സൺറൂഫും ആഡംബര സൗകര്യങ്ങളുമായി ജീപ്പ് കോംപസ് പ്ലസ്

compass-ltd-plus
SHARE

ജീപ്പിന്റെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ എസ്‍യുവി കോംപസിന് പുതിയ വകഭേദം. ലിമിറ്റഡ് പ്ലസ് എന്ന പേരിൽ പുറത്തിറങ്ങുന്ന വേരിയന്റിന് 21.07 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. കൂടുതൽ ആഡംബര സൗകര്യങ്ങൾ നൽകിയാണ് ലിമിറ്റഡ് പ്ലസ് പതിപ്പ് പുറത്തിറക്കിയത്. പനോരമിക് സൺറൂഫ്, 18 ഇഞ്ച് അലോയ് വീലുകൾ, റെയിൻ സെൻസറിഫ് വൈപ്പറുകൾ, 8.4 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എട്ടു തരത്തിൽ അഡ്ജെസ്റ്റ് ചെയ്യാവുന്ന മെമ്മറിയുള്ള മുൻ സീറ്റ്, ഓൾ റോ ഫുൾ ലെങ്ത്ത് സൈഡ് കർട്ടൻ എയർബാഗുകൾ എന്നിവ പുതിയ വകഭേദത്തിലുണ്ട്. 

എൻജിനിൽ മാറ്റങ്ങളൊന്നുമില്ല. ജീപ്പിന്റെ ചെറു എസ് യു വി കോംപസ് ഇന്ത്യയില്‍ എത്തിയത് കഴിഞ്ഞ വർഷം ജൂലൈ 31നായിരുന്നു. പുറത്തിറങ്ങിയതു മുതല്‍ മികച്ച പ്രതികരണമാണ് കോംപസിന് ലഭിക്കുന്നത്. 2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകളാണ് കോംപസിനുള്ളത്. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉൽപാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിൻ. 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കും 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA