എക്സ് ത്രീയുടെ ഡീസൽ പതിപ്പുമായി ബിഎംഡബ്ല്യു, വില 65.50 ലക്ഷം രൂപ

ആഡംബര എസ്‍യുവി എക്സ് ത്രീയുടെ ഡീസൽ വകഭേദവുമായി ബിഎംഡബ്ല്യു ഇന്ത്യ. ഒരു വകഭേദത്തിൽ മാത്രം ലഭിക്കുന്ന വാഹനത്തിന്റെ എക്സ് ഷോറൂം വില 65.50 ലക്ഷം രൂപയാണ്. എക്സ് ത്രീ എക്സ് ഡ്രൈവ് 20ഡി ലക്ഷ്വറി എഡിഷൻ എന്ന മോഡലാണ് ബിഎംഡബ്ല്യു വിപണിയിലെത്തിച്ചത്. കഴിഞ്ഞ മാസം വാഹനത്തിന്റെ പെട്രോൾ മോഡലുകൾ വിപണിയിൽ

ആഡംബര എസ്‍യുവി എക്സ് ത്രീയുടെ ഡീസൽ വകഭേദവുമായി ബിഎംഡബ്ല്യു ഇന്ത്യ. ഒരു വകഭേദത്തിൽ മാത്രം ലഭിക്കുന്ന വാഹനത്തിന്റെ എക്സ് ഷോറൂം വില 65.50 ലക്ഷം രൂപയാണ്. എക്സ് ത്രീ എക്സ് ഡ്രൈവ് 20ഡി ലക്ഷ്വറി എഡിഷൻ എന്ന മോഡലാണ് ബിഎംഡബ്ല്യു വിപണിയിലെത്തിച്ചത്. കഴിഞ്ഞ മാസം വാഹനത്തിന്റെ പെട്രോൾ മോഡലുകൾ വിപണിയിൽ എത്തിയിരുന്നു.
നേരത്തെ രണ്ടുമോഡലുകളിലായി എത്തിയ വാഹനത്തിന്റെ പെട്രോൾ പതിപ്പിന്റെ അടിസ്ഥാന വകഭേദം എക്സ്ഡ്രൈവ് 30ഐ സ്പോർട്എക്സ് പ്ലസിന്റെ എക്സ്ഷോറൂം വില 59.90 ലക്ഷം രൂപയും എക്സ്ഡ്രൈവ് 30ഐ എം സ്പോർട്ടിന്റെ എക്സ്ഷോറൂം വില 65.90 ലക്ഷം രൂപയുമാണ്.
രണ്ടു ലീറ്റർ നാലു സിലിണ്ടർ എൻജിനാണ് ഡീസൽ പതിപ്പിന് കരുത്തതേകുന്നത്. 190 എച്ച്പി കരുത്തും 400 എൻഎം ടോർക്കും നൽകും ഈ എൻജിൻ. പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ 7.9 സെക്കൻഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 213 കിലോമീറ്ററാണ്. രണ്ടു ലീറ്റർ നാലു സിലിണ്ടർ എൻജിനാണ് പെട്രോൾ മോഡലിൽ. 244 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട് ഈ എൻജിന് 8 സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്.
മുൻമോഡലിനെക്കാൾ വലുപ്പം കൂടിയ കിഡ്നി ഗ്രിൽ, റീസ്റ്റൈൽഡ് എൽഇഡി ഹെഡ്‌ലാംപ്, മാറ്റങ്ങൾ വരുത്തിയ റിയർ ബംബർ, പുതിയ എൽഇഡി ടെയിൽ ലാമ്പ് എന്നിവയുണ്ട്. എം സ്പോർട്ട് വകഭേദത്തിൽ വലുപ്പം കൂടിയ എയർ ഇൻലെറ്റുകളും 19 ഇഞ്ച് അലോയ് വീലുകളുമുണ്ട്. ജെസ്റ്റർ കൺട്രോളോടൂ കൂടിയ 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് പുതിയ എക്സ് ത്രീയിൽ. കൂടാതെ സ്പോർട്ടിയർ സ്റ്റിയറിങ് വീലുകൾ, പനോരമിക് സൺറൂഫ്, പഡിൽ ലാംപ്, അംബിയന്റ് ലൈറ്റിങ്, 3 സോൺ എസി, അഡാപ്റ്റീവ് സസ്പെൻഷൻ എന്നിവയുമുണ്ട്.
English Summary: BMW X3 diesel SUV launched in India at ₹65.50 lakh