കൂടുതൽ സ്റ്റൈലിഷായി സെൽറ്റോസ് ആനിവേഴ്സറി എഡീഷൻ
ഇന്ത്യൻ വിപണി പ്രവേശത്തിന്റെ ആദ്യ വാർഷികം ആഘോഷിക്കാൻ എസ് യു വിയായ സെൽറ്റോസിന്റെ ആനിവേഴ്സറി എഡീഷനുമായി ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ മോട്ടോഴ്സ്. ടെക്ലൈൻ എച്ച് ടി എക്സ് വകഭേദം ആധാരമാക്കി സാക്ഷാത്കരിച്ച ‘സെൽറ്റോസ് ആനിവേഴ്സറി എഡീഷ’ന് 13.75 ലക്ഷം രൂപ മുതലാണു ഷോറൂം വില; 1.5 ലീറ്റർ പെട്രോൾ എൻജിനും ആറു

ഇന്ത്യൻ വിപണി പ്രവേശത്തിന്റെ ആദ്യ വാർഷികം ആഘോഷിക്കാൻ എസ് യു വിയായ സെൽറ്റോസിന്റെ ആനിവേഴ്സറി എഡീഷനുമായി ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ മോട്ടോഴ്സ്. ടെക്ലൈൻ എച്ച് ടി എക്സ് വകഭേദം ആധാരമാക്കി സാക്ഷാത്കരിച്ച ‘സെൽറ്റോസ് ആനിവേഴ്സറി എഡീഷ’ന് 13.75 ലക്ഷം രൂപ മുതലാണു ഷോറൂം വില; 1.5 ലീറ്റർ പെട്രോൾ എൻജിനും ആറു സ്പീഡ് മാനുവൽ ഗീയർബോക്സുമുള്ള മോഡലിനാണ് ഈ വില. പെട്രോൾ എൻജിനൊപ്പം ഐ വി ടി എത്തുന്നതോടെ വില 14.75 ലക്ഷം രൂപയായും മാനുവൽ ട്രാൻസ്മിഷനൊപ്പം 1.5 ലീറ്റർ ഡീസൽ എൻജിൻ കൂടിയാവുന്നതോടെ പ്രത്യേക പതിപ്പിന്റെ വില 14.85 ലക്ഷം രൂപയായും ഉയരും.
പരിമിതകാല പതിപ്പിൽപെട്ട 6,000 സെൽറ്റോസ് മാത്രമാണു വിൽപ്പനയ്ക്കെത്തുകയെന്നാണു കിയ മോട്ടോഴ്സിന്റെ പ്രഖ്യാപനം. സെൽറ്റോസിന്റെ പ്രത്യേക പതിപ്പിനുള്ള ബുക്കിങ്ങിനും തുടക്കമായിട്ടുണ്ട്. ഡിഫ്യൂസർ സമാനമായ പരിഗണനയോടെ ഗ്ലോസ് ബ്ലാക്ക് - സിൽവർ നിറത്തിലുള്ള സ്കിഡ് പ്ലേറ്റും റ്റാൻജറിൻ ഫിനിഷുള്ള ഫോഗ് ലാംപ് ബീസലും മധ്യത്തിൽ റ്റാൻജറിൻ ക്യാപ് സഹിതം കറുപ്പ്, 17 ഇഞ്ച് അലോയ് വീലും റ്റാൻജറിൻ ഇൻസർട്ട് സഹിതമുള്ള സൈഡ് സില്ലുമൊക്കെയായാണ് ഈ പ്രത്യേക പതിപ്പിന്റെ വരവ്. പിന്നിലാവട്ടെ സിൽവർ ഡിഫ്യൂസർ ഫിൻ സഹിതം കറുപ്പ് സ്കിഡ് പ്ലേറ്റും ‘ഫസ്റ്റ് ആനിവേഴ്സറി’ ബാഡ്ജും ഇടംപിടിക്കുന്നു. രൂപകൽപനയിലെ പരിഷ്കാരങ്ങളെ തുടർന്ന് ഈ സെൽറ്റോസിന് 60 എം എം അധിക നീളവുമുണ്ട്. മൂന്നു ഇരട്ട വർണ സങ്കലനമടക്കം നാലു നിറങ്ങളിലാണ് കാർ വിൽപ്പനയ്ക്കുള്ളത്; ഇതിൽ പുതിയ സാധ്യതയായ ഗ്രാവിറ്റി ഗ്രേ - അറോറ ബ്ലാക്ക് പേൾ നിറക്കൂട്ടുമുണ്ട്.
തേനീച്ചക്കൂടിന്റെ ശൈലിയിൽ ഫിനിഷ് ചെയ്ത കറുപ്പ് ലതററ്റ് സീറ്റും മൊത്തത്തിൽ കറുപ്പ് അകത്തളവുമാണ് ആനിവേഴ്സറി എഡീഷനിലുള്ളത്. എൽ ഇ ഡി ലൈറ്റ് ബാർ, ഹെഡ് ലാംപ്, ടെയിൽ ലാംപ്, ഫോഗ് ലാംപ്, ആംബിയന്റ് ലൈറ്റിങ്, 10.25 ഇഞ്ച് ടച് സ്ക്രീൻ, ലതർ പൊതിഞ്ഞ സ്റ്റീയറിങ് വീൽ, ടിൽറ്റ് ആൻഡ് ടെലിസ്കോപിക് അഡ്ജസ്റ്റബിൾ സ്റ്റീയറിങ് കോളം, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, 60:40 അനുപാതത്തിൽ വിഭജിക്കാവുന്ന പിൻ സീറ്റ്, എയർ പ്യൂരിഫയർ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പിന്നിൽ യു എസ് ബി ചാർജർ, ടയർ പ്രഷർ മോനിറ്റർ, ഓട്ടോ ഹെഡ്ലാംപ് തുടങ്ങി സെൽറ്റോസ് എച്ച് ടി എക്സ് പതിപ്പിലെ സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ ‘ആനിവേഴ്സറി എഡീഷനി’ലും നിലനിർത്തിയിട്ടുണ്ട്.
മറ്റു പരിമിതകാല പതിപ്പുകളെ പോലെ സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘സെൽറ്റോസ് ആനിവേഴ്സറി എഡീഷ’ന്റെയും വരവ്. കാറിലെ 1.5 ലീറ്റർ, നാലു സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിന് 115 പി എസ് വരെ കരുത്തും 144 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. 1.5 ലീറ്റർ ഡീസൽ എൻജിനാവട്ടെ 115 പി എസ് കരുത്തും 250 എൻ എം വരെ ടോർക്കുമാണു സൃഷ്ടിക്കുക. ഡീസൽ എൻജിനു കൂട്ട് മാനുവൽ ട്രാൻസ്മിഷൻ മാത്രം; പെട്രോൾ എൻജിനാവട്ടെ മാനുവൽ, സി വി ടി ഗീയർബോക്സുകളോടെ ലഭ്യമാണ്.
English Summary: Kia Seltos Anniversary Edition launched in India