ഇന്ത്യന്‍ എംപിവി വിപണിയിലെ ജനപ്രിയ താരം എര്‍ട്ടിഗയുടെ പുതിയ പതിപ്പ് പ്രദര്‍ശിപ്പിച്ചു. ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത മോട്ടോര്‍ഷോയിലാണ് സുസുക്കി പുതിയ എര്‍ട്ടിഗയെ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. അടിമുടി മാറ്റങ്ങളുമായി എത്തുന്ന പുതിയ എര്‍ട്ടിഗയ്ക്ക് നിലവിലെ വാഹനത്തെക്കാള്‍ നീളും വീതിയും ഉയരവുമുണ്ട്.
കൂടുതല്‍ സ്റ്റൈലിഷായ ഡിസൈനാണ് സുസുക്കി രണ്ടാം തലമുറ എര്‍ട്ടിഗയ്ക്ക് നല്‍കിയിരിക്കുന്നത്. അല്‍പ്പം വലുപ്പം കൂടിയ മുന്‍ഭാഗവും പുതുമയുള്ള ഗ്രില്ലുമുണ്ട്. എല്‍ഇഡി ഡേറ്റം റണ്ണിങ് ലാംപും പ്രൊജക്റ്റര്‍ ഹെഡ് ലാംപും മുന്നിലെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. വശങ്ങളില് മസ്കുലറായ ഷോര്‍ഡര്‍ലൈനും ബോഡിലൈനുമുണ്ട്. ഇന്നോവ ക്രിസ്റ്റയ്ക്ക് സമാനമായ സി പില്ലറുകളാണ്. പുതിയ ടെയില്‍ ലാംപ് വാഹനത്തിന് കൂടുതല്‍ വലുപ്പം സമ്മാനിക്കുന്നു.
ആദ്യ തലമുറയെക്കാള്‍ 99 എംഎം നീളവും 40 എംഎം വീതിയുമുണ്ട് രണ്ടാം തലമുറയ്ക്ക്. എന്നാല്‍ വീല്‍ബെയ്സ് 2740 എംഎം തന്നെ. രണ്ടാം നിരയിലും മൂന്നാം നിരയിലും കൂടുതല്‍ സ്പെയ്സ് ഉണ്ട് പുതിയ കാറിന് എന്നാണ് സുസുക്കി അവകാശപ്പെടുന്നത്. പുതിയ സ്വിഫ്റ്റിനും ഡിസയറിനുമുള്ളതുപോലുള്ള ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ് വീലാണ് എര്‍ടിഗയ്ക്കും. ഡാഷ് ബോര്‍ഡില്‍ പുതിയ ഡിസൈനിലുള്ള എസി വെന്റുകളുണ്ട്. കൂടാതെ 6.8 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്ഫൊടൈന്മെന്റ് സിസ്റ്റവുമുണ്ട്. കൂള്‍ഡ് ഗ്ലൗബോക്സാണ് എര്‍ട്ടിഗയുടെ ഇന്തോനേഷ്യന്‍ വകഭേദത്തില്‍.
പുതിയ സ്വിഫ്റ്റിന്റേയും ബലേനൊയുടേയും അതേ പ്ലാറ്റ്ഫോമില്‍ തന്നെയാണ് പുതിയ എര്‍ട്ടിഗ നിര്‍മ്മിക്കുക. നിലവിലെ എര്‍ട്ടിഗയിലെ 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമായിരിക്കും പുതിയ വാഹനത്തിനും. തുടക്കത്തില്‍ 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമായി എത്തുകയെങ്കിലും പിന്നീട് മാരുതിയ പുതുതായി വികസിപ്പിക്കുന്ന 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും എര്‍ട്ടിഗയില്‍ വന്നേക്കാം.
എംപിവി വിപണിയിലെ ജനപ്രിയ വാഹനം എര്‍ട്ടിഗയുടെ പുതിയ പതിപ്പുമായി മാരുതി എത്തുന്നു. വലുപ്പം കൂട്ടി കൂടുതല്‍ പ്രീമിയം ലുക്കില്‍ എര്‍ട്ടിഗ ഈ വര്‍ഷം അവസാനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈഎച്ച്എ എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന രണ്ടാം തലമുറ എര്‍ട്ടിഗ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു.
നിലവിലെ എര്‍ട്ടിഗയെക്കാള്‍ വലുപ്പം കൂടുതലായിരിക്കും അടുത്ത തലമുറ എര്‍ട്ടിഗയ്ക്ക്. ഇന്റീരിയറിലെ സ്പെയ്സും ബൂട്ട് സ്പെയ്സും ഉയര്‍ത്തി കൂടുതല്‍ സൗകര്യങ്ങളുമായിട്ടാണ് പുതിയ എര്‍ട്ടിഗ എത്തുക. വാഹനത്തിന്റെ പുറത്തിറക്കലിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ മാരുതി പുറത്തുവിട്ടിട്ടില്ലെങ്കിലും അടുത്ത ആഗസ്റ്റില്‍ പുതിയ എര്‍ട്ടിഗ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.