വിപണിയിൽ തരംഗമാകാൻ വെർട്ടസ് എത്തി, വില 11.21 ലക്ഷം മുതൽ
ഫോക്സ്‌വാഗന്റെ മിഡ് സൈസ് സെഡാൻ വെർട്ടസ് വിപണിയിൽ. അഞ്ച് വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ 1 ലീറ്റർ എൻജിൻ വകഭേദത്തിന്റെ പ്രാരംഭ വില 11.21 ലക്ഷം മുതല്‍ ആരംഭിക്കും. ജിടി പ്ലസ് ലൈനിൽ മാത്രം ലഭിക്കുന്ന 1.5 ലീറ്റർ വകഭേദത്തിന്റെ പ്രാരംഭ വില 17.91 ലക്ഷമാണ്. വെർട്ടസിന്റെ ആദ്യ പ്രദർശനം ഫോക്സ്‌വാഗൻ

ഫോക്സ്‌വാഗന്റെ മിഡ് സൈസ് സെഡാൻ വെർട്ടസ് വിപണിയിൽ. അഞ്ച് വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ 1 ലീറ്റർ എൻജിൻ വകഭേദത്തിന്റെ പ്രാരംഭ വില 11.21 ലക്ഷം മുതല്‍ ആരംഭിക്കും. ജിടി പ്ലസ് ലൈനിൽ മാത്രം ലഭിക്കുന്ന 1.5 ലീറ്റർ വകഭേദത്തിന്റെ പ്രാരംഭ വില 17.91 ലക്ഷമാണ്. വെർട്ടസിന്റെ ആദ്യ പ്രദർശനം ഫോക്സ്‌വാഗൻ നേരത്തേ നടത്തിയിരുന്നു. ബുക്കിങ്ങും സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇന്ത്യയടക്കം 26 രാജ്യങ്ങളിലാണ് വാഹനം വിൽപനയ്ക്കെത്തുന്നത്.
ചെറു സെഡാൻ വെന്റോയുടെ പകരക്കാരനായെത്തുന്ന വെർട്ടസ് സ്കോഡ സ്ലാവിയയുടെ ഫോക്സ്‌വാഗൻ പതിപ്പാണ്. എക്യൂബി എ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന കാറിന് വെന്റോയെക്കാൾ വലുപ്പം കൂടുതലായിരിക്കും. സ്ലാവിയയുടെ ഫോക്സ്‌വാഗൺ പതിപ്പാണെങ്കിലും അകത്തും പുറത്തും ധാരാളം മാറ്റങ്ങളുണ്ട്.
വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് മൊബൈൽ ചാർജിങ്, സൺറൂഫ്, പുഷ് ബട്ടൻ സ്റ്റാർട്ട്, 10 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എട്ട് ഇഞ്ച് ഡിജിറ്റർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 സ്പീക്കർ ഓഡിയോ സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ തുടങ്ങി നിരവധി ഫീച്ചറുകളും വാഹനത്തിലുണ്ട്. നാൽപതിൽ അധികം ആക്ടീവ് ആൻഡ് പാസിവ് സുരക്ഷാ സംവിധാനങ്ങൾ പുതിയ വെർട്ടസിലുണ്ടെന്നാണ് ഫോക്സ്‌വാഗൻ പറയുന്നത്.
1.5 ലീറ്റർ ടിഎസ്ഐ, 1 ലീറ്റർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എൻജിൻ വകഭേദങ്ങളുണ്ട്. മൂന്നു സിലിണ്ടർ 1 ലീറ്റർ മോഡലിന് 110 പിഎസ് കരുത്തുണ്ട്. 1.5 ലീറ്ററിന് 150 പിഎസാണ് കരുത്ത്. 1 ലീറ്ററിന് ആറു സ്പീഡ് മാനുവലും ടോർക്ക് കൺവർട്ടർ ഓട്ടോയുമുണ്ട്. 7 സ്പീഡ് ഡി എസ് ജിയാണ് 1.5 ലീറ്ററിന്. ഹോണ്ട സിറ്റി, ഹ്യുണ്ടേയ് വെർന, മാരുതി സിയാസ്, സ്കോഡ സ്ലാവിയ എന്നീ വാഹനങ്ങളുമായിട്ടാണ് വെർട്ടസിന്റെ മത്സരം.
English Summary: Volkswagen Virtus Launched In India