റോയൽ എൻഫീൽഡിന്റെ ലിമിറ്റഡ് എഡിഷൻ ക്ലാസിക്ക് 500 പെഗാസിസ് വിപണിയിൽ. 249217 രൂപയാണ് പെഗാസിന്റെ മുംബൈ എക്സ്ഷോറൂം വില. രണ്ടാം ലോക മഹായുദ്ധ സ്മരണകളിൽ നിന്നു പ്രചോദിതമായി റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന പരിമിതകാല പതിപ്പാണ് ക്ലാസിക് 500 പെഗാസസി. 1000 യൂണിറ്റുകൾ മാത്രമാവും വിൽപ്പനയ്ക്കെത്തുക. ഇതിൽ 250 ബൈക്കുകളാണ് ഇന്ത്യയ്ക്കായി നീക്കിവയ്ക്കുന്നത്. യുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പർമാർ ഉപയോഗിച്ചിരുന്ന ഫ്ളയിങ് ഫ്ളീയാണ് ക്ലാസിക് 500 പെഗാസസിനു പ്രചോദനമാകുന്നത്. 59 കിലോഗ്രാം മാത്രമായിരുന്നു ഭാരമെന്നതിനാൽ പ്രതികൂല സാഹചര്യങ്ങളിൽ അനായാസം ബൈക്ക് ചുമന്നു മാറ്റാമെന്നതും ‘ഫ്ളയിങ് ഫ്ളീ’യുടെ ആകർഷണമായിരുന്നു.
ഇതിഹാസമാനങ്ങളുള്ള ആർ ഇ/ഡബ്ല്യു ഡി 125 മോട്ടോർ സൈക്കിളിനെയാണു വാഹനലോകം ഫ്ളയിങ് ഫ്ളീ എന്നു വിളിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് യു കെയിലെ വെസ്റ്റ്്വുഡിൽ ഭൂമിക്കടിയിൽ സജീകരിച്ച ശാലയിലാണു റോയൽ എൻഫീൽഡ് ഈ ബൈക്കുകൾ നിർമിച്ചിരുന്നത്. ക്ലാസിക് 500 പെഗാസസിന്റെ രണ്ടു ലക്ഷത്തോളം രൂപയ്ക്കാവും ബൈക്ക് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുക.
അതേസമയം രാജ്യത്തെ ബുള്ളറ്റ് ഷോറൂമുകൾ മുഖേനയാവില്ല ക്ലാസിക് 500 പെഗാസസിന്റെ വിൽപ്പന; പകരം ഹിമാലയൻ സ്ലീറ്റ് മാതൃകയിൽ ഓൺലൈൻ വ്യവസ്ഥയിലാവും ‘പെഗാസസി’ന്റെ വിപണനം. കഴിഞ്ഞ ആഴ്ച ബ്രിട്ടനിൽ അരങ്ങേറിയ ‘പെഗാസസി’ന് 4,999 പൗണ്ട്(ഏകദേശം 4.53 ലക്ഷം രൂപ) ആയിരുന്നു വില; ആകെ 190 ബൈക്കുകളാണു ബ്രിട്ടീഷ് വിപണിക്കായി റോയൽ എൻഫീൽഡ് അനുവദിച്ചിരിക്കുന്നത്.
ലോകമഹായുദ്ധകാലത്തെ വർണക്കൂട്ടുകൾ അടിത്തറയാക്കി രണ്ടു നിറങ്ങളിൽ ‘പെഗാസസ്’ വിപണിയിലുണ്ട്: സർവീസ് ബ്രൗണും ഒലീവ് ഡ്രാബ് ഗ്രീനും. എന്നാൽ ഇന്ത്യയിൽ ഒലീവ് പച്ച സൈന്യത്തിനായി നീക്കിവച്ച നിറമായതിനാൽ ഒലീവ് ഡ്രാബ് ഗ്രീൻ ഇവിടെ വിൽപ്പനയ്ക്കെത്തില്ല. ബൈക്കിനു കരുത്തേകുക ‘കാസിക്കി’ലെ 499 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയാവും. 5,250 ആർ പി എമ്മിൽ 27.2 ബി എച്ച് പി വരെ കരുത്തും 4,000 ആർ പി എമ്മിൽ 41.3 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഷാസി, ബ്രേക്ക്, ടയർ തുടങ്ങിയവയിലും സാധാരണ ‘ക്ലാസിക്കും’ ‘പെഗാസസു’മായി വ്യത്യാസമൊന്നുമില്ല.
അതേസമയം, സൈനിക ശൈലിയിലുള്ള കാൻവാസ് പാനിയർ, ബ്രൗൺ ഹാൻഡ്ൽ ബാർ ഗ്രിപ്, എയർ ഫിൽറ്ററിനു കുറുകെ ബ്രാസ് ബക്കിളോടെയുള്ള ലതർ സ്ട്രാപ്, കറുപ്പ് സൈലൻസർ, റിം, കിക്ക് സ്റ്റാർട് ലീവർ, പെഡൽ, ഹെഡ്ലൈറ്റ് ബീസൽ തുടങ്ങിയവയൊക്കെ ‘പെഗാസസി’നെ വേറിട്ടു നിർത്തും. കൂടാതെ പരിമിതകാല പതിപ്പെന്നു വിളംബരം ചെയ്യാൻ ‘ക്ലാസിക് 500 പെഗാസസി’ന്റെയും ഇന്ധനടാങ്കിൽ സീരിയൽ നമ്പർ സ്റ്റെൻസിൽ ചെയ്യുന്നുണ്ട്.4,000 ആർ പി എമ്മിൽ 41.3 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഷാസി, ബ്രേക്ക്, ടയർ തുടങ്ങിയവയിലും സാധാരണ ‘ക്ലാസിക്കും’ ‘പെഗാസസു’മായി വ്യത്യാസമൊന്നുമില്ല.