ജഗ്വാറിന്റെ വൈദ്യുത എസ്‌യുവിയായ ഐ-പേസ് ഇന്ത്യൻ വിപണിയിൽ. 1.05 കോടി രൂപ മുതൽ 1.12 കോടി രൂപ വരെയാണ് ഐ-പേസിന്റെ ഡൽഹി എക്സ്ഷോറും വില. ഐ-പേസിന്റെ പരിഷ്കരിച്ച പതിപ്പ് കഴിഞ്ഞ വർഷം ആദ്യമായിരുന്നു ജെഎൽആർ അനാവരണം ചെയ്തത്. അതിവേഗം ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനവും വേഗമേറിയ, സ്വയമറിഞ്ഞു പ്രവർത്തിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജഗ്വാറിന്റെ വൈദ്യുത എസ്‌യുവിയായ ഐ-പേസ് ഇന്ത്യൻ വിപണിയിൽ. 1.05 കോടി രൂപ മുതൽ 1.12 കോടി രൂപ വരെയാണ് ഐ-പേസിന്റെ ഡൽഹി എക്സ്ഷോറും വില.  ഐ-പേസിന്റെ പരിഷ്കരിച്ച പതിപ്പ് കഴിഞ്ഞ വർഷം ആദ്യമായിരുന്നു ജെഎൽആർ അനാവരണം ചെയ്തത്. അതിവേഗം ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനവും വേഗമേറിയ, സ്വയമറിഞ്ഞു പ്രവർത്തിക്കുന്ന ഇൻഫൊടെയ്ൻമെന്റ് സിസ്റ്റവുമൊക്കെയാണു കാറിലെ പുതുമകൾ.

ഡ്രൈവർ കേന്ദ്രീകൃത സാങ്കേതികവിദ്യകൾക്കൊപ്പം ത്രീ ഫേസ് എ സി ഹോം ചാർജിങ് സംവിധാനവും പുതിയ ഐ - പേസിലുണ്ട്. ഐ - പേസ് എസ്‌യുവിക്കു കരുത്തേകുന്നത് 90 കിലോവാട്ട് അവർ ലിതിയം അയോൺ ബാറ്ററിയാണ്. രണ്ടു വൈദ്യുത മോട്ടോറുകളിൽ നിന്നായി 400 പിഎസ് കരുത്താണ് ഈ ബാറ്ററി പായ്ക്ക് സൃഷ്ടിക്കുക. ഒറ്റ ചാർജിൽ 470 കിലോമീറ്റർ വരെ ഐ–പേസ് സഞ്ചരിക്കും എന്നാണ് ജഗ്വാർ പറയുന്നത്. എട്ടു വർഷം അഥവാ 1.60 ലക്ഷം കിലോമീറ്റർ നീളുന്ന വാറന്റിയാണു ബാറ്ററിക്ക് നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

ADVERTISEMENT

നിശ്ചലാവസ്ഥയിൽ നിന്നു വെറും 4.8 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഐ - പേസിനാവുമെന്നാണു ജെ എൽ ആറിന്റെ അവകാശവാദം. കൂടാതെ ഐ - പേസ് ഉടമകൾക്ക് അഞ്ചു വർഷത്തെ സൗജന്യ സർവീസ് പാക്കേജും അഞ്ചു വർഷത്തെ ജഗ്വാർ റോഡ്സൈഡ് അസിസ്റ്റൻസും ഭിത്തിയിൽ ഘടിപ്പിക്കാവുന്ന 7.4 കിലോവാട്ട് എ സി ചാർജറും നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്, എസ് ഇ, എച്ച് എസ് ഇ എന്നീ മൂന്നു വകഭേദങ്ങളിലാണു കാർ വിൽപ്പനയ്ക്കെത്തുന്നത്.

കാഴ്ചപ്പകിട്ടു മെച്ചപ്പെടുത്താനായി ഗ്രില്ലിന്റെ അഗ്രത്തിന് അറ്റ്ലസ് ഗ്രേ ഫിനിഷ് നൽകിയതിനൊപ്പം കൂടുതൽ നിറങ്ങളിൽ ഐ - പേസ് ലഭ്യമാക്കാനും ജെ എൽ ആർ നടപടി സ്വീകരിച്ചിട്ടുണ്ട്. പുതിയ വീലും ആഡംബരസമൃദ്ധമായ ബ്രൈറ്റ് പായ്ക്ക് ഓപ്ഷനുമാണു മറ്റു പരിഷ്കാരങ്ങൾ. വായുവിലെ മാലിന്യങ്ങളെയും അലർജി സൃഷ്ടിക്കുന്ന ഘടകങ്ങളെയും ഒഴിവാക്കാൻ കാറിന്റെ കാബിനിൽ പി എം 2.5 ഫിൽട്രേഷൻ സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. യാത്ര തുടങ്ങും മുമ്പ് കാബിനിലെ വായു സ്വയം ശുദ്ധീകരിക്കാനും കാറിലെ ഈ സംവിധാനം പര്യാപ്തമാണ്.

ADVERTISEMENT

5 വർഷത്തെ സർവീസ് പാക്കേജ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ്, 7.4 കെ ഡബ്ലിയു എസി വാൾ മൗണ്ടഡ് ചാർജർ, എട്ടു വർഷമോ 160000 കിലോമീറ്ററോ ലഭ്യമാകുന്ന ബാറ്ററി വാറണ്ടി എന്നിവയും നൽകുന്നു. കൂടാതെ ജാഗ്വാർ ഐ - പേസ് ചാർജ് ചെയ്യുന്നതിന് ഹോം ചാർജിങ് കേബിളോ 7.4 കെഡബ്ലിയു എസി വാൾ മൗണ്ടഡ് ചാർജറോ ലഭിക്കും. ടാറ്റാ പവർ ലിമിറ്റഡ് ഈ ചാർജർ ഉപഭോക്താവിൻറെ വീട്ടിൽ സ്ഥാപിച്ച് നൽകുന്നതാണ്. ജാഗ്വാർ റീട്ടെയിലർമാർ മുഖാന്തിരം ചാർജർ സ്ഥാപിക്കാനുള്ള നടപടികൾ കൈകൊള്ളാം. ഉപഭോക്താക്കൾക്ക് ടാറ്റാ പവറിനെ ഇഇസെഡ് ചാർജിങ് നെറ്റ് വർക്കും പണം നൽകി ഉപയോഗിക്കാവുന്നതാണ്. 200 ചാർജിങ് പോയിന്റുകളാണ് ഇത്തരത്തിൽ ലഭ്യമാകുന്നത്.

English Summary: Jaguar I-PACE Electric SUV Launched in India

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT