സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുമായി എസ്ക്രോസ് പെട്രോൾ, വില 8.39 ലക്ഷം മുതൽ
പെട്രോൾ എൻജിനുമായി മാരുതി സുസുക്കി എസ്ക്രോസ് വിപണിയിൽ. ആറു മോഡലുകളിലായി മാനുവൽ ഓട്ടമാറ്റിക് വേരിയന്റുകളിൽ ലഭിക്കുന്ന എസ് ക്രോസിന് 8.39 ലക്ഷം മുതൽ 12.39 ലക്ഷം രൂപ വരെയാണ് വില. സിഗ്മ 8.39 ലക്ഷം രൂപയും ഡെൽറ്റയ്ക്ക് 9.60 ലക്ഷം രൂപയും ഡെൽറ്റ ഓട്ടമാറ്റിക്കിന് 10.83 ലക്ഷം രൂപയും സീറ്റയ്ക്ക് 9.95 ലക്ഷം

പെട്രോൾ എൻജിനുമായി മാരുതി സുസുക്കി എസ്ക്രോസ് വിപണിയിൽ. ആറു മോഡലുകളിലായി മാനുവൽ ഓട്ടമാറ്റിക് വേരിയന്റുകളിൽ ലഭിക്കുന്ന എസ് ക്രോസിന് 8.39 ലക്ഷം മുതൽ 12.39 ലക്ഷം രൂപ വരെയാണ് വില. സിഗ്മ 8.39 ലക്ഷം രൂപയും ഡെൽറ്റയ്ക്ക് 9.60 ലക്ഷം രൂപയും ഡെൽറ്റ ഓട്ടമാറ്റിക്കിന് 10.83 ലക്ഷം രൂപയും സീറ്റയ്ക്ക് 9.95 ലക്ഷം രൂപയും സീറ്റ ഓട്ടമാറ്റിക്കിന് 11.18 ലക്ഷം രൂപയും ആൽഫയ്ക്ക് 11.15 ലക്ഷം രൂപയും ആൽഫ ഓട്ടമാറ്റിക്കിന് 12.39 ലക്ഷം രൂപയുമാണ് വില.
പെട്രോൾ എൻജിനുമായി മാരുതി സുസുക്കി എസ്‍ക്രോസ് എത്തുന്നതിന് മുന്നോടിയായി വാഹനത്തിന്റെ ബുക്കിങ്ങും മാരുതി സ്വീകരിച്ചു തുടങ്ങിയിരുന്നു. ഓൺലൈനായോ നെക്സ ഡീസൽഷിപ്പ് വഴിയോ 11000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. അടുത്ത തലമുറ സ്മാർട് ഹൈബ്രിഡ് സാങ്കേതിക വിദ്യയോടു കൂടിയ ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുക. പെട്രോൾ എൻജിനോടെ മാത്രമാവും വിൽപനയ്ക്കുണ്ടാകുക.
കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി പെട്രോൾ എൻജിനുള്ള എസ് ക്രോസ് അനാവരണം ചെയ്തത്. ഇതുവരെ ഫിയറ്റിൽ നിന്നു കടമെടുത്ത 1.3 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനാണ് എസ് ക്രോസിനു കരുത്തേകിയിരുന്നത്. എന്നാൽ ഈ എൻജിൻ ബിഎസ്ആറ് നിലവാരത്തിലേക്ക് ഉയർത്താത്ത സാഹചര്യത്തിലാണു മാരുതി സുസുക്കി എസ് ക്രോസിലും കെ 15 ബി പെട്രോൾ എൻജിൻ ഘടിപ്പിക്കുന്നത്.
ബിഎസ് 6 പെട്രോൾ എൻജിന് 77 കിലോവാട്ട് കരുത്തും 138 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. സെഗ്‌മെന്റിലെ ഏറ്റവും മികച്ചത് എന്ന അവകാശപ്പെടാനാകുന്ന 18.55 കിലോമീറ്ററാണ് ഇന്ധനക്ഷമത (ഓട്ടമാറ്റിക്കിന് 18.43 കി.മീ). അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഒപ്പം നാലു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സ് സഹിതവും പെട്രോൾ എൻജിൻ എസ് ക്രോസ് ലഭിക്കും.
English Summary: Maruti Suzuki S Cross Petrol Launched