രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് പുതിയ ഗീയർരഹിത സ്കൂട്ടറായ ഡെസ്റ്റിനി 125 എക്സ്ടെക് പുറത്തിറക്കി. ഡൽഹി ഷോറൂമിൽ 79,990 രൂപയാണു സ്കൂട്ടറിനു വില. നെക്സസ് ബ്ലൂ നിറത്തിലെത്തുന്ന സ്കൂട്ടറിനു കരുത്തേകുന്നത് മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് പുതിയ ഗീയർരഹിത സ്കൂട്ടറായ ഡെസ്റ്റിനി 125 എക്സ്ടെക് പുറത്തിറക്കി. ഡൽഹി ഷോറൂമിൽ 79,990 രൂപയാണു സ്കൂട്ടറിനു വില. നെക്സസ് ബ്ലൂ നിറത്തിലെത്തുന്ന സ്കൂട്ടറിനു കരുത്തേകുന്നത് മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള 125 സി സി, ഫോർ സ്ട്രോക്ക് എൻജിനാണ്; 7,000 ആർ പി എമ്മിൽ ഒൻപതു ബി എച്ച് പിയോളം കരുത്തും 5,500 ആർ പി എമ്മിൽ 10.4 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 

ADVERTISEMENT

ട്രാഫിക് സിഗ്നലുകളിലും മറ്റും കാത്തു കിടക്കേണ്ടി വരുന്ന ഘട്ടങ്ങളിൽ എൻജിൻ പ്രവർത്തനം സ്വയം അവസാനിപ്പിക്കുന്ന ‘ഐഡിൽ സ്്റ്റാർട് സ്റ്റോപ് സിസ്റ്റം’(ഐ ത്രീ എസ്) സാങ്കേതികവിദ്യ സഹിതെത്തുന്ന സ്കൂട്ടറിന് ഉയർന്ന ഇന്ധനക്ഷമതയും ഹീറോ മോട്ടോ കോർപ് വാഗ്ദാനം ചെയ്യുന്നുണ്ട്. 

ADVERTISEMENT

മുന്നിൽ യു എസ് ബി ചാർജർ, ബ്ലൂടൂത്ത് കണക്ടിവിറ്റിയും എസ് എം എസ് അലെർട്ടും സഹിതം പുതിയ ഡിജി അനലോഗ് സ്പീഡോമീറ്റർ, സൈഡ് സ്റ്റാൻഡ് എൻജിൻ കട്ട് ഓഫ് സംവിധാനം, സുഖകരമായ യാത്രയ്ക്കായി സീറ്റിനു ബാക്ക്റെസ്റ്റ് എന്നിവയൊക്കെ ‘ഡെസ്റ്റിനി 125 എക്സ്ടെക്കി’ൽ ഹീറോ ലഭ്യമാക്കിയിട്ടുണ്ട്. 

ADVERTISEMENT

അത്യാധുനിക സാങ്കേതികവിദ്യയുടെയും മികച്ച സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയുമൊക്കെ സമന്വയമെന്ന നിലയിൽ എക്സ്ടെക് ടെക്നോളജി പാക്കേജിനു പെരുമയേറുകയാണെന്ന്  ഹീറോ മോട്ടോ കോർപ് സ്ടാറ്റജി ആൻഡ് ഗ്ലോബൽ പ്രോഡക്ട് പ്ലാനിങ് മേദാവി മാലൊ ലെ മാസൻ അഭിപ്രായപ്പെട്ടു. ഹാൻഡിൽ കവറിലെ ക്രോം സ്ട്രിപ്പും സ്പീഡോമീറ്ററിലെ ആർട് വർക്കും എംബോസ് ചെയ്ത ബാക്ക്റെസ്റ്റുമൊക്കെയായി തികഞ്ഞ കാഴ്ചപ്പകിട്ടോടെയാണു സ്കൂട്ടറിന്റെ വരവ്; പോരെങ്കിൽ പുതിയ എൽ ഇ ഡി ഹെഡ്ലാംപും ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഈ ‘ഡെസ്റ്റിനി’യിലുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

English Summary: Hero  Destini 125 ‘XTEC’ Launched