ്പ് ലഭിക്കും. പെട്രോൾ പതിപ്പ് പിന്നീട് പുറത്തിറങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. 190 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും പുതിയ എക്സ്3യ്ക്കുണ്ട്. 8 സ്പീഡാണ് ട്രാൻസ്മിഷൻ.
ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട്, വോള്‍വോ എക്‌സ് 60, ഔഡി ക്യു5 തുടങ്ങിയ വാഹനങ്ങളോടാണ് എക്‌സ്3 മത്സരിക്കുക.