കോർപറേറ്റ്, ബിസിനസ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് എൻട്രി ലവൽ സെഡാനായ ‘അമിയൊ’യുടെ ‘കോർപറേറ്റ് എഡീഷൻ’ ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ പുറത്തിറക്കി. പെട്രോൾ എൻജിനുള്ള ‘അമിയൊ കോർപറേറ്റ് എഡീഷ’ന് 6.69 ലക്ഷം രൂപയു ഡീസൽ എൻജിനുള്ള വകഭേദത്തിന് 7.99 ലക്ഷം രൂപയുമാണു ഷോറൂം വില. ‘അമിയൊ’യുടെ ഹൈലൈൻ പ്ലസ് വകഭേദം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോർപറേറ്റ്, ബിസിനസ് ഉപയോക്താക്കളെ ലക്ഷ്യമിട്ട്  എൻട്രി ലവൽ സെഡാനായ ‘അമിയൊ’യുടെ ‘കോർപറേറ്റ് എഡീഷൻ’ ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ പുറത്തിറക്കി. പെട്രോൾ എൻജിനുള്ള ‘അമിയൊ കോർപറേറ്റ് എഡീഷ’ന് 6.69 ലക്ഷം രൂപയു ഡീസൽ എൻജിനുള്ള വകഭേദത്തിന് 7.99 ലക്ഷം രൂപയുമാണു ഷോറൂം വില. ‘അമിയൊ’യുടെ ഹൈലൈൻ പ്ലസ് വകഭേദം ആധാരമാക്കിയാണു ഫോക്സ്വാഗൻ കാറിന്റെ ‘കോർപറേറ്റ് എഡീഷൻ’ യാഥാർഥ്യമാക്കുന്നത്. അതേസമയം, ഹൈലൻ പ്ലസ് പതിപ്പിനെ അപേക്ഷിച്ച് 1.11 ലക്ഷം രൂപ മുതൽ 1.16 ലക്ഷം രൂപ വരെ അധികമാണ് ‘കോർപറേറ്റ് എഡീഷ’ന്റെ വില.

ഇരട്ട എയർബാഗ്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ(ഇ ബി ഡി) സഹിതം ആന്റി ലോക്ക് ബ്രേക്ക് സംവിധാനം(എ ബി എസ്), ഓട്ടമാറ്റിക് ഹെഡ്ലൈറ്റ്, കാമറ സഹിതം റിയർ പാർക്കിങ് സെൻസർ, ആപ്പ്ൾ കാർ പ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും മിറർ ലിങ്ക് കംപാറ്റിബിലിറ്റിയും സഹിതം 6.5 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ എന്നിവയൊക്കെ ‘അമിയൊ കോർപറേറ്റ് എഡീഷനി’ലുണ്ട്.

ADVERTISEMENT

ഫ്രണ്ട് വീൽ ഡ്രൈവ് ലേ ഔട്ടുള്ള കാറിലെ പെട്രോൾ, ഡീസൽ  എൻജിനുകൾക്കു കൂട്ട് അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ്. ഒരു ലീറ്റർ, മൂന്ന സിലണ്ടർ പെട്രോൾ എൻജിന് പരമാവധി 76 ബി എച്ച് പിയോളം കരുത്തും 95 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. 1.5 ലീറ്റർ, ടർബോചാർജ്ഡ്, നാലു സിലിണ്ടർ ഡീസൽ എൻജിനാവട്ടെ 110 ബി എച്ച് പി വരെ കരുത്തും 250 എൻ എമ്മോളം ടോർക്കുമാണു സൃഷ്ടിക്കുക. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ‘ഡിസയർ’, ഹ്യുണ്ടേയ് ‘എക്സെന്റ്’, ഹോണ്ട ‘അമെയ്സ്’, ഫോഡ് ‘ആസ്പയർ’ തുടങ്ങിയവയോടാണ് ‘അമിയൊ’യുടെ പോരാട്ടം. 

അകത്തും പുറത്തുമുള്ള പുതുമകളും പരിഷ്കാരങ്ങളുമായി അടുത്തയിടെ ‘പോളോ’, ‘അമിയൊ’, ‘വെന്റോ’ എന്നിവയുടെ പ്രത്യേക ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ എഡീഷനും അടുത്തയിടെ ഫോക്സ്വാഗൻ അവതരിപ്പിച്ചിരുന്നു.