െെഗ്ലഡർ ഇൻറർസ്റ്റേറ്റ് കോച്ചുമായി ഭാരത് ബെന്‍സ്. ആറു സിലണ്ടർ മുൻ എൻജിൻ ബസ് നിലവിൽ ലെയ് ലൻഡും ടാറ്റയും കയ്യടക്കിവച്ചിരിക്കുന്ന വിപണിയിലേക്ക് ഇടിച്ചു കയറുകയാണ്. പിൻ എൻജിൻ ബസുകളിൽ വോൾവൊയ്ക്കും സ്കാനിയയ്ക്കും സമാനമായ സൗകര്യങ്ങളും യാത്രാസുഖവും പകുതിയോളം വിലയ്ക്ക് ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. ഷാസിയായി ലഭിക്കുന്ന െെഗ്ലഡറിെൻറ ബസ് മോഡൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ അനാവരണം ചെയ്തു.

45 പുഷ് ബാക്ക് സീറ്റുകളുള്ള ബസിന് ഒ എം 909 എൻജിനാണ്. 235 ബി എച്ച് പി. എ സി അടക്കമുള്ള സൗകര്യങ്ങൾ അനായാസം എൻജിനിൽ ഒാടിക്കൊള്ളും. എ സിക്കായി വേറൊരു എൻജിൻ വേണ്ട. ആറു സ്പീഡ് ഗീയർബോക്സ്. െെഡ്രവറുടെ ക്യാബിനും കൺസോളും വോൾവോയിലും മറ്റും കാണുന്ന തരം. മുൻ പിൻ വീലുകൾക്ക് എയർ സസ്പെൻഷൻ സ്റ്റാൻഡേർഡ് സൗകര്യമാണ്.

മനോഹരമായ ക്യാബിനും റൂഫ്മൗണ്ടഡ് എ സിയുമുണ്ട്. സീറ്റുകളെല്ലാം പുഷ്ബാക്ക്. തുരുമ്പടിക്കാത്ത ഗാൽവ െെനസ്ഡ് ബോഡി. െെലറ്റ് ഗ്രേ ടിൻറഡ് ഗ്ലാസ് വിൻഡോസ്. 32 ഇഞ്ച് ടി വിയും ആംപ്ലിഫയർ അടക്കമുള്ള 6 സ്പീക്കർ സൗണ്ട് സിസ്റ്റവും.
