എതിരാളികളെ വിറപ്പിക്കാൻ പുതിയ ജാസ്, വില 7.35 ലക്ഷം മുതല്‍

honda-jazz-2018
SHARE

ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ നവീകരിച്ച മോഡൽ വിപണിയിൽ. 7.35 ലക്ഷം മുതൽ 9.29 ലക്ഷം രൂപ വരെയാണ് പുതിയ ജാസിന്റെ എക്സ്ഷോറൂം വില. സാങ്കേതിക വിഭാഗത്തിൽ മാറ്റമില്ലാതെ, കാഴ്ചയിലും ഉള്ളടക്കത്തിലുമുള്ള മാറ്റങ്ങളോടെയാവും ജാസിന്റെ വരവ്. വലുപ്പമേറിയ എയർ ഇൻടേക്ക് സഹിതം പുത്തൻ മുൻ ബംപർ, ഫോഗ് ലാംപ് ഹൗസിങ്ങിനു വേറിട്ട രൂപകൽപ്പന തുടങ്ങിയവയാണു കാറിന്റെ മുൻഭാഗത്തെ മാറ്റം. മുൻഗ്രില്ലിന്റെ ആകൃതിയിലും പരിഷ്കാരമുണ്ട്; ഹോണ്ടയുടെ പുത്തൻ മോഡലുകളോട് സാമ്യമുള്ള ഗ്രിൽ ജാസിലും ഇടംപിടിച്ചു. എൽ ഇ ഡി ടെയിൽ ലാംപിന്റെ രൂപകൽപ്പന മാറ്റമാണു മറ്റൊരു പുതുമ.

honda-jazz-1
Honda Jazz 2018

കാറിലെ അലോയ് വീലുകൾക്കും പുത്തൻ രൂപകൽപ്പന ലഭ്യമാക്കും; പുതിയ 15 ഇഞ്ച് അലോയ് വീലാണ് നവീകരിച്ച ജാസിൽ. മുന്തിയ വകഭേദത്തിൽ കൂടുതൽ സ്പോർട്ടി ലുക്കിനായി കറുപ്പ് അലോയ് വീലും ലഭ്യമാവും. പുതുതലമുറ ഹോണ്ട ‘സിറ്റി’യിലെ പോലെ പരിഷ്കരിച്ച ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഓട്ടമാറ്റിക് ഹെഡ്‌ലാംപ്, പുഷ് സ്റ്റാർ ബട്ടൻ, ക്രൂസ് കൺട്രോൾ, ഫ്രണ്ട് സെന്റർ ആംറെസ്റ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.

honda-jazz-2
Honda Jazz 2018

കാറിനു കരുത്തേകുക 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകളാണ്. ട്രാൻസ്മിഷനിലും കാര്യമായ മാറ്റങ്ങളില്ല. അഞ്ച് എക്സ്റ്റീരിയർ നിറങ്ങളിലാണ് പുതിയ ജാസിനെ ഹോണ്ട വിപണിയിലെത്തിക്കുന്നത്. ഇന്ത്യയിൽ മാരുതി സുസുക്കി ബലേനൊയും പുത്തൻ ഹ്യുണ്ടേയ് ഐ ട്വന്റിയുമൊക്കെയാണ് ഹോണ്ട ജാസിന്റെ എതിരാളികൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA