അടിപൊളി ലുക്കിൽ പുതിയ അമേയ്സ് വിപണിയിൽ, വില 6.32 ലക്ഷം മുതൽ
എൻട്രി ലവൽ സെഡാനായ അമേയ്സിന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിൽ. പെട്രോൾ, ഡീസൽ പതിപ്പുകളിലായി മാനുവൽ, ഓട്ടമാറ്റിക് ഗിയർബോക്സുകളിൽ ലഭിക്കുന്ന കാറിന് 6.32 ലക്ഷം മുതൽ 11.15 ലക്ഷം രൂപ വരെയാണ് വില. അകത്തും പുറത്തുമെല്ലാം പരിഷ്കാരങ്ങൾ വരുത്തിയാണു ഹോണ്ട വീണ്ടും പടയ്ക്കിറക്കുന്നത്. ഇന്ത്യയിൽ നിർമിക്കുന്ന

എൻട്രി ലവൽ സെഡാനായ അമേയ്സിന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിൽ. പെട്രോൾ, ഡീസൽ പതിപ്പുകളിലായി മാനുവൽ, ഓട്ടമാറ്റിക് ഗിയർബോക്സുകളിൽ ലഭിക്കുന്ന കാറിന് 6.32 ലക്ഷം മുതൽ 11.15 ലക്ഷം രൂപ വരെയാണ് വില.
അകത്തും പുറത്തുമെല്ലാം പരിഷ്കാരങ്ങൾ വരുത്തിയാണു ഹോണ്ട വീണ്ടും പടയ്ക്കിറക്കുന്നത്. ഇന്ത്യയിൽ നിർമിക്കുന്ന ‘അമേയ്സ്’ ഹോണ്ട പല വിദേശ വിപണികളിലേക്കും കയറ്റുമതി ചെയ്യുന്നുമുണ്ട്. പുതിയ അഡ്വാൻസിഡ് എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, ഹെഡ്‌ലാംപിനോട് ചേർന്ന ഡേടൈം റണ്ണിങ് ലാംപ്, പുത്തൻ രൂപകൽപനയുള്ള അലോയ് വീൽ, രൂപമാറ്റം വന്ന ഗ്രിൽ, നവീകരിച്ച ബംപർ, സി ആകൃതിയിലുള്ള എൽഇഡി റിയർ കോമ്പിനേഷൻ ലാംപ് തുടങ്ങിയവയാണ് കാറിന്റെ പുറംഭാഗത്തെ പരിഷ്കാരങ്ങൾ. അഞ്ചു നിറങ്ങളിൽ പുതിയ അമേയ്സ് ലഭിക്കും.
അകത്തളത്തിലാവട്ടെ സീറ്റുകൾക്കു പുത്തൻ ഫാബ്രിക്കിലുള്ള അപ്ഹോൾസ്ട്രിയുണ്ട്. കൂടുതൽ മികച്ച സൗകര്യങ്ങളും ഇന്റീറിയറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 17.7 സെന്റീമീറ്റർ വലുപ്പമുള്ള ഹോണ്ടയുടെ ഡിജിപാഡ് 2.0 ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് വാഹനത്തിൽ. സ്മാർട്ട് ഫോൺ കണക്റ്റിവിറ്റി, വോയിസ് കമാന്റ് വിഡിയോ പ്ലേബാക്ക് തുടങ്ങിയ സൗകര്യങ്ങളുണ്ട്.
കാറിനു കരുത്തേകുന്നത് 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകളാണ്. കാറിലെ ഐ – വിടെക് പെട്രോൾ എൻജിന് 90 പിഎസ് കരുത്തും 110 എൻഎം വരെ ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സും സിവിടിയുമാണ് ഈ എൻജിനു കൂട്ട്.
ട്രാൻസ്മിഷൻ മാനുവൽ ആണെങ്കിൽ കാറിലെ എർത്ത്ഡ്രീംസ്’ ഡീസൽ എൻജിൻ 100 പിഎസ് വരെ കരുത്തും 200 എൻഎം ടോർക്കുമാണു സൃഷ്ടിക്കുക. അതേസമയം സിവിടി ഓട്ടമാറ്റിക് ഗീയർബോക്സ് ഇടംപിടിക്കുമ്പോൾ ഇതേ എൻജിൻ 80 ബിഎച്ച്പി വരെ കരുത്തും 160 എൻഎം വരെ ടോർക്കുമാണു സൃഷ്ടിക്കുക. ഈ വിഭാഗത്തിൽ എതിരാളികൾ ഡീസൽ എൻജിനൊപ്പം സിവിടി ഗീയർബോക്സ് ലഭ്യമാക്കുന്നില്ലെന്നത് ഹോണ്ട അമേയ്സിനെ വേറിട്ടു നിർത്തുന്നു.
English Summary: New Honda Amaze Launched in India