Triumph Tiger 800 XCA

ബ്രീട്ടീഷ് ഇരുചക്രവാഹന നിർമാതാക്കളായ ട്രയംഫിന്റെ അഡ്വഞ്ചർ സ്പോർട്സ് ബൈക്ക് ടൈഗർ 800 എക്സ്‌സിഎയുടെ പുതിയ മോഡൽ വിപണിയിൽ. 15.16 ലക്ഷം രൂപയാണ് പുതിയ ടൈഗർ എക്സ്‍സിഎയുടെ എക്സ്ഷോറൂം വില. നിലവിൽ ടൈഗറിന്റെ 800 എക്സ്‌സിഎസ്, എക്ആർ, എക്സ്ആർഎക്സ് എന്നീ വകഭേദങ്ങളാണ് വിപണിയിലുള്ളത്. ഇതു കൂടാതെയാണ് ഉയർന്ന വകഭേദമായ എക്സ്‌സിഎ ട്രയംഫ് വിപണിയിലെത്തിച്ചത്.

Triumph Tiger 800 XCA

നിലവിലെ മോഡലുകളില്‍ നിന്ന് ഷാസിയിലും എൻജിനിലുമായി 200 ൽ അധികം മാറ്റങ്ങളുമായാണ് പുതിയ ടൈഗർ എത്തുന്നത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുന്നിൽ 21 ഇഞ്ച് വീലും പിന്നിൽ 17 ഇഞ്ച് വീലും ഉപയോഗിക്കുന്നു. ഓഫ് റോ‍‍ഡ് യാത്രകൾക്ക് ഉതകുന്ന സസ്പെൻഷൻ. വ്യത്യസ്ത തരം ആറ് റൈഡിങ് മോഡുകളുള്ള  ഓഫ് റോഡ് പ്രോ സാങ്കേതിക വിദ്യയും പുതിയ ടൈഗറിലുണ്ട്.  കൂടാതെ എൽഇ‍ഡി ലൈറ്റുകൾ, അലൂമിനിയം റേഡിയേറ്റർ ഗാർഡ്, 5 ഇഞ്ച് ഫുൾ കളർ ടിഎഫ്ടി സ്കീൻ. അഞ്ചു തരത്തിൽ ക്രമീകരിക്കാവുന്ന സ്ക്രീൻ എന്നിവയും പുതിയ ടൈഗർ എക്സ്‌സിഎയിലുണ്ട്. 

800 സിസി ഇന്‍ലൈന്‍ ത്രീ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ബൈക്കിന് കരുത്തേകുന്നത്.  94 ബിഎച്ച്പി കരുത്തും 79 എന്‍എം ടോര്‍ക്കും ഈ എൻജിൻ നൽകും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സുരക്ഷയ്ക്കായി ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്വിച്ചബിള്‍ എബിഎസ്, ക്രൂയ്‌സ് കണ്‍ട്രോള്‍ എന്നിവയുണ്ട്.