ഹാച്ച്ബാക്കായ ‘പോളൊ’യ്ക്കും സെഡാനായ ‘വെന്റൊ’യ്ക്കും ‘ടർബോ എഡീഷനു’കളുമായി ഫോക്സ്‌വാഗൻ. ‘പോളൊ’യുടെ ‘ടർബോ എഡീഷ’ന് 6.99 ലക്ഷം രൂപയും ‘ടർബോ വെന്റൊ’യ്ക്ക് 8.69 ലക്ഷം രൂപയുമാണു ഡൽഹിയിലെ ഷോറൂം വില. ഇരുകാറുകളുടെയും ‘ടർബോ എഡീഷനു’കൾക്കുള്ള ബുക്കിങ് ഡീലർഷിപ്പുകൾ വഴിയും കമ്പനി വെബ്സൈറ്റ് മുഖേനയും ഫോക്സ്വാഗൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാച്ച്ബാക്കായ ‘പോളൊ’യ്ക്കും സെഡാനായ ‘വെന്റൊ’യ്ക്കും ‘ടർബോ എഡീഷനു’കളുമായി ഫോക്സ്‌വാഗൻ. ‘പോളൊ’യുടെ ‘ടർബോ എഡീഷ’ന് 6.99 ലക്ഷം രൂപയും ‘ടർബോ വെന്റൊ’യ്ക്ക് 8.69 ലക്ഷം രൂപയുമാണു ഡൽഹിയിലെ ഷോറൂം വില. ഇരുകാറുകളുടെയും ‘ടർബോ എഡീഷനു’കൾക്കുള്ള ബുക്കിങ് ഡീലർഷിപ്പുകൾ വഴിയും കമ്പനി വെബ്സൈറ്റ് മുഖേനയും ഫോക്സ്വാഗൻ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

‘പോളൊ’യുടെയും ‘വെന്റൊ’യുടെയും ‘കംഫർട്ട്ലൈൻ’ വകഭേദം അടിത്തറയാക്കിയാണ് ഫോക്സ്വാഗൻ ‘ടർബോ എഡീഷൻ’ സാക്ഷാത്കരിച്ചിരിക്കുന്നത്. ഒരു ലീറ്റർ, ടർബോ ചാർജ്ഡ് സ്ട്രാറ്റിഫൈഡ് ഇഞ്ചക്ഷൻ(ടി എസ് ഐ) എൻജിൻ സഹിതമെത്തുന്ന കാറുകളിലെ ട്രാൻസ്മിഷൻ ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണ്. 5,000 — 5,500 ആർ പി എമ്മിൽ 108.6 ബി എച്ച് പി കരുത്തും 1,750 — 4,000 ആർ പി എമ്മിൽ 175 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.

ADVERTISEMENT

ഗ്ലോസി ബ്ലാക്ക് സ്പോയ്ലർ, ഔട്ടർ റിയർവ്യൂ മിറർ ക്യാപ്, ഫെൻഡർ ബാഡ്ജ്, സ്പോർട്ടി സീറ്റ് കവർ തുടങ്ങിയവയ്ക്കൊപ്പം ക്ലൈമാട്രോണിക് എയർ കണ്ടീഷനിങ്ങും സഹിതമാണു ‘പോളൊ’യുടെയും ‘വെന്റൊ’യുടെയും ‘ടർബോ എഡീഷ’ന്റെ വരവ്. ‘പോളൊ’യും ‘വെന്റൊ’യും ലഭ്യമാവുന്ന നിറങ്ങളിലെല്ലാം ‘ടർബോ എഡീഷ’നും വിപണിയുണ്ട്.

English Summary: Volkswagen Polo And Vento Turbo Edition Launched In India

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT