320 കി.മീ റേഞ്ചുമായി സിട്രോൺ ഇ സി3, വില 11.50 ലക്ഷം മുതൽ
ഇലക്ട്രിക് എസ്‍യുവി ഇ സി3യുടെ വില പ്രഖ്യാപിച്ച് സിട്രോൺ. നാലു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 11.50 ലക്ഷം രൂപ മുതലാണ്. അടിസ്ഥാന വകഭേദം ലൈവിന് 11.50 ലക്ഷം രൂപയും ഫീൽ വകഭേദത്തിന് 12.13 ലക്ഷം രൂപയും ഫീൽ വൈബ് പാക്കിന് 12.28 ലക്ഷം രൂപയും ഫീൽ ഡ്യുവൽ ടോൺ വൈബ് പാക്കിന് 12.43 ലക്ഷം രൂപയുമാണ് വില.

ഇലക്ട്രിക് എസ്‍യുവി ഇ സി3യുടെ വില പ്രഖ്യാപിച്ച് സിട്രോൺ. നാലു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 11.50 ലക്ഷം രൂപ മുതലാണ്. അടിസ്ഥാന വകഭേദം ലൈവിന് 11.50 ലക്ഷം രൂപയും ഫീൽ വകഭേദത്തിന് 12.13 ലക്ഷം രൂപയും ഫീൽ വൈബ് പാക്കിന് 12.28 ലക്ഷം രൂപയും ഫീൽ ഡ്യുവൽ ടോൺ വൈബ് പാക്കിന് 12.43 ലക്ഷം രൂപയുമാണ് വില. തുടക്കത്തിൽ രാജ്യത്തെ 25 നഗരങ്ങളിൽ വിൽപന ആരംഭിക്കുന്ന വാഹനത്തിന്റെ ബുക്കിങ് സിട്രോൺ സ്വീകരിച്ചു തുടങ്ങിയിരുന്നു.
സീറ്റിനടിയിലെ ബാറ്ററി
ഇലക്ട്രിക് കാറായി വികസിപ്പിച്ച വാഹനമാണ് സി 3. പെട്രോളോ ഡീസലോ എൻജിൻ ഘടിപ്പിച്ച് ഓടാനായി രൂപകൽപന ചെയ്തതിനെ ഇലക്ട്രിക്കായി മാറ്റിയെടുത്തതല്ല ഇ സി 3. ഇലക്ട്രിക്കിനു പുറമെ ‘ആന്തരദഹനയന്ത്രം’ കൂടി പേറാനുള്ള വൈവിധ്യം ഇ സി 3 ക്കുണ്ട് എന്നു മാത്രം. ഇ സി 3 യുടെ പ്ലാറ്റ്ഫോമിനടിയിലാണ് ബാറ്ററി.
ബാറ്ററി, റേഞ്ച്
എയർ കൂൾഡ് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 55 ഡിഗ്രി അന്തരീക്ഷതാപത്തിലും സുരക്ഷിതമാണ്. 29.2 കിലോവാട്ട് ബാറ്ററിക്ക് 320 കി.മീ റേഞ്ചുണ്ട്. ഓട്ടത്തിൽ ചാർജാകാൻ റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനം. 57 മിനിറ്റിൽ 80 ശതമാനം വരെ ചാർജുചെയ്യാം. നിലവിലെ ഇലക്ട്രിക്കുകൾക്ക് ഫാസ്റ്റ് ചാർജിങ് സംവിധാനം തുടർച്ചയായി ഉപയോഗിക്കാൻ സാധിക്കാത്തപ്പോൾ സി 3 എത്ര തവണ വേണമെങ്കിലും ഫാസ്റ്റ് ചാർജ് ചെയ്യാം. സാധാരണ 15 ആംപ് സോക്കറ്റിൽ കുത്താനാകുന്ന സ്ലോ ചാർജറുമുണ്ട്.
സിട്രോൺ കണക്ട്
26 സെ.മി സിട്രോൺ കണക്ട് വെറുമൊരു ടച് സ്ക്രീൻ മാത്രമല്ല, കാറിന്‍റെ ജീവനാണ്. സ്മാർട്ട് ഫോൺ വഴി ഡ്രൈവിങ് ഒഴികെയുള്ള എല്ലാക്കാര്യങ്ങളും നിയന്ത്രിക്കാം. ചാർജിങ് സ്റ്റേഷൻ ലൊക്കേറ്റർ, ചാർജ് സ്റ്റാറ്റസ്, ജിയോ ഫെൻസിങ് അധിഷ്ഠിത വാഹന ലൊക്കേറ്റർ, സുരക്ഷ, അടിയന്തിര എസ്ഒഎസ് എന്നിവയൊക്കെയുണ്ട്.
കസ്റ്റം ബിൽറ്റ്
4 നിറങ്ങൾ, 9 ഡ്യുവൽ ടോൺ അടക്കം 13 എക്സ്റ്റീരിയർ കളർ കോമ്പിനേഷൻ. 3 കസ്റ്റമൈസേഷൻ പാക്കേജുകളിലായി 47 കസ്റ്റമൈസേഷൻ ഓപ്ഷനുകളുകൾ.
വാറന്റി
ഇലക്ട്രിക്കായതിനാൽ വാറന്റി കാര്യങ്ങൾക്ക് പ്രാധാന്യമേറും. ബാറ്ററിക്ക് 1.40 ലക്ഷം അല്ലെങ്കിൽ 7 കൊല്ലം, മോട്ടറിന് 1 ലക്ഷം അല്ലെങ്കിൽ 5 വർഷം, വാഹനത്തിന് 3 വർഷം അല്ലെങ്കിൽ 125 കിലോമീറ്റർ എന്നിങ്ങനെ വാറന്റി.
English Summary: Citroen e C 3 Electric Launched In India