ആരുമൊന്ന് നോക്കി പോകും, പുതിയ ഡ്യൂക്ക് 125; വില 1.50 ലക്ഷം
ഓസ്ട്രിയൻ നിർമാതാക്കളായ കെ ടി എമ്മിന്റെ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ബൈക്കായ 125 ഡ്യൂക്കിന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തി. പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 1.50 ലക്ഷം രൂപയാണു 2021 കെ ടി എം 125 ഡ്യൂക്കിന്റെ ഷോറൂം വില. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള

ഓസ്ട്രിയൻ നിർമാതാക്കളായ കെ ടി എമ്മിന്റെ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ബൈക്കായ 125 ഡ്യൂക്കിന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തി. പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 1.50 ലക്ഷം രൂപയാണു 2021 കെ ടി എം 125 ഡ്യൂക്കിന്റെ ഷോറൂം വില. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിനുണ്ടായിരുന്ന മുൻ മോഡലിനെ അപേക്ഷിച്ച് 8,000 രൂപയോളം അധികമാണിത്. ബി എസ് നാല് എൻജിനുള്ള 125 ഡ്യൂക്കുമായി താരതമ്യം ചെയ്താൽ പരിഷ്കരിച്ച ബൈക്കിന് വിലയിൽ 15,000 രൂപയോളമാണു വർധന.
ശേഷിയേറിയ എൻജിനുള്ള 200, 250, 390 ഡ്യൂക്കുകൾക്കു സമാനമായ രൂപകൽപ്പനയോടെയാണു നവീകരിച്ച 125 ഡ്യൂക്കിന്റെയും വരവ്. എന്നാൽ 250, 390 ഡ്യൂക്കുകളിലെ എൽ ഇ ഡി ഹെഡ്‌ലൈറ്റിനു പകരം 200 ഡ്യൂക്കിലുള്ള ഹാലജൻ ഹെഡ്‌ലാംപാണ് ‘2021 കെ ടി എം125 ഡ്യൂക്കി’ലും പ്രകാശം പകരുന്നത്.
അതേസമയം, ശേഷിയേറിയ ബൈക്കുകളിലെ എൽ സി ഡി ഇൻസ്ട്രമെന്റ് ക്ലസ്റ്റർ ‘2021 കെ ടി എം 125 ഡ്യൂക്കി’ലും കെ ടി എം നിലനിർത്തിയിട്ടുണ്ട്. വിവര ലഭ്യതയ്ക്കു കുറവില്ലെങ്കിലും ‘390 ഡ്യൂക്കി’ലുള്ള ബ്ലൂടൂത്ത് കണക്ടിവിറ്റി ഈ യൂണിറ്റിലില്ല. ‘ഡ്യൂക്ക്’ ശ്രേണിയുടെ മുഖമുദ്രയാ ആക്രമണോത്സുക രൂപകൽപ്പന നിലവിലെ പരിഷ്കാരത്തോടെ ‘2021 കെ ടി എം 125 ഡ്യൂക്കി’നും കൈവരുന്നുണ്ട്. സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു പരിഷ്കരിച്ച ‘125 ഡ്യൂക്കി’ന്റെ വരവ്. ബൈക്കിലെ ബി എസ് ആറ് നിലവാരമുള്ള 124 സി സി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിന് 14.5 ബി എച്ച് പിയോളം കരുത്തും 12 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.
പരിഷ്കരിച്ച ഫ്രെയിമാണ് ‘2021 കെ ടി എം 125 ഡ്യൂക്കി’ലെ പ്രധാന പുതുമ; ശേഷിയേറിയ ബൈക്കുകളിലെ പോലെ ബോൾട്ട് ഓൺ സബ്ഫ്രെയിം സഹിതം ട്രെല്ലിസ് ഫ്രെയിമോടെയാണു പുതിയ ‘125 ഡ്യൂക്കി’ന്റെയും വരവ്. ഇതോടെ ബൈക്കിന്റെ ഭാരം മുമ്പത്തെ 152 കിലോഗ്രാമിനു പകരം 159 കിലോഗ്രാമായി ഉയർന്നിട്ടുമുണ്ട്. സീറ്റിന്റെ ഉയരമാവട്ടെ 818 എം എമ്മിൽ നിന്ന് 822 എം എമ്മുമായി. ‘ഡ്യൂക്ക്’ ശ്രേണിയുടെ പതിവു ശൈലിയിൽ രണ്ടു നിറങ്ങളിലാണ് ഈ ബൈക്കും ലഭിക്കുക: ഇലക്ട്രോണിക് ഓറഞ്ച്, സിറാമിക് വൈറ്റ്. നവീകരിച്ച സസ്പെൻഷനും വലിപ്പമേറിയതും 13.5 ലീറ്റർ സംഭരണശേഷിയുള്ളതുമായ ഇന്ധന ടാങ്കും ബൈക്കിലുണ്ട്. എന്നാൽ വീൽ, ബ്രേക്ക്, അപ്സൈഡ് ഡൗൺ മുൻ ഫോർക്ക്, മോണോഷോക്ക് എന്നിവയൊക്കെ മാറ്റമില്ലാതെ തുടരുന്നു.
എൻജിൻ ശേഷി പരിഗണിച്ചാൽ ഇന്ത്യൻ വിപണിയിൽ ‘125 ഡ്യൂക്കി’ന് എതിരാളികളില്ല; അതേസമയം വില അടിസ്ഥാനമാക്കിയാൽ ബൈക്കിന്റെ പോരാട്ടം ഹോണ്ട ‘ഹോണെറ്റ് 2.0’, ടി വി എസ് ‘അപാച്ചെ ആർ ടി ആർ 200 ഫോർ വി’, ബജാജ് ‘പൾസർ എൻ എസ് 200’, യമഹ ‘എം ടി — 15’ തുടങ്ങിയവയോടാണ്.
English Summary: 2021 KTM 125 Duke launched at Rs 1.50 lakh in India