കരുത്തൻ സ്കൂട്ടർ, വില 9.5 ലക്ഷം രൂപ: സി 400 ജിടി പുറത്തിറക്കി ബിഎംഡബ്ല്യു
ഇന്ത്യയിലെ ഏറ്റവും കരുത്തൻ സ്കൂട്ടറുകളിലൊന്ന് പുറത്തിറക്കി ബിഎംഡബ്ല്യു മോട്ടറാഡ്. സി 400 ജിടി എന്ന് പേരുള്ള മാക്സി സ്കൂട്ടറിന്റെ എക്സ്ഷോറൂം വില 9.95 ലക്ഷം രൂപയാണ്. ആൽപൈൻ വൈറ്റ്, സ്റ്റൈൽ ട്രിപ്പിൾ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് പുതിയ വാഹനം ലഭിക്കുക. മൂന്നു വർഷം പരിതികളില്ലാത്ത കിലോമീറ്റർ വാറന്റി പുതിയ

ഇന്ത്യയിലെ ഏറ്റവും കരുത്തൻ സ്കൂട്ടറുകളിലൊന്ന് പുറത്തിറക്കി ബിഎംഡബ്ല്യു മോട്ടറാഡ്. സി 400 ജിടി എന്ന് പേരുള്ള മാക്സി സ്കൂട്ടറിന്റെ എക്സ്ഷോറൂം വില 9.95 ലക്ഷം രൂപയാണ്. ആൽപൈൻ വൈറ്റ്, സ്റ്റൈൽ ട്രിപ്പിൾ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് പുതിയ വാഹനം ലഭിക്കുക. മൂന്നു വർഷം പരിധികളില്ലാത്ത കിലോമീറ്റർ വാറന്റി പുതിയ വാഹനത്തിന് നൽകുന്നുണ്ടെന്ന് ബിഎംഡബ്ല്യു പറയുന്നു.
കരുത്തുള്ള സിംഗിൾ സിലിണ്ടർ എൻജിൻ, ഓട്ടമാറ്റിക് സ്റ്റബിലിറ്റി കൺട്രോൾ, യുഎസ്ബി ചാർജർ, ഓപ്റ്റിമൈസ്ഡ് ലൈറ്റിങ് കൺട്രോൾ എന്നിവയുള്ള സീറ്റ് സ്റ്റോറേജ് കംപാർട്ട്മെന്റ്, ട്വിൻ എൽഇഡി ഹെഡ്‌ലാംപ്, കീലെസ് എൻട്രി, 6.5 ഇഞ്ച് ഫുൾ കളർ ടിഎഫ്ടി ഡിസ്പ്ലെ തുടങ്ങി നിരവധി സൗകര്യങ്ങളുമായാണ് വാഹനം വിപണിയിലെത്തിയത്.
സിവിടി ഗിയർ ബോക്സുമായി എത്തുന്ന സിംഗിൾ സിലിണ്ടർ എൻജിന്‍ മികച്ച ഇന്ധനക്ഷമത നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 34 ബിഎച്ച്പി കരുത്തും 35 എൻഎം ടോർക്കും നൽകുന്ന 350 സിസി എൻജിനാണ് വാഹനത്തിൽ. പുജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 9.5 സെക്കൻഡുകൾ മാത്രം വേണ്ടിവരുന്ന സ്കൂട്ടറിന്റെ പരമാവധി വേഗം 139 കിലോമീറ്ററാണ്.
English Summary: BMW C400 GT Launched In India