ഇന്ധനക്ഷമത ഉയർത്തി, സ്മാർട്ട് ഹൈബ്രിഡായി ബലേനൊ
മാരുതി ബലേനൊയുടെ ഹൈബ്രിഡ് പതിപ്പുമായി മാരുതി സുസുക്കി. ബിഎസ് 6 നിലവാരത്തിലേയ്ക്ക് എത്തിക്കാവുന്ന 1.2 ലീറ്റർ ഡ്യുവൽജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എൻജിനോടെയാണ് ബലേനൊ സ്മാർട്ട് ഹൈബ്രിഡ് എത്തുന്നത്. പുതിയ സാങ്കേതികവിദ്യ പ്രകാരം ഇന്ധനക്ഷമത കൂടുതലും പരിസ്ഥിതി മലിനീകരണം കുറവുമായിരിക്കുമെന്നാണ് മാരുതിയുടെ

മാരുതി ബലേനൊയുടെ ഹൈബ്രിഡ് പതിപ്പുമായി മാരുതി സുസുക്കി. ബിഎസ് 6 നിലവാരത്തിലേയ്ക്ക് എത്തിക്കാവുന്ന 1.2 ലീറ്റർ ഡ്യുവൽജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എൻജിനോടെയാണ് ബലേനൊ സ്മാർട്ട് ഹൈബ്രിഡ് എത്തുന്നത്. പുതിയ സാങ്കേതികവിദ്യ പ്രകാരം ഇന്ധനക്ഷമത കൂടുതലും പരിസ്ഥിതി മലിനീകരണം കുറവുമായിരിക്കുമെന്നാണ് മാരുതിയുടെ അവകാശവാദം.
ഇതുകൂടാതെ, ബിഎസ് 6 1.2 ലീറ്റർ പെട്രോൾ എൻജിൻ മോഡലും മാരുതി പുറത്തിറക്കി. സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജി ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ പ്രീമിയം ഹാച്ച്ബാക്കാണ് ബലേനൊ. ഉടൻ തന്നെ ഇവ നെക്സ ഷോറൂമുകളിലൂടെ വിൽപനയ്‌ക്കെത്തും. പെട്രോൾ മോഡലിന്റെ വില 5.58 ലക്ഷം മുതൽ 8.90 ലക്ഷം വരെയാണ്. ഡെൽറ്റ, സീറ്റ വകഭേദങ്ങളിൽ മാത്രമാണ് സ്മാർട്ട് ഹൈബ്രിഡ് മോഡലുകൾ ലഭിക്കുക. 7.25 ലക്ഷം രൂപയും 7.86 ലക്ഷം രൂപയുമാണ് സ്മാർട്ട് ഹൈബ്രിഡ് മോഡലുകളുടെ വില.
പുറത്തിറങ്ങിയ വർഷം തന്നെ രാജ്യത്ത് ഏറ്റവുമധികം വിൽപനയുള്ള കാറുകളുടെ പട്ടികയിൽ ഇടംപിടിച്ച ബലേനൊയ്ക്ക് ഏറ്റവും കുറഞ്ഞ കാലത്തിനുള്ളിൽ അഞ്ചു ലക്ഷം യൂണിറ്റ് വിൽപന കൈവരിച്ചതിന്റെ റെക്കോർഡും സ്വന്തമാണ്. നിരത്തിലെത്തി വെറും 38 മാസത്തിനുള്ളിലാണു ബലേനൊ ഈ ഉജ്ജ്വല നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ വാഹന വിപണിയിലെ എ ടു പ്ലസ് വിഭാഗത്തിൽ 27 ശതമാനത്തോളം വിഹിതമാണ് ബലേനൊയ്ക്കു മാരുതി സുസുക്കി അവകാശപ്പെടുന്നത്.