സൂപ്പർ ഹിറ്റാകാൻ കൈഗർ എസ്‍യുവി, വില 5.45 ലക്ഷം മുതൽ
റെനൊയുടെ ചെറു എസ്‍യുവി കൈഗർ വിപണിയിൽ. വാഹനത്തിന്റെ വില 5.45 ലക്ഷം മുതൽ 9.72 ലക്ഷം രൂപ വരെയാണ്. പെട്രോൾ, പെട്രോൾ എഎംടി, ടർബോ പെട്രോൾ, ടർബോ പെട്രോൾ സിവിടി തുടങ്ങിയ എൻജിൻ ഓപ്ഷനുകളിലാണ് കൈഗർ വിപണിയിലെത്തുന്നത്. സിഎം എഫ് എ പ്ലസ് പ്ലാറ്റ്ഫോം ആധാരമാക്കിയാണു റെനോ കൈഗറിനെ സാക്ഷാത്കരിച്ചിരിക്കുന്നത്. നാലു

റെനൊയുടെ ചെറു എസ്‍യുവി കൈഗർ വിപണിയിൽ. വാഹനത്തിന്റെ വില 5.45 ലക്ഷം മുതൽ 9.72 ലക്ഷം രൂപ വരെയാണ്. പെട്രോൾ, പെട്രോൾ എഎംടി, ടർബോ പെട്രോൾ, ടർബോ പെട്രോൾ സിവിടി തുടങ്ങിയ എൻജിൻ ഓപ്ഷനുകളിലാണ് കൈഗർ വിപണിയിലെത്തുന്നത്.
സിഎം എഫ് എ പ്ലസ് പ്ലാറ്റ്ഫോം ആധാരമാക്കിയാണു റെനോ കൈഗറിനെ സാക്ഷാത്കരിച്ചിരിക്കുന്നത്. നാലു മീറ്ററിൽ താഴെയുള്ള എസ്‌യുവികൾ മത്സരിക്കുന്ന ഈ വിപണിയിൽ കൈഗറിന്റെ പോരാട്ടം മാരുതി സുസുക്കി വിറ്റാര ബ്രേസ, ഹ്യുണ്ടേയ് വെന്യു, കിയ സൊണെറ്റ് തുടങ്ങിയവയ്ക്കു പുറമെ നിസ്സാൻ മാഗ്‍നൈറ്റിനോടുമാവും.
പൗരുഷത്തിനും ആധുനികതയ്ക്കുമൊപ്പം സ്പോർട്ടിയുമായ വേറിട്ട രൂപകൽപ്പനയിലൂടെ നിരത്തിലെത്തും മുമ്പേ വിപണിയുടെ ശ്രദ്ധ ആകർഷിക്കാൻ കൈഗറിനു സാധിച്ചിട്ടുണ്ടെന്നാണു റെനോയുടെ വിലയിരുത്തൽ. മികവുറ്റ രൂപകൽപ്പനയോടു കിടപിടിക്കുംവിധത്തിൽ സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊന്നും വിട്ടുവീഴ്ച ചെയ്യാതെയാവും ‘കൈഗറി’ന്റെ വരവെന്നും റെനോ ഉറപ്പു നൽകുന്നു.
സ്പോർട്ടിയായ ഇന്റീരിയർ, 8 ഇഞ്ച് ഫ്ലോട്ടിങ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻട്രുമെന്റ് ക്ലസ്റ്റർ, ക്ലൈമറ്റ് കൺട്രോൾ, എൻജിന്‍ സ്റ്റാർട്ട് സ്റ്റോപ്, റിയർ എസി വെന്റ് തുടങ്ങിയ നിരവധി ഫീച്ചറുകളുണ്ട്.
ജാപ്പനീസ് പങ്കാളിയായ നിസ്സാന്റെ മാഗ്‌നൈറ്റിനു കരുത്തേകുന്ന എച്ച് ആർ എ ഒ ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിൻ തന്നെയാണ് കൈഗറിന്റെയും ഹൃദയം. 99 ബി എച്ച്പിയോളം കരുത്തും 160 എൻ എം വരെ ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ഈ എൻജിനു കൂട്ടായി മാനുവൽ ഗീയർബോക്സും എഎംടി ഗിയർബോക്സും കണ്ടിന്വസ്‌ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) ഓട്ടമാറ്റിക് ഗീയർബോക്സുമുണ്ട്.
English Summary: Renault Kiger Launched In India