ചെറു ഹാച്ച്ബാക്കായ പോളൊയ്ക്ക് വില കുറഞ്ഞ ഓട്ടമാറ്റിക് വകഭേദവുമായി ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗൻ ഇന്ത്യ. പോളൊ ടി എസ് ഐ എ ടിയുടെ കംഫർട്‌ലൈൻ വകഭേദത്തിന് 8.51 ലക്ഷം രൂപയാണ് ഷോറൂം വില. ആറു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതമെത്തുന്ന കാറിന് ഒരു ലീറ്റർ, ടർബോചാർജ്ഡ് സ്ട്രാറ്റിഫൈഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറു ഹാച്ച്ബാക്കായ പോളൊയ്ക്ക് വില കുറഞ്ഞ ഓട്ടമാറ്റിക് വകഭേദവുമായി ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗൻ ഇന്ത്യ.  പോളൊ ടി എസ് ഐ എ ടിയുടെ കംഫർട്‌ലൈൻ വകഭേദത്തിന് 8.51 ലക്ഷം രൂപയാണ് ഷോറൂം വില. ആറു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതമെത്തുന്ന കാറിന് ഒരു ലീറ്റർ, ടർബോചാർജ്ഡ് സ്ട്രാറ്റിഫൈഡ് ഇഞ്ചക്ഷൻ(ടി എസ് ഐ) എൻജിനാണ് കരുത്തേകുന്നത്. പോളൊ കംഫർട്ലൈൻ 1.0 ടി എസ് ഐ എ ടി’ എത്തിയതോടെ ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള ‘പോളൊ’ സ്വന്തമാക്കാനുള്ള ചെലവിൽ 1.09 ലക്ഷം രൂപയുടെ കുറവാണു ലഭിക്കുന്നത്. ഇതുവരെ ‘ഹൈലൈൻ പ്ലസ്’, ‘ജി ടി ടി എസ് ഐ’ വകഭദേങ്ങളിൽ മാത്രമാണ് ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള ‘പോളൊ ടി എസ് ഐ’ എത്തിയിരുന്നത്; ഇവയ്ക്കാവട്ടെ യഥാക്രമം 9,60,000 രൂപയും 9,99,900 രൂപയുമായിരുന്നു ഷോറൂം വില.

ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ(അഥവാ ഓട്ടോ ക്ലൈമറ്റട്രോണിക് എയർ കണ്ടീഷനിങ്), ഇലക്ട്രോണിക്കലി അഡ്ജസ്റ്റബ്ൾ ഔട്ടർ റിയർവ്യൂ മിറർ, 17.7 സെന്റിമീറ്റർ ബ്ലോപങ്ക് ടച് സ്ക്രീൻ മ്യൂസിക് സിസ്റ്റം എന്നിവയൊക്കെയായാണു കാറിന്റെ ‘കംഫർട്‌ലൈൻ’ പതിപ്പിന്റെ വരവ്. സുരക്ഷാ വിഭാഗത്തിലാവട്ടെ മുന്നിൽ ഇരട്ട എയർബാഗ്, റിയർ പാർക്കിങ് സെൻസർ, ആന്റി ലോക്ക് ബ്രേക്ക് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവയും ലഭ്യമാണ്. ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള പതിപ്പുകളിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട് അസിസ്റ്റ് എന്നിവയുമുണ്ട്. കാറിലെ ഒരു ലീറ്റർ, മൂന്നു സിലിണ്ടർ, ടർബോ ചാർജ്ഡ് പെട്രോൾ എൻജിന് 108 ബി എച്ച് പിയോളം കരുത്തും 175 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും.

ADVERTISEMENT

ഫ്ളാഷ് റെഡ്, സൺസെറ്റ് റെഡ്, കാൻഡി വൈറ്റ്, റിഫ്ളെക്സ് സിൽവർ, കാർബൺ സ്റ്റീൽ എന്നീ അഞ്ചു നിറങ്ങളിലാണ് ‘പോളൊ സി എൽ ടി എസ് ഐ എ ടി’ വിൽപ്പനയ്ക്കുള്ളത്.ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ബാധകമല്ലാത്ത സ്ഥലങ്ങളിൽ ഡീലർഷിപ്പുകൾ വഴിയും മറ്റിടങ്ങളിൽ ഫോക്സ്‍വാഗൻ ഇന്ത്യ വെബ്സൈറ്റ് മുഖേനയും ഈ പുതിയ കാർ ബുക്ക് ചെയ്യാൻ അവസരമുണ്ട്. ‘പോളൊ’ ശ്രേണിയിൽ ‘ടി എസ് ഐ എ ടി’യുടെ കംഫർട‌്‍ലൈൻ പതിപ്പ് അവതിപ്പിക്കുന്നതിൽ ആഹ്ലാദമുണ്ടെന്ന് ഫോക്സ്‍വാഗൻ പാസഞ്ചർ കാഴ്സ് ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത അഭിപ്രായപ്പെട്ടു. 

English Summary: 2021 Volkswagen Polo Comfortline AT Launched At Rs. 8.51 Lakh