437 കി.മീ. റേഞ്ച്, നെക്സോൺ ഇവി മാക്സ് എത്തി, വില 17.74 ലക്ഷം മുതൽ
കൂടുതൽ റേഞ്ചും ബാറ്ററി പാക്കുമായി നെക്സോൺ ഇവി വിപണിയില്‍. നെക്സോൺ ഇവി മാക്സ് ഇസഡ് എക്സ് പ്ലസ്, നെക്സോൺ ഇവി മാക്സ് ഇസഡ് എക്സ് പ്ലസ് ലക്സ് എന്നീ രണ്ടു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 17.74 ലക്ഷം രൂപ മുതലാണ്. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 437 കിലോമീറ്റർ സഞ്ചരിക്കുമെന്നു ടാറ്റ

കൂടുതൽ റേഞ്ചും ബാറ്ററി പാക്കുമായി നെക്സോൺ ഇവി വിപണിയില്‍. നെക്സോൺ ഇവി മാക്സ് ഇസഡ് എക്സ് പ്ലസ്, നെക്സോൺ ഇവി മാക്സ് ഇസഡ് എക്സ് പ്ലസ് ലക്സ് എന്നീ രണ്ടു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 17.74 ലക്ഷം രൂപ മുതലാണ്. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 437 കിലോമീറ്റർ സഞ്ചരിക്കുമെന്നു ടാറ്റ പറയുന്നു.
റേഞ്ച് കൂടിയ നെക്സോൺ, മാറ്റങ്ങൾ എന്തൊക്കെ?
നിലവിലെ ബാറ്ററിയെക്കാൾ 33 ശതമാനം വലിയ ബാറ്ററി പാക്കാണ് നെക്സോണ്‍ ഇവി മാക്സിലുള്ളത്. നിലവിലെ ബാറ്ററിയെക്കാൾ 10 കിലോവാട്ട് അധികമുള്ള 40.5 കിലോവാട്ടാണ് പുതിയ ബാറ്ററി കപ്പാസിറ്റി. ബാറ്ററി പാക്ക് മാത്രമല്ല കരുത്ത് 14 എച്ച്പിയും ടോർക്ക് 5 എൻഎമ്മും ഉയർന്നു. 143 ബിഎച്ച്പിയും 250 എൻഎമ്മുമാണ് പുതിയ മാക്സിന്റെ കരുത്ത്. ബാറ്ററിയുടെ വലുപ്പം കൂട്ടിയത് ബൂട്ട് സ്പെയ്സ് കുറച്ചിട്ടില്ലെന്നും നെക്സോൺ ഇവിയുടെ 350 ലീറ്റർ തന്നെയാണ് മാക്സിനും ഉള്ളതെന്നും ടാറ്റ പറയുന്നു.
ഫാസ്റ്റ് ചാർജർ
രണ്ടു തരം ചാർജറുകൾ മാക്സിനൊപ്പം ടാറ്റ നൽകുന്നുണ്ട്. 3.3 കിലോവാട്ട് ചാർജർ സ്റ്റാൻഡേർഡായി ലഭിക്കും. 50000 രൂപ അധികം നൽകിയാൽ 7.2 കിലോവാട്ട് എസി ഫാസ്റ്റ് ചാർജറും ലഭിക്കും. 7.2 കിലോവാട്ട് എസി ചാർജർ ഉപയോഗിച്ചാൽ 6.5 മണിക്കൂറിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം എന്നാണ് കമ്പനി പറയുന്നത്. 50 കിലോവാട്ട് ചാർജറിൽ കണക്ട് ചെയ്താൽ 56 മിനിറ്റിൽ 80 ശതമാനം വരെ ചാർജ് ചെയ്യാം.
റീജനറേറ്റീവ് ബ്രേക്ക്
നെക്സോണിന്റെ പുതിയ പതിപ്പിൽ ഡ്രൈവർക്ക് റീജനറേറ്റീവ് ബ്രേക്കിങ്ങിന്റെ സാധ്യത ക്രമീകരിക്കാൻ കഴിയും വിധം റീ ജനറേഷൻ മോഡുകൾ തിരഞ്ഞെടുക്കാനാവും. നിലവിൽ നെക്സോണിൽ റീജനറേറ്റീവ് ബ്രേക്കിങ് ക്രമീകരിക്കാൻ അവസരമില്ല.
30 പുതിയ ഫീച്ചറുകൾ
ഓട്ടോ ബ്രേക് ലാംപ്, ഹിൽഹോൾഡ് അസിസ്റ്റ്, ഹിൽ ഡിസന്റ് അസിസ്റ്റ്, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ തുടങ്ങി 30 ൽ അധികം പുതിയ ഫീച്ചറുകളുമായാണ് നെക്സോൺ ഇവി മാക്സ് വിപണിയിലെത്തിയത്.
എതിരാളികൾ
ഹ്യുണ്ടേയ് കോന, എംജി സിഎസ് എന്നീ വാഹനങ്ങളുമായിട്ടാകും നെക്സോൺ ഇവി മാക്സ് മത്സരിക്കുക. 17.74 ലക്ഷം മുതൽ 19.24 ലക്ഷം രൂപ വരെയുള്ള വിലയും ഉയർന്ന റേഞ്ചും വിപണിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ നെക്സോൺ മാക്സിനെ പ്രാപ്തമാക്കും എന്നാണ് വിലയിരുത്തൽ.
English Summary: Long-range Tata Nexon EV Max to launch In India