ഇക്കൊല്ലം 25 പുതിയ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നു ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു. കൊറോണ വൈറസ് രോഗവ്യാപനവും ‘കോവിഡ് 19’ മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാനും വിൽപ്പന മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് കമ്പനിയുടെ ഈ നീക്കം. വ്യക്തിഗത യാത്രാസൗകര്യത്തിന് ആവശ്യമേറുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇക്കൊല്ലം 25 പുതിയ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നു ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു. കൊറോണ വൈറസ് രോഗവ്യാപനവും ‘കോവിഡ് 19’ മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാനും വിൽപ്പന മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് കമ്പനിയുടെ ഈ നീക്കം. വ്യക്തിഗത യാത്രാസൗകര്യത്തിന് ആവശ്യമേറുന്ന സാഹചര്യത്തിൽ ഈ വർഷത്തെ വാഹന വിൽപ്പനയിൽ 10 ശതമാനത്തിലേറെ വളർച്ച കൈവരിക്കാനാവുമെന്നും ബി എം ഡബ്ല്യു കണക്കുകൂട്ടുന്നു. ഇക്കൊല്ലത്തെ ആദ്യ അവതരണമായ ‘ത്രീ സീരീസ്’ ഗ്രാൻ ലിമൊസിൻ ബി എം ഡബ്ല്യു പുറത്തിറക്കി; 51.50 ലക്ഷം മുതൽ 53.90 ലക്ഷം രൂപ വരെയാണു കാറിന്റെ ഡൽഹിയിലെ ഷോറൂം വില. 

കൊറോണ വൈറസ് സൃഷ്ടിച്ച ഏറ്റവും മോശം കാലഘട്ടം പിന്നിട്ടതായി ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ പ്രസിഡന്റ് വിക്രം പാവ അഭിപ്രായപ്പെട്ടു. 2020ൽ ഇന്ത്യയിലെ വ്യാപാരം ഏറെക്കുറെ നിലച്ച മട്ടായിരുന്നു. കഴിഞ്ഞ വർഷം എട്ടു മാസം മാത്രം പ്രവർത്തിക്കാനായ സ്ഥാനത്ത് ഈ വർഷം 12 മാസവും വ്യാപാരം നടത്താനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ഒപ്പം കാറുകൾക്കുള്ള ആവശ്യമേറുന്നു എന്ന ശുഭസൂചനയും അദ്ദേഹം നൽകി. കഴിഞ്ഞ നവംബർ  ഡിസംബർ കാലത്തോടെ തന്നെ ‘കോവിഡി’നു മുമ്പുള്ള കാലത്തെ വിൽപ്പന വീണ്ടെടുക്കാൻ സാധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. നിലവിലെ സ്ഥിതി തുടർന്നാൽ ഇക്കൊല്ലം 10 ശതമാനത്തിലേറെ വിൽപ്പന വളർച്ച സാധ്യമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ADVERTISEMENT

‘കോവിഡ് 19’ സൃഷ്ടിച്ച ആശങ്കയും സുരക്ഷാ ഭീഷണിയും മൂലം വ്യക്തിഗത യാത്രാസൗകര്യങ്ങൾക്കു പ്രാധാന്യമേറിയതായി പാവ കരുതുന്നു. വിദേശ യാത്രകൾക്കും അവധി ആഘോഷങ്ങൾക്കുമൊക്കെയുള്ള സാധ്യത കുറഞ്ഞതോടെ പലരും ആ പണം കാറുകളിൽ ചെലവഴിക്കുകയാണ്. ഇതെല്ലാം ആഡംബര കാർ വിപണിക്ക് അനുകൂല ഘടകങ്ങളാണെന്ന് പാവ വിലയിരുത്തുന്നു. ഈ സാധ്യത പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ ഈ വർഷം 25 പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിൽ എട്ടെണ്ണം പുത്തൻ അവതരണങ്ങളും ഒൻപതെണ്ണം പരിഷ്കരിച്ച പതിപ്പുകളും എട്ടെണ്ണം പുതു വകഭേദങ്ങളുമാവുമെന്നും അദ്ദേഹം വിശദീകരിച്ചു. 

‘ത്രീ സീരീസ് ഗ്രാൻ ലിമൊസിനി’ലൂടെ നിലവിൽ സാന്നിധ്യമില്ലാത്ത മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനാണു ബി എം ഡബ്ല്യുവിന്റെ ശ്രമം. നീളമേറിയ രൂപകൽപ്പനയും അധിക സ്ഥലസൗകര്യവും കൂടുതൽ ആഡംബരവും ചലനാത്മകമായ പ്രകടനക്ഷമതയുമൊക്കെയായാണു ‘ത്രീ സീരീസി’ന്റെ വരവെന്നും പാവ വിശദീകരിച്ചു.കാറിന്റെ ഡീസൽ വകഭേദമായ ‘320 എൽ ഡി ലക്ഷ്വറി ലൈനി’ന് 52.50 ലക്ഷം രൂപയാണു ഷോറൂം വില. രണ്ടു പെട്രോൾ പതിപ്പുകളിൽ ‘330 എൽ ഐ ലക്ഷ്വറി ലൈൻ’ 51.50 ലക്ഷം രൂപയ്ക്കും ‘330 എൽ ഐ എം സ്പോർട് ഫസ്റ്റ് എഡീഷൻ’ 53.90 ലക്ഷം രൂപയ്ക്കും ലഭ്യമാവും. 

ADVERTISEMENT

English Summary: BMW 3 Series Gran Limousine launched at Rs 51.50 lakh